തത്തമംഗലത്തിനടുത്തുള്ള പേരുവെമ്പ് ഗ്രാമപഞ്ചായത്തിൽ പാലത്തുള്ളി എന്ന ഗ്രാമത്തിലാണ് ഈ മഹാക്ഷേത്രം

ശിവരാത്രി ഉത്സവം കൂടാതെ സമുചിതമായി ആഘോഷിക്കുന്നത് തുലാമാസത്തിലെ വാവാറാട്ട് മഹോത്സവം

10°42′20″N 76°42′34″E / 10.7054474°N 76.7094727°E / 10.7054474; 76.7094727

പാലൂർ മഹാദേവക്ഷേത്രം
ക്ഷേത്രം
ക്ഷേത്രം
പാലൂർ മഹാദേവക്ഷേത്രം is located in Kerala
പാലൂർ മഹാദേവക്ഷേത്രം
പാലൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°27′5″N 76°14′5″E / 10.45139°N 76.23472°E / 10.45139; 76.23472
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:പാലക്കാട്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
ക്ഷേത്രങ്ങൾ:1

കേരളത്തിൽ പാലക്കാട് ജില്ലയിലെ തത്തമംഗലത്തുള്ള പാലൂരിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പനയൂർ എന്ന് അറിയപ്പെട്ടിരുന്ന പാലൂർ മഹാദേവക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. ശോകനാശിനി പുഴയുടെ തീരത്താണീക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ക്ഷേത്രം

തിരുത്തുക

കേരള വാസ്തുവിദ്യനുശ്രിതമായാണ് ഇവിടെ ക്ഷേത്രം പണിതീർത്തിരിക്കുന്നത്. ശോകനാശിനി പുഴ ക്ഷേത്രത്തിനറ്റുത്തുകൂടെയാണ് ഒഴുകുന്നത്. ശോകനാശിനി പുഴപോലെതന്നെ ഇവിടുത്തെ ക്ഷേത്രേശനും ശോകനാശനനാണന്ന് ഭക്തർ വിശ്വസിക്കുന്നു.

മൂന്നു പൂജകൾ ക്ഷേത്രത്തിൽ പതിവുണ്ട്.

  • ഉഷ പുജ
  • ഉച്ച പൂജ
  • അത്താഴ പൂജ

ശോകനാശിനി പുഴ

തിരുത്തുക
 
പാലൂർ ക്ഷേത്രനടുത്തുകൂടി ഒഴുകുന്ന ശോകനാശിനി

തമിഴ് നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിച്ച്, തമിഴ് നാട്ടിലൂടെ ഒഴുകി അതിർത്തി കടന്നു കേരളത്തിലേക്ക് വരുന്ന പുഴയാണ് ശോകനാശിനിപ്പുഴ. കേരളത്തിലെ വലിയ നദികളിലൊന്നായ ഭാരത പുഴയുടെ പ്രധാന കൈവഴികളിൽ ഒന്നാണ് ശോകനാശിനിപുഴ. ചിറ്റൂർ പുഴയെന്നും കണ്ണാടിപുഴയെന്നും ഇത് അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരിനും തത്തമംഗലത്തിനും ഇടയിലൂടെ ഒഴുകി പാലൂർക്ഷേത്രത്തിനല്പം മാറി ഭാരതപ്പുഴയിൽ ചേരുന്നു.

ഉത്സവങ്ങൾ

തിരുത്തുക
  • ശിവരാത്രി
  • വിനായക ചതുർത്ഥി

ഉപദേവന്മാർ

തിരുത്തുക
  • ഗണപതി
  • വിഷ്ണു

എത്തിചേരാൻ

തിരുത്തുക

പാലക്കാട് - തത്തമംഗലം റൂട്ടിൽ തത്തമംഗലത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയാണ് പാലൂർ പനയൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
"https://ml.wikipedia.org/w/index.php?title=പാലൂർ_മഹാദേവക്ഷേത്രം&oldid=3679966" എന്ന താളിൽനിന്ന് ശേഖരിച്ചത്