പി.എച്ച്. മീറ്റർ
ജലീയ ലായിനികളുടെ പി.എച്ച്. നിർണയിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പി.എച്ച്.മീറ്റർ. സാധാരണ പി.എച്ച്. മീറ്ററുകൾ രണ്ട് ഇലക്ട്രോണുകൾക്കിടയിൽ ഉള്ള വോൾട്ടേജ് അളന്ന ശേഷം അതിനെ തത്തുല്യമായ പി.എച്ച് മൂല്യത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.ഈ ഉപകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഒരു പ്രോബ് ആണ്.ദണ്ഡ് ആകൃതിയിൽ ഗ്ലാസ് കൊണ്ട് നിർമ്മിച്ച രൂപത്തിന്റെ അഗ്രഭാഗത്തു ഘടിപ്പിച്ച സെൻസറാണ് പി.എച്ച്.നിർണയം സാധ്യമാക്കുന്നത്.പ്രോബ് ലായിനിയിൽ നിക്ഷേപിച്ചാണ് പി.എച്ച് നിർണയിക്കുന്നത്.