ശോകനാശിനിപ്പുഴ
ചരിത്രം
തിരുത്തുകപാലക്കാട് ജില്ലയിലെ കിഴക്കൻ അതിർത്തി പ്രദേശമായ ആനമലയിൽ നിന്നും ഉത്ഭവം. പാലാർ, ആളിയാർ, ഉപ്പാർ എന്നിവ പോഷക നദികളാണ്. ഭാരതപ്പുഴയിലാണ് ശോകനാശിനി പുഴ ഒഴുകി ചേരുന്നത്. ആളിയാർ അണക്കെട്ട്, മൂലത്തറ റെഗുലേറ്റർ എന്നിവ ഈ നദിയിലാണ്. ഭാരതപ്പുഴയുടെ കൈവരിയായി ഒഴുകുന്ന ശോകനാശിനി പുഴ പാലക്കാട് ജില്ലയിലെ ചിറ്റൂരിനും തത്തമംഗലത്തിനും ഇടയിലൂടെ ഒഴുകുന്നു. ശോകനാശിനി പുഴ എന്ന് പേര് നൽകിയത് മലയാള ഭാഷ പിതാവായ തുഞ്ചത്ത് എഴുത്തച്ഛനാണ്.
ശോകനാശിനി പുഴയുടെ പേരിന് പിന്നിൽ
മലയാള ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ ജനിച്ചതും വളർന്നതും ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പോയി വേദശാസ്ത്രം പഠിച്ച വേദശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം പിന്നീട് തഞ്ചാവൂരിൽ നിന്ന് പോന്ന ശേഷം ഇന്നത്തെ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ശോകനാശിനി പുഴയുടെ തീരത്ത് എത്തി. ചമ്പത്തിൽ വീട്ടുകാർ ഇഷ്ടദാനമായി നൽകിയ ഭൂമിയിൽ മഠം പണിത അദ്ദേഹം മഠത്തിനോട് ചേർന്ന് ഒരു ശ്രീരാമ ക്ഷേത്രം കൂടി നിർമ്മിച്ചു. അവിടെ പൂജാ ആവശ്യങ്ങൾക്ക് വേണ്ടി തഞ്ചാവൂരിൽ നിന്നും ഏഴ് ബ്രാഹ്മണ കുടുംബങ്ങളെ കൂടി കൊണ്ടുവന്ന അദ്ദേഹത്തിന് കീഴിൽ പിന്നീട് ബ്രാഹ്മണ കുടുംബങ്ങൾ അവിടെ വന്ന് താമസിച്ചതോടെ അത് ഒരു അഗ്രഹാരമായി പിന്നീട് പരിണമിച്ചു. ഒരു ദിവസം പൂജാ കർമ്മങ്ങൾക്ക് ശേഷം തുഞ്ചത്ത് എഴുത്തച്ഛൻ ഈ പുഴയിൽ മുങ്ങി കുളിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ശോകങ്ങൾ (ദുഃഖങ്ങൾ) ഇല്ലാതായതിനാൽ അദ്ദേഹം ഈ പുഴയ്ക്ക് ശോകനാശിനി (ദുഃഖങ്ങൾ ഇല്ലാതെയാക്കുന്നത്) എന്ന് പേരിട്ടതിനെ തുടർന്ന് ശോകനാശിനി പുഴ എന്ന പേരിൽ അറിയപ്പെടുന്നു.[1][2][3][4][5][6]