കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്
പ്രസിദ്ധനായ കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്. കേരളകലാമണ്ഡലത്തിലെ ആദ്യകാല സംഗീത വിദ്യാർത്ഥിയും കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ പ്രഥമ ശിഷ്യരിലൊരാളും ആയിരുന്നു. ശാരീര സൌകുമാര്യവും ആലാപനാസുഭഗത്വവും നിത്യനൂതനരീതികളും അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മുഖമുദ്രകളായിരുന്നു.
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് | |
---|---|
ജനനം | 1931 |
മരണം | 1988 മാർച്ച് 04 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കഥകളി സംഗീതജ്ഞൻ |
അറിയപ്പെടുന്നത് | കഥകളിസംഗീതം |
ജീവിതപങ്കാളി(കൾ) | ലക്ഷ്മിക്കുട്ടി അമ്മ |
കുട്ടികൾ | ഹരിദാസൻ ഗിരിജ പ്രമീള. |
ജീവിതരേഖ
തിരുത്തുകപാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിൽ പരപ്പാട്ടിൽ രാമക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി ഉണ്ണികൃഷ്ണക്കുറുപ്പ് 1931ൽ ജനിച്ചു. കലാമണ്ഡലത്തിൽ ചേർന്നെങ്കിലും കോഴ്സ് മുഴുവനാക്കിയില്ല. കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ വീട്ടിൽ പോയി കുറേക്കാലം ഉണ്ണികൃഷ്ണക്കുറുപ്പ് സംഗീതം അഭ്യസിച്ചു. പി.എസ്.വി നാട്യസംഘത്തിലും പേരൂർ ഗാന്ധിസേവാസദനം മൃണാളിനി സാരാഭായി അധിപയായ 'ദർപ്പണ', കൊൽക്കത്ത ശാന്തിനികേതനം എന്നിവിടങ്ങളിലും കുറുപ്പ് അദ്ധ്യാപകനായി. കലാമണ്ഡലത്തിൽ വിസിറ്റിങ്ങ് പ്രൊഫസർ ആയും പ്രവർത്തിച്ചു. [1]
1988 മാർച്ച് 4ന് കോട്ടക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിൽ വെച്ച് ഉണ്ണികൃഷ്ണക്കുറുപ്പ് അന്തരിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുക- കലാമണ്ഡലം അവാർഡ് ( 1984)
- കെ എൻ പിഷാരടി അവാർഡ് ( 1987)
- വെള്ളിനേഴി പൗരാവലിയുടെ മണിഹാരം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-08-28.