ലിറ്റ്മസ്
റൊസീലിയ റ്റിന്റൊരിയ Roccella tinctoria മുതലായ ലൈക്കനുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നതും ജലത്തിൽ ലയിക്കുന്നതുമായ മിശ്രിതമാണു ലിറ്റ്മസ്. ലിറ്റ്മസ് ആഗിരണം ചെയ്യപ്പെട്ട അരിപ്പുകടലാസ് പീ എച്ച് [pH] മൂല്യനിർണയത്തിന് ഉപയൊഗിക്കുന്നു. നീല ലിറ്റ്മസ് കടലാസ് അമ്ലഗുണസാഹചര്യത്തിൽ ചുവപ്പ് നിറമാകുകയും ചുവപ്പ് ലിറ്റ്മസ് ക്ഷാരഗുണസാഹചര്യത്തിൽ നീലനിറമാകുകയും ചെയ്യും. ലിറ്റ്മസ് കടലാസിന്റെ സാധാരണ നിറം പർപ്പിൾ ആണ്.)
Litmus (pH indicator) | ||
below pH 4.5 | above pH 8.3 | |
4.5 | ↔ | 8.3 |