പാർവ്വതി നായർ (നടി)
പാർവ്വതി നായർ (പാർവതി വേണുഗോപാൽ നായർ) ദക്ഷിണേന്ത്യൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മോഡലും നടിയുമാണ്. അബുദാബിയിലെ ഒരു മലയാളി കുടുംബത്തിൽ ആണ്, പാർവതി ജനിച്ചത്. സിനിമയിൽ ഒരു നടിയാകുന്നതിന് മുമ്പ് മോഡലിങ്ങിൽ സജീവമായിരുന്നു പാർവതി. മോഡലിംഗ് ജീവിതകാലത്ത് നിരവധി പരസ്യങ്ങളിൽ അഭിനയിച്ചു. 2010 ൽ 'മിസ്സ്. കർണ്ണാടക', 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കി[1].
പാർവ്വതി നായർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ബാച്ചിലർ ഓഫ് ടെക്നോളജി |
കലാലയം | മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കർണാടക |
തൊഴിൽ | നടി, model |
സജീവ കാലം | 2013–ഇപ്പോൾ വരെ |
മോഡലിങ്ങിനൊപ്പം, 2012 ൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ പോപ്പിൻസിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം നാല് ദക്ഷിണേന്ത്യൻ സിനിമാ വ്യവസായങ്ങളിൽ നിരവധി ചലച്ചിത്രങ്ങൾ അഭിനയിച്ചു.
ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകപാർവ്വതി നായർ യു.എ.ഇ.യിലെ അബുദാബിയിൽ ഒരു മലയാളി കുടുംബത്തിൽ ജനിച്ചു. പാർവ്വതിക്ക് ഒരു സഹോദരൻ ഉണ്ട്, ശങ്കർ. അബുദാബിയിലുള്ള ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ചു. സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ, ലോകത്തിലെ ഏറ്റവും നീണ്ട പെയിന്റിംഗ് നടത്തിയ ടീമിന്റെ ഭാഗമായി ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു. കേരളത്തിലെ സെന്റ് തോമസ് സെൻട്രൽ വിദ്യാലയത്തിൽ ആയിരുന്നു സീനിയർ സെക്കൻഡറി വിദ്യാഭ്യാസം[2]. സോഫ്റ്റ്‌വേർ എഞ്ചിനീയർ ആയി ജോലി ചെയ്യാൻ പ്രതീക്ഷിച്ചുകൊണ്ട്, കർണാടകയിലെ മണിപ്പാലിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗിൽ ബിരുദം നേടി.
മോഡലിങ് രംഗം
തിരുത്തുകമോഡലിങ്ങിൽ സജീവമായിരുന്നു പാർവതി. മോഡലിംഗ് ജീവിതകാലത്ത് 2009 ൽ 'മിസ്സ്. കർണ്ണാടക' ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കി. അങ്ങനെ മൈസൂർ സാൻഡൽ സോപ്പിന് വേണ്ടി ബ്രാംഡ് അംബാസഡറായി[1]. 2010 ൽ 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനം കരസ്ഥമാക്കി. അതിനുശേഷം അനേകം ടെലിവിഷൻ പരസ്യങ്ങളിൽ സജീവമായി. ആങ്കർ, ഏഷ്യൻ പെയിന്റ്സ്, മലബാർ ഗോൾഡ്, മസാ പ്രസ്റ്റീജ്, റിലയൻസ്, ടാറ്റ ഡയമണ്ട്സ് എന്നീ കമ്പനികളുടെ പരസ്യങ്ങളിൽ മോഡലായി.
ചലച്ചിത്രരംഗം
തിരുത്തുകഒരു മോഡലായി ജോലി ചെയ്യുമ്പോൾ, പാർവ്വതി ഷോർട്ട് ഫിലിമുകൾ, സംഗീത വീഡിയോകൾ, ഡോക്യുമെന്ററികൾ തുടങ്ങി തുടങ്ങിയവയിൽ അഭിനയിച്ചിരുന്നു[1]. 2011 ൽ സംവിധായകൻ വി കെ. പ്രകാശ്, പാർവ്വതിക്ക് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ ഒരു റോൾ വാഗ്ദാനം ചെയ്തു. എന്നാൽ സിനിമകളിൽ അഭിനയിക്കണോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ പാർവ്വതി ആ റോൾ നിരസിച്ചു.
2012 ൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമായ പോപ്പിൻസിൽ നടിയായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം പരമ്പരാഗത മണവാട്ടി ആയി യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചു[3]. 2013 ൽ പുറത്തിറങ്ങിയ സ്റ്റോറി കത്തെ എന്ന കന്നഡ ചിത്രത്തിലൂടെ പാർവ്വതി കന്നഡ ചിത്രങ്ങളിളും അഭിനയം കുറിച്ചു. ഒരു വൈദ്യശാസ്ത്ര വിദ്യാർത്ഥിയുടെ പേറ്റന്റ് അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന, ടെലിവിഷൻ പത്രപ്രവർത്തകയുടെ റോളിൽ പാർവ്വതി തിളങ്ങി[4]. വിമർശക ശ്രദ്ധ പിടിച്ചു വാങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ നല്ല വരുമാനം നേടി [5][6]. ഈ ചിത്രത്തിലൂടെ കന്നട ചിത്രങ്ങളിൽ ഏറ്റവും മികച്ച നവാഗത നടിക്കുള്ള പുരസ്കാരത്തിന് അർഹയായി.
