പിക്സൽ 2

ഗൂഗിൾ നിർമിത സ്മാർട്ട്ഫോൺ

ഗൂഗിൾ നിർമ്മിച്ച സ്മാർട്ട് ഫോണുകളാണ് പിക്സൽ 2, പിക്സൽ 2 എക്സ് എൽ. 2017 ഒക്ടോബർ 4 ന് നടന്ന ഒരു ഗൂഗിൾ ഇവന്റിലാണ് പിക്സൽ, പിക്സൽ എക്സ്എൽ എന്നിവയുടെ പിൻഗാമിയായി ഈ സ്മാർട്ട്ഫോണുകളെ അവതരിപ്പിച്ചത്. 2017 ഒക്ടോബർ 19-നാണ് ഇവ വിപണിയിൽ എത്തിയത്. ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ്എൽ എന്നിവ നിലവിൽ യുഎസിൽ വെരിസോൺ, പ്രൊജക്റ്റ് ഫൈ എന്നീ മൊബൈൽ നെറ്റ്‌വർക്കുകളിൽ ലഭ്യമാണ്.  

Pixel 2
Pixel 2 XL
Pixel 2 and Pixel 2 XL
നിർമ്മാതാവ്
ശ്രേണിPixel
പുറത്തിറങ്ങിയത്ഒക്ടോബർ 19, 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-10-19)
മുൻഗാമിPixel (XL)
തരംPixel 2: Smartphone
Pixel 2 XL: Phablet
ആകാരംSlate
ഭാരംPixel 2: 143 g (5.04 oz)
Pixel 2 XL: 175 g (6.17 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംAndroid 8.0 "Oreo", upgradable to Android 8.1 "Oreo"
ചിപ്സെറ്റ്Qualcomm Snapdragon 835
സി.പി.യു.Octa-core (4 × 2.35 GHz, 4 × 1.9 GHz) Kryo
ജി.പി.യു.Adreno 540
മെമ്മറി4 GB LPDDR4X RAM
ഇൻബിൽറ്റ് സ്റ്റോറേജ്64 or 128 GB
ബാറ്ററി
  • Pixel 2: 2,700 mAh
  • Pixel 2 XL: 3,520 mAh
സ്ക്രീൻ സൈസ്Pixel 2: 5 in (130 mm) FHD AMOLED, 1920 × 1080 (441 ppi)
Pixel 2 XL: 6 in (150 mm) QHD P-OLED, 2880 × 1440 (538 ppi)
All: Gorilla Glass 5
പ്രൈമറി ക്യാമറ
  • 12.2 MP
  • 1.4 µm pixel size
  • f/1.8 aperture
  • Phase-detection autofocus and laser autofocus
  • HDR+ processing
  • HD 720p (up to 240 FPS)
  • FHD 1080p video (up to 120 FPS)
  • 4K 2160p video (up to 30 FPS)
  • EIS
  • OIS
സെക്കന്ററി ക്യാമറ8 MP
Sony Exmor IMX179
1.4 µm pixel size
f/2.4 aperture

ചരിത്രം തിരുത്തുക

2017 മാർച്ചിൽ ഗൂഗിളിന്റെ റിക്ക് ഓസ്റ്റർലോ ആ വർഷം അവസാനം "അടുത്ത തലമുറ" പിക്സൽ ഫോൺ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഫോൺ പ്രീമിയം തുടരുമെന്നും നിലവാരമുള്ളതായിരിക്കുമെന്നും വിലകുറഞ്ഞ പിക്സൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.[1]


2017 ലെ പിക്സൽ നിര നിർമ്മിക്കാൻ ഗൂഗിൾ ആദ്യം നിർമ്മിക്കാൻ എച്ച്ടിസിയുടെ സേവനം ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ പിന്നീട് എൽജിയെ ചുമതലപ്പെടുത്തി. “മസ്ക്കി” എന്ന് രഹസ്യനാമം നൽകി എച്ച്ടിസി നിർമിച്ച പിക്സൽ 2 എക്സ്എൽ ഫോൺ പിന്നീട് എച്ച്ടിസി യു11+ എന്ന പേരിൽ വിപണിയിൽ എത്തി.[2][3]

ഹാർഡ്‌വെയർ തിരുത്തുക

പിക്സൽ രണ്ട്, പിക്സെൽ 2 എക്സ്എൽ എന്നിവ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ ഉപയോഗിച്ചു പ്രവർത്തിക്കുന്നു. 4 ജിബി റാം 64 അല്ലെങ്കിൽ 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോണുകൾ ലഭ്യമാണ്.


പിക്സൽ 2 ന് 1920x1080 റെസല്യൂഷനുള്ള 5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനൽ ഉണ്ട്, അതേസമയം പിക്സൽ 2 എക്സ്എലിൽ 18: 9 അനുപാതം, 2880 × 1440 റസല്യൂഷൻ, 538 പിപിഐ എന്നിവ സഹിതം 6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനൽ ആണ് ഉള്ളത്.  

സോഫ്റ്റ്‌വെയർ തിരുത്തുക

സ്റ്റോക്ക് ആൻഡ്രോയിഡ് 8.0 "ഓറിയോ" പതിപ്പുമായി വിപണിയിൽ എത്തുന്ന ആദ്യ ഫോണുകളാണ് ഇവ. മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ സുരക്ഷാ അപ്ഡേറ്റുകളും ഗൂഗിൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.[4]

പുതിയ പിക്സൽ സ്മാർട്ട്ഫോണുകളിൽ "ആക്റ്റീവ് എഡ്ജ്" എന്ന ഒരു സവിശേഷതയും ഉൾക്കൊള്ളുന്നു. ഇതുപ്രകാരം എച്ച്ടിസി യു11 ഫോണിലെ "എഡ്ജ് സെൻസ്" ഫീച്ചർ സമാനമായി, ഫോണിന്റെ വശങ്ങളിൽ അമർത്തിയാൽ ഗൂഗിൾ അസിസ്റ്റന്റ് സവിശേഷത ഉപയോഗിക്കാവുന്നതാണ്. 

അവലംബം തിരുത്തുക

  1. "Pixel boss Rick Osterloh: Pixel 2 is coming this year and staying premium - AndroidPIT". AndroidPIT (in ഇംഗ്ലീഷ്). Archived from the original on ഒക്ടോബർ 13, 2017. Retrieved നവംബർ 3, 2017.
  2. "The HTC U11 Plus was originally intended to be the Google Pixel 2 XL". The Verge. Archived from the original on നവംബർ 3, 2017. Retrieved നവംബർ 3, 2017.
  3. "The HTC U11 Plus was originally designed to be the Pixel 2 XL". Android Authority (in അമേരിക്കൻ ഇംഗ്ലീഷ്). നവംബർ 2, 2017. Archived from the original on നവംബർ 7, 2017. Retrieved നവംബർ 3, 2017.
  4. "Google Pixel 2 and Pixel 2 XL: Specs, pricing, and everything else!". Android Central. ഒക്ടോബർ 4, 2017. Archived from the original on സെപ്റ്റംബർ 11, 2017. Retrieved ഒക്ടോബർ 5, 2017.
"https://ml.wikipedia.org/w/index.php?title=പിക്സൽ_2&oldid=3263309" എന്ന താളിൽനിന്ന് ശേഖരിച്ചത്