പാരിസ് ജാക്സൺ

അമേരിക്കന്‍ ചലചിത്ര നടി

ഒരു അമേരിക്കൻ മോഡലും അഭിനേത്രിയുമാണ് പാരീസ്-മൈക്കൽ കാതറീൻ ജാക്സൺ (ജനനം ഏപ്രിൽ 3, 1998). പോപ്പ് ഇതിഹാസം മൈക്കൽ ജാക്സൺ ഡെബ്ബി റോ ദമ്പതികൾക്കും രണ്ടമതായി ജനിച്ച പാരിസ്; ജാക്സന്റെ ഒരേയൊരു മകളാണ്.

പാരീസ് ജാക്സൺ
ജനനം
പാരീസ്-മൈക്കൽ കാതറീൻ ജാക്സൺ

(1998-04-03) ഏപ്രിൽ 3, 1998  (26 വയസ്സ്)
സജീവ കാലം2003–present
മാതാപിതാക്ക(ൾ)മൈക്കൽ ജാക്സൺ
ഡെബ്ബി റോ
ബന്ധുക്കൾപ്രിൻസ് ജാക്സൺ (brother)
ബ്ളാങ്കറ്റ് ജാക്സൺ (half-brother)
വെബ്സൈറ്റ്Twitter: @parisjackson

ആദ്യകാല ജീവിതം

തിരുത്തുക
 
From left to right Paris, Prince, Blanket.

പാരീസ്-മൈക്കൽ കാതറീൻ ജാക്സൺ ഡെബ്ബി റോയുടെ രണ്ടു മക്കളിൽ ഇളയവൾ ആണ്. അവൾക്ക് തന്നെക്കാൾ ഒരു വയസ്സിന പ്രായമുള്ള ജ്യേഷ്ഠൻ, പ്രിൻസ് ജാക്സൺ ഉം ഒരു ഇളയ അർദ്ധ സഹോദരൻ ബ്ളാങ്കറ്റ് ജാക്സൺ എന്ന പേരിൽ അറിയപെടുന്ന പ്രിൻസ് മൈക്കൽ ജാക്സൺ രണ്ടാമനും ആണുള്ളത്.കാലിഫോർണിയയിലെ ബെവർളി ഹിൽസ്, ഏപ്രിൽ 3, 1998 ന് ജനിച്ച ഇവർക്ക് പ്രശസ്ത ഫ്രഞ്ച് നഗരമായ പാരിസ് നഗരത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്.1999 ലെ തന്റെ മാതാ-പിതാക്കളുടെ വിവാഹ മോചനത്തിനു ശേഷം പൂർണ്ണമായി പിതാവിന്റെ സംരക്ഷണയിൽ [1] നെവർലാന്റ് റാഞ്ചിൽ ആണ് പാരിസും സഹോദരങ്ങളും ജീവിച്ചു പോന്നിരുന്നത്.പിതാവിന്റെ സുഹൃത്തുക്കളായ, അഭിനേതാക്കളായ എലിസബത്ത് ടൈലർ ഉം മാക്കുലൈ കുൾക്കിൻ നുമാണ് പാരിസിന്റെയും സഹോദരൻ പ്രിൻസിന്റെയും' ഗോഡ് പാരന്റ്' . തന്റെ കുട്ടിക്കാലത്ത് പാരിസും സഹോദരങ്ങളും തന്റെ പിതാവിന്റെ കൂടെ പുറത്തു പോകുമ്പോൾ മുഖം മറയ്ക്കാൻ മാസ്കുകൾ ധരിച്ചിരുന്നു.

