പി.കെ. അബ്ദുൾ മജീദ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ

മുസ്ലിം ലീഗിന്റെ നേതാവും മുൻ എം.എൽ.എ‌യുമായിരുന്നു നാട്ടിക പി.കെ.അബ്ദുൾ മജീദ്.1957 ൽ നടന്ന ആദ്യ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ നിന്ന് മുസ്ലിം ലീഗിന്റെ പ്രതിനിധിയായി[1] മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1965 ൽ ഗുരുവായൂരിൽ നിന്ന് ജയിച്ചെങ്കിലും നിയമസഭാ പിരിച്ചുവിട്ടതിനാൽ എം.എൽ.എ ആവാൻ കഴിഞ്ഞില്ല[2].1956ൽ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി ആദ്യമായി നിലവിൽ വന്നപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ പ്രസിഡണ്ടും, സീതി സാഹിബ് സെക്രട്ടറിയും ആയിരുന്ന കമ്മറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു മജീദ്. ഇടക്കാലത്ത് ഇതേ കമ്മറ്റിയിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബാലസമാജം, മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ, മുസ്‌ലിം യൂത്ത് ലീഗ്, സ്വതന്ത്ര തൊഴിലാളി യൂണിയൻ, സ്വതന്ത്ര കർഷക സംഘം എന്നിവയുടെയൊക്കെ രൂപീകരണത്തിലും, നേതൃസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. മുസ്ലിം ലീഗ് ദേശീയ സമിതിയിൽ പ്രത്യേകം ക്ഷണിതാവായിരുന്നു. 1957-ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന മുസ്ലിം ലീഗ് പ്രഥമ സമ്മേളനത്തിന്റെ മുഖ്യ ശില്പിയും, ജനറൽ കൺവീനറുമായിരുന്നു. അഴീക്കോട് ഇർഷാദുൽ മുസ്ലിമീൻ അറബിക് കോളേജ്, ചേരമാൻ മാലിക് മനസിൽ ഓർഫനേജ് കോളേജ്  എന്നിവയുടെ പ്രസിഡന്റായിരുന്നു. നാട്ടിക ഷൗക്കത്തുൽ ഇസ്‌ലാം മദ്രസ്സ സ്ഥാപകരിലൊരാളായിരുന്ന ഇദ്ദേഹം ചന്ദ്രിക പത്രത്തിന്റെ ഓർഗനൈസറുമായിരുന്നു.

നാട്ടിക പി.കെ. അബ്ദുൾ മജീദ്
1965-ലെ കേരള നിയമസഭ അംഗം
മണ്ഡലംഗുരുവായൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-04-27)ഏപ്രിൽ 27, 1927
നാട്ടിക
മരണം8 ജൂലൈ 1989(1989-07-08) (പ്രായം 62)
അന്ത്യവിശ്രമംനാട്ടിക മുഹ്‌യുദ്ധീൻ ജുമാ മസ്‌ജിദ്‌
രാഷ്ട്രീയ കക്ഷിമുസ്ലിം ലീഗ്
പങ്കാളിഹലീമാബി
മാതാപിതാക്കൾ
  • പുതിയവീട്ടിൽ കുഞ്ഞഹമ്മു (അച്ഛൻ)
  • പുഴങ്കര ഇല്ലത്ത് കുഞ്ഞിപ്പാത്തുമ്മ (അമ്മ)
വസതിനാട്ടിക
അൽമ മേറ്റർവലപ്പാട് ഗവഃ സ്‌കൂൾ,
മദിരാശി മുഹമ്മദൻസ് കോളേജ്

കുടുംബം

തിരുത്തുക

മുഹമ്മദ് ബഷീർ, റഹ്മത്തുന്നിസ, സക്കീനാബി, സീനത്ത്, മുഹമ്മദ് ഇസ്മായിൽ,സുഹറാബി,അബ്ദുൾ കരീം എന്നിവരാണ് മക്കൾ.

ജീവിതരേഖ

തിരുത്തുക

ചെറുപ്പകാലം തൊട്ടേ സംഘാടകത്തിൽ തല്പരനായിരുന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിൻറെ  നേതൃത്വത്തിൽ പൊന്നാനിയിൽ ചേർന്ന മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തിൽ തിരുകൊച്ചി മേഖലയിൽ മുസ്ലിം ലീഗിന്റെ ശാഖാ കമ്മറ്റികൾ രൂപീകരിക്കാനും,ലീഗിനെ പ്രചരിപ്പിക്കാനുമുള്ള നേതൃത്വ ചുമതല സീതി സാഹിബ് മജീദിനെ ഏൽപ്പിച്ചു. കെ.ഹസൻ ഗനിയും, ടി.മുഹമ്മദ് ഇസ്മായിൽ എന്നിവരായിരുന്നു ചുമതലയുണ്ടായിരുന്ന മറ്റു രണ്ടുപേർ (സീതിസാഹിബ് നേതൃസ്‌മൃതി പേജ് : 212 ) തെക്കൻ തിരുവിതാംകൂറിലെ സി.എച്ച് എന്നാണ് മജീദ് അറിയപ്പെട്ടിരുന്നത്.സീതിസാഹിബായിരുന്നു രാഷ്ട്രീയ ഗുരു. അദ്ദേഹത്തിന്റെ ജീവിതരീതികൾ രാഷ്ട്രീയത്തിൽ തുടർന്നു. സീതി സാഹിബ്,, സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ, പാണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ,സയ്യിദ് ഉമർ ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ്കോയ എന്നിവരോടൊപ്പം മുസ്ലിം ലീഗിൻറെ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചു[3]. 1956ൽ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി ആദ്യമായി നിലവിൽ വന്നപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ പ്രസിഡണ്ടും, സീതി സാഹിബ് സെക്രട്ടറിയും ആയിരുന്ന ഈ കമ്മറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു മജീദ്. 9 വർഷം തുടർച്ചയായി തത്സ്ഥാനത്ത് ഉണ്ടായിരുന്നു.ഇടക്കാലത്ത് സി.എച്ച് മുഹമ്മദ്കോയയുടെ ഒഴിവിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

  1. "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-10-28.
  2. Online editor of Siraj Daily. "Siraj Daily | The international Malayalam newspaper since 1984" (in english). Archived from the original on 2020-10-30. Retrieved 2020-10-28. {{cite web}}: |last= has generic name (help)CS1 maint: unrecognized language (link)
  3. Daily, Keralakaumudi. "പി.കെ അബ്‌ദുൾ മജീദ് സാഹിബ്‌ മതേതര വാദിയായ രാഷ്ട്രീയ നേതാവ് : ബാലചന്ദ്രൻ വടക്കേടത്ത്" (in ഇംഗ്ലീഷ്). Retrieved 2020-10-28.

4. http://epaper.chandrikadaily.com/editionname/Kochi/CHANDRIKA_KOC/page/3/article/CHANDRIKA_KOC_20240305_3_4

5. http://epaper.chandrikadaily.com/editionname/Kochi/CHANDRIKA_KOC/page/4/article/CHANDRIKA_KOC_20240304_4_8

6. http://epaper.chandrikadaily.com/editionname/Kochi/CHANDRIKA_KOC/page/8/article/CHANDRIKA_KOC_20240229_9_10

http://epaper.chandrikadaily.com/editionname/Kochi/CHANDRIKA_KOC/page/11/article/CHANDRIKA_KOC_20240823_11_10

"https://ml.wikipedia.org/w/index.php?title=പി.കെ._അബ്ദുൾ_മജീദ്&oldid=4109590" എന്ന താളിൽനിന്ന് ശേഖരിച്ചത്