പ്രൊജക്റ്റ് ഫൈ

ഗൂഗിളിന്റെ നിയന്ത്രണതിലുള്ള ഒരു മൊബൈൽ വെർച്വൽ നെറ്റ്‌വർക്ക്

ഗൂഗിളിന്റെ നിയന്ത്രണതിലുള്ള ഒരു മൊബൈൽ വെർച്വൽ നെറ്റ്‌വർക്ക് ആണ് പ്രൊജക്റ്റ് ഫൈ. സ്പ്രിന്റ്, ടി-മൊബൈൽ, യുഎസ് സെല്ലുലാർ, കൂടാതെ ത്രീ എന്നീ മൊബൈൽ സേവനദാതാക്കളുടെ വൈഫൈ, സെല്ലുലാർ നെറ്റ്‌വർക്ക് എന്നിവ ഉപയോഗിച്ച് ഫോൺ, മെസ്സേജിംഗ്, ഡാറ്റാ സേവനങ്ങൾ എന്നിവ പ്രൊജക്റ്റ് ഫൈ നൽകുന്നു. [1][2][3][4] 2015 ഏപ്രിൽ 22 ന് തുടക്കമിട്ട ഈ സംവിധാനം, അന്ന് നെക്സസ് 6 ഫോണുടമകളിൽ നിന്ന് പ്രത്യേക ക്ഷണം മുഖേന തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. 2016 മാർച്ചിൽ ക്ഷണിക്കൽ സംവിധാനം ഉപേക്ഷിക്കപ്പെട്ടു.[5][6][7] 2016 ഒക്ടോബറിൽ പിക്സെൽ, പിക്സൽ എക്സ്എൽ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് പിന്തുണ ലഭ്യമാക്കി.[8][9]

Project Fi
Project Fi logo
വ്യാവസായികം?Yes
ശൃംഖലയുടെ തരംMobile data and voice
സ്ഥലം
  • United States
  • Roaming in 135+ countries
സേവനദാതാവ്Sprint, T-Mobile, U.S. Cellular, Three
ആശയവിനിമയ പ്രോട്ടോക്കോളുകൾGSM / CDMA / HSPA+ / LTE
സ്ഥാപിതംഏപ്രിൽ 22, 2015 (2015-04-22)
തൽസ്ഥിതിOperational
വെബ്സൈറ്റ്fi.google.com

സിഗ്നൽ ബലം, വേഗത എന്നിവയെ ആശ്രയിച്ച് പ്രോജക്ട് ഫൈ യാന്ത്രികമായി നെറ്റ്‌വർക്കുകൾക്കിടയിൽ മാറുന്നു.[10] ഓട്ടോമാറ്റിക് വിപിഎൻ സംവിധാനം വഴി ഡാറ്റ എൻക്രിപ്ഷനോടെ വൈഫൈ ഹോട്ട്സ്പോട്ടുകളിലേക്ക് അത് യാന്ത്രികമായി കണക്റ്റുചെയ്യുന്നു.[11]

കോളുകൾക്ക് ഇടയിൽ വൈഫൈ നെറ്റ്‌വർക്കിൽ നിന്ന് സെല്ലുലാർ നെറ്റ്‌വർക്കിലേക്കും മറിച്ചും മാറാൻ ഈ സംവിധാനം മുഖേന കഴിയുന്നു. [12][13][14][15] ലോകമെമ്പാടുമുള്ള 135 രാജ്യങ്ങളിൽ പ്രോജക്റ്റ് ഫൈ ലഭ്യമാണ്.  