സിനിമകൾക്ക് പുറമേ, 2013 ൽ അമൃത ടെലിവിഷനിൽ നടന്ന ആദ്യ മോഡലിംഗ് അടിസ്ഥാനമാക്കിയുള്ള മലയാളം റിയാലിറ്റി ഷോ, സൂപ്പർ മോഡേഴ്സിൽ ജഡ്ജിയായി. കൂടാതെ 2013 ൽ വിനീത് ശ്രീനിവാസന്റെ അറിയാതെ നിനയാതെ എന്ന സംഗീത ആൽബത്തിൽ അഭിനയിച്ചു[8].
2016 ൽ നടന്ന ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ലീഗ് സമയത്ത് കർണാടക ബുൾഡോസർ ടീമിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു പാർവ്വതി. ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള സംഘത്തിന്റെ ക്രിക്കറ്റ് ലീഗിൽ പങ്കെടുത്തു.
ചിത്രങ്ങൾ
തിരുത്തുകചലച്ചിത്രം | വർഷം | കഥാപാത്രം | ഭാഷ | Notes | Ref. |
---|---|---|---|---|---|
പോപ്പിൻസ് | 2012 | ജൂലി | മലയാളം | ||
യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് | 2012 | മീനാക്ഷി | മലയാളം | ||
നി കൊ ഞാ ചാ | 2013 | സാനിയ | മലയാളം | [9] | |
Story Kathe | 2013 | പല്ലവി | കന്നഡ | SIIMA Award for Best Female Debutant | [10] |
ഡി കമ്പനി | 2013 | ലോറ | മലയാളം | Segment: Gangs of Vadakumnathan | [9] |
യെന്നൈ അറിന്താൽ | 2015 | എലിസബത്ത് | തമിഴ് | ||
ഉത്തമ വില്ലൻ | 2015 | ഇന്ദിര | തമിഴ് | [11] | |
വാസ്കൊടിഗാമ | 2015 | ശാന്തി | കന്നഡ | [12] | |
ജെയിംസ് & ആലീസ് | 2016 | നന്ദിനി | മലയാളം | [13] | |
കൊടിത്ത ഇഡങ്ങലൈ നിരുപഗ | 2017 | മോഹിനി | തമിഴ് | [14] | |
എൻകിറ്റ മൊത്തത | 2017 | ജയന്തി | തമിഴ് | [15] | |
ഓവർടേക്ക് | 2017 | രാധിക | മലയാളം | [16] | |
നിമിർ | 2018 | സ്‌നേഹഭാഗ്യ വൽലി | തമിഴ് | [17] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Parvathy Nair: Catwalking to tinseltown - Times of India". ദി ടൈംസ് ഓഫ് ഇന്ത്യ. 6 August 2011. Retrieved 11 January 2016.
- ↑ https://www.filmibeat.com/celebs/parvathy-nair/biography.html
- ↑ "പാർവതി നായർ അഭിമുഖം". ദി ടൈംസ് ഓഫ് ഇന്ത്യ. 6 August 2011. Retrieved 07 March 2018.
{{cite web}}
: Check date values in:|access-date=
(help) - ↑ "സ്റ്റോറി കത്തെ മൂവി റിവ്യൂ". ടൈംസ് ഓഫ് ഇന്ത്യ.
- ↑ "'It's your work that speaks '". Deccan Herald.
- ↑ "പാർവ്വതി നായർ കന്നഡ സിനിമകൾ തിരക്കിലാണ്". Sify.com. Archived from the original on 2015-10-04. Retrieved 07 March 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Vivacious & Emerging Actress Parvathy Nair crowned the prestigious Indian Affairs Most Promising Actress 2017 at ILC Power Brand Award 2017 - Breakfast News TV". breakfastnews.tv (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-09-10.
- ↑ "പാർവ്വതി നായർ". Filmibeat.
- ↑ 9.0 9.1 "I contemplated going in for a name change: Parvathy Nair". The Times of India. Retrieved 10 January 2016.
- ↑ "Parvathy Nair praises Ajith's fans". The Times of India. Retrieved 10 January 2016.
- ↑ "I contemplated going in for a name change during the shoot of Uttama Villain: Parvathy Nair". The Times of India. Retrieved 10 January 2016.
- ↑ "Movie review 'Vascodigama': 'Marking' a difference". Deccan Chronicle. Retrieved 10 January 2016.
- ↑ "Parvathy Nair is a tomboy in her next - Times of India". The Times of India. 18 November 2015. Retrieved 11 January 2016.
- ↑ http://www.ibtimes.co.in/koditta-idangalai-nirappuga-kin-movie-review-live-audience-response-712142
- ↑ "Parvathy Nair bags a big Tamil film - Times of India". The Times of India. 4 June 2015. Retrieved 11 January 2016.
- ↑ http://www.deccanchronicle.com/150903/entertainment-mollywood/article/i-am-ready-more-action-parvathy-nair
- ↑ "parvathii nair on Nimir".
പുറം താളുകൾ
തിരുത്തുക- Official Website Archived 2017-05-11 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പാർവ്വതി നായർ