ടോയ് സ്റ്റോറി 3
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
2010 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി കമ്പ്യൂട്ടർ അനിമേഷൻ ചിത്രവും, പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗവുമാണ് ടോയ് സ്റ്റോറി 3. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമ്മാണം നിർവഹിച്ച ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചർസ് ആയിരുന്നു. ലീ ഉൻക്രിച്ച് സംവിധാനവും മൈക്കിൾ ആർന്ട് തിരക്കഥയും രചിച്ചു. ഡിസ്നി ഡിജിറ്റൽ 3ഡി, റിയൽ ഡി, ഐമാക്സ് 3ഡി എന്നീ പതിപ്പുകളിൽ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തി. ഡോൾബി സറൗണ്ട് 7.1 ശബ്ദ സംവിധാനം ആദ്യമായി ഉപയോഗിച്ച ചിത്രമാണ് ടോയ് സ്റ്റോറി 3.
ടോയ് സ്റ്റോറി 3 | |
---|---|
സംവിധാനം | Lee Unkrich |
നിർമ്മാണം | Darla K. Anderson |
കഥ | John Lasseter Andrew Stanton Lee Unkrich |
തിരക്കഥ | Michael Arndt |
അഭിനേതാക്കൾ | ടോം ഹാങ്ക്സ് Tim Allen Joan Cusack Ned Beatty Don Rickles Michael Keaton Wallace Shawn John Ratzenberger Blake Clark Estelle Harris Jodi Benson |
സംഗീതം | Randy Newman |
ഛായാഗ്രഹണം | Jeremy Lasky Kim White |
ചിത്രസംയോജനം | Ken Schretzmann |
സ്റ്റുഡിയോ | Pixar |
വിതരണം | Walt Disney Pictures |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $200 million[1] |
സമയദൈർഘ്യം | 103 minutes[1] |
ആകെ | $1,063,171,911[1] |
തങ്ങളുടെ ഉടമസ്ഥനായ ആൻഡി, കോളേജിൽ പോകാൻ തയ്യാറെടുക്കുന്നതോടെ ഭാവി അനിശ്ചിതത്തിലായ, പാവകളായ വുഡ്ഡി, ബസ്സ് ലൈറ്റിയർ, അവരുടെ മറ്റു സുഹൃത്തുക്കൾ എന്നിവരുടെ കഥയാണ് ടോയ് സ്റ്റോറി 3. ചിത്രത്തിൽ ടോം ഹാങ്ക്സ്, ജോവാൻ കുസെക്, ഡോൺ റിക്കിൾസ്, വാലസ് ഷോൺ, ജോൺ റാറ്റ്സെൻബർഗർ, എസ്റ്റൽ ഹാരിസ്, ജോഡി ബെൻസൺ, ജോൺ മൊറിസ് തുടങ്ങിയ വിപുലമായ താരനിര അണിനിരന്നു.
2009 -ൽ പുറത്തിറങ്ങിയ അപ്പ് എന്ന ചിത്രത്തിന് ശേഷം മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുന്ന രണ്ടാമത്തെ പിക്സാർ ചിത്രമാണ് ടോയ് സ്റ്റോറി 3. അത് കൂടാതെ, തിരക്കഥ, സൗണ്ട് എഡിറ്റിങ്, മികച്ച അനിമേഷൻ ചിത്രം, ഗാനം എന്നിവയ്ക്കും നാമനിർദ്ദേശം ലഭിച്ചു. ലോകമെമ്പാടും ആയിരം കോടി ഡോളർ വരുമാനം ടോയ് സ്റ്റോറി 3 നേടി. അനിമേഷൻ ചിത്രങ്ങളുടെ ഗണത്തിൽ ചരിത്രത്തിൽ ഏറ്റവും വരുമാനം നേടുന്ന മൂന്നാമത് ചിത്രവും, ആയിരം കോടി ഡോളർ ടിക്കറ്റ് വില്പ്പനയിലൂടെ മാത്രം നേടുന്ന ആദ്യ അനിമേഷൻ ചിത്രവുമാണ്. ചിത്രത്തിന്റെ തുടർച്ചയായ ടോയ് സ്റ്റോറി 4 എന്ന ചിത്രം ജൂൺ 15, 2018 -ന് പുറത്തുവരും.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Toy Story 3 (2010)". Box Office Mojo. Retrieved August 1, 2011.
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് ഡിസ്നി വെബ്സൈറ്റിൽ
- ഔദ്യോഗിക വെബ്സൈറ്റ് പിക്സാർ വെബ്സൈറ്റിൽ
- Production notes
- Toy Story 3 ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ടിസിഎം മുവീ ഡാറ്റാബേസിൽ നിന്ന് Toy Story 3
- Toy Story 3 at the Big Cartoon DataBase
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Toy Story 3
- മെറ്റാക്രിട്ടിക്കിൽ നിന്ന് Toy Story 3
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Toy Story 3