പ്രോജക്റ്റ് ഫൈ സംവിധാനത്തിന് മികച്ച അവലോകനങ്ങൾ ലഭിച്ചു. ആറ് മാസക്കാലം ഈ സേവനം പരിശോധിച്ച നിരൂപകർ അതിന്റെ വിലനിർണയ തന്ത്രത്തെ വിശേഷാൽ പ്രശംസിച്ചു. വൈഫൈയും സെല്ലുലാർ നെറ്റ്‌വർക്കും തമ്മിലുള്ള "തടസ്സമില്ലാത്ത" മാറ്റവും അവർ ആസ്വദിച്ചിരുന്നു. എന്നിരുന്നാലും, സേവനം പരിമിതമായ ഫോണുകൾ മാത്രമേ പിന്തുണയ്ക്കപെടുന്നുള്ളൂ എന്ന വിമർശനം പരക്കെ ലഭിച്ചു. ഉപയോക്താക്കൾക്ക് ഈ ഫോണുകൾ ഇല്ലെങ്കിലോ അഥവാ വാങ്ങണമെന്ന് താൽപര്യമില്ല എങ്കിലോ പ്രോജക്റ്റ് ഫൈ സംവിധാനം അപ്രസക്തമാണ് എന്നും അഭിപ്രായപ്പെട്ടു. [16]

പിന്തുണക്കപ്പെടുന്ന ഉപകരണങ്ങൾ

തിരുത്തുക
  • മോട്ടോ X4
  • നെക്സസ് 6
  • നെക്സസ് 5X
  • നെക്സസ് 6P
  • പിക്സൽ & പിക്സൽ എക്സ്എൽ
  • പിക്സൽ 2 & പിക്സൽ 2 എക്സ്എൽ
  1. Fox, Nick (April 22, 2015). "Say hi to Fi: A new way to say hello". Official Google Blog. Google. Retrieved March 25, 2017.
  2. Welch, Chris (April 22, 2015). "Google launches its own mobile network for Nexus 6 owners". The Verge. Vox Media. Retrieved March 25, 2017.
  3. Huet, Ellen (April 22, 2015). "Google Unveils Its 'Project Fi' Wireless Service". Forbes. Retrieved March 25, 2017.
  4. Velazco, Chris (April 22, 2015). "Google's Project Fi service turns multiple phone networks into one". Engadget. AOL. Retrieved March 25, 2017.
  5. Arscott, Simon (March 7, 2016). "From "Hi" to Fi to "Goodbye" to invites: 7 things we've learned about Project Fi". The Keyword Google Blog. Google. Retrieved March 25, 2017.
  6. Fingas, Jon (March 7, 2016). "Google's Project Fi no longer requires an invitation to join". Engadget. AOL. Retrieved March 25, 2017.
  7. Lardinois, Frederic (March 7, 2016). "You can now sign up for Google's Project Fi cell service without an invite". TechCrunch. AOL. Retrieved March 25, 2017.
  8. Reardon, Marguerite (October 4, 2016). "Google adds Pixel phones to Project Fi lineup". CNET. CBS Interactive. Retrieved March 25, 2017.
  9. Welch, Chris (October 4, 2016). "Google's Pixel phones will be available through Project Fi". The Verge. Vox Media. Retrieved March 25, 2017.
  10. Metz, Cade (May 1, 2016). "In the New Wireless Universe, You're Finally at the Center". Wired. Condé Nast. Retrieved March 25, 2017.
  11. Lawler, Richard (August 24, 2016). "Google links Project Fi-approved WiFi hotspots to Nexus phones". Engadget. AOL. Retrieved March 25, 2017.
  12. Metz, Cade (July 12, 2016). "Google's Project Fi Is One Step Closer to Unifying the World's Wireless Networks". Wired. Condé Nast. Retrieved March 25, 2017.
  13. Fung, Brian (July 8, 2015). "Project Fi review: The most remarkable feature of Google's new cell service". The Washington Post. Retrieved March 25, 2017.
  14. Martonik, Andrew (November 22, 2016). "What is Project Fi, how does it work and why do I want it?". Android Central. Retrieved March 25, 2017.
  15. El Akkad, Omar (November 23, 2015). "Why I ditched my cellphone carrier to try Google's Project Fi". The Globe and Mail. The Woodbridge Company. Retrieved March 25, 2017.
  16. Raphael, JR (April 14, 2016). "Project Fi revisited: 6 months with Google's weird wireless service". Computerworld. International Data Group. Archived from the original on 2018-01-18. Retrieved April 21, 2017.
"https://ml.wikipedia.org/w/index.php?title=പ്രൊജക്റ്റ്_ഫൈ&oldid=4081696" എന്ന താളിൽനിന്ന് ശേഖരിച്ചത്