2010 ൽ ജാക്സൺ അവളുടെ സഹോദരങ്ങൾക്കും മുത്തശ്ശി കാതറിൻ ജാക്സൺ ഒപ്പം തങ്ങളുടെ പിതാവിന്റെ മരണത്തെ തുടർന്നുള്ള തങ്ങളുടെ ജീവതത്തെ കുറിച്ച് ഓപ്ര വിൻഫ്രി യ്ക്ക് ഒരു അഭിമുഖം നൽകുകയുണ്ടായി.പിന്നീട് അവൾ അവളുടെ സഹോദരൻ പ്രിൻസിനോടൊപ്പം 2010 - ലെ ഗ്രാമി അവാർഡിൽ തങ്ങളുടെ പിതാവിന്റെ അഭാവത്തിൽ പിതാവിനു വേണ്ടി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിച്ചു. ആ വർഷം തന്നെ പാരിസും അവളുടെ സഹോദരൻ പ്രിൻസും ഷെർമാൻ ഓക്സ് കാലിഫോർണിയയിലെ ഒരു സ്വകാര്യ സ്കൂൾ ആയ ബക്ക്ലി സ്കൂളിൽ ചേർന്നു.[2]അവിടെ അവൾ ഫ്ലാഗ് ഫുട്ബോൾ സോഫ്റ്റ്ബോൾ എന്നീ ഇനങ്ങളിൽ പങ്കെടുത്തു. 2013 ൽ പാരിസ് ഈ സ്കൂളിൽ നിന്നും വിട പറഞ്ഞു.

2011 ൽ ജാക്സൺ കുട്ടികളുടെ ഫാന്റസി ചിത്രമായ ലണ്ടൻ ബ്രിഡ്ജ് ആൻഡ് ത്രീ കീ യ്സ് ' ' യിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടു. ഡെന്നിസ് ക്രിസ്റ്റൺ എഴുതിയ ഒരു പുസ്തകത്തെ ആദാരമാക്കിയിട്ടുളള ഒരു കഥയാണ് ഇതിെൻറ ഇതിവൃത്തം . പാരിസും അവളുടെ സഹോദരനും തന്റെ പിതാവിന്റെ മൂത്ത സഹോദരിയായ ലാ ടോയ ജാക്സൺ ന്റ ആത്മകഥയായ സ്റ്റാർട്ടിംങ് ഓവർൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. 2012 മെയ് ൽ പാരിസ് പീപ്പിൾ മാഗസിൻ 'ന്റെ' 'ഏറ്റവും മനോഹരമായ' 'വരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.[3]

ജൂൺ 5, 2013 ന് ജാക്സൺ 20 മോട്രിൻ പി എം ഗുളികകൾ കഴിക്കുകയും കത്തി ഉപയോഗിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു.[4]

ടെലിവിഷനിൽ

തിരുത്തുക
Film
Year Title Role Notes
2014 Lundon's Bridge and the Three Keys[5] Lundon O'Malley
Television
Year Title Role Notes
2003 Living with Michael Jackson Herself TV special documentary
2009 Michael Jackson Memorial Service Herself A live telecast of the public memorial service for her father, Michael Jackson.
2010 The 52nd Annual Grammy Awards Herself TV special
2010 Oprah Winfrey Show Herself All New! A World Exclusive: Oprah Talks to Michael Jackson's Mother, Katherine, and Visits with His Children
2011 The X Factor Herself Live Performance Show #6
2011 The Ellen DeGeneres Show Herself Episode dated 15 December 2011
2012 Oprah's Next Chapter Herself Episode dated 11 June 2012
  1. "Jackson's mother granted custody". BBC News. August 4, 2009. Retrieved November 9, 2009.
  2. "Michael Jackson's Kids Paris & Prince Enroll At The Buckley School". Huffington Post. October 27, 2010. Retrieved September 15, 2013.
  3. http://okmagazine.com/get-scoop/everything-you-need-know-about-paris-jackson-michael-jacksons-daughter/
  4. "Paris Jackson 911 Call: 20-Pill OD, Sliced Arm With Knife". TMZ. June 11, 2013. Retrieved September 15, 2013.
  5. http://www.lundons.com/

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാരിസ്_ജാക്സൺ&oldid=4100144" എന്ന താളിൽനിന്ന് ശേഖരിച്ചത്