നെവർലാന്റ് വാലി റാഞ്ച്  കാലിഫോർണിയയിലെ സാൻഡ ബാർബറയിലെ  ഒരു സ്ഥലമാണിത്.[1] അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സൺന്റെ ഭവനം എന്ന പേരിൽ ലോക പ്രശസ്തമാണിവിടം.[2] പ്രശസതനായ പീറ്റർ പാൻ എന്ന നോവൽ കഥാപാത്രത്തിന്റെ വാസസ്ഥലമാണ് നെവർലാന്റ് ആ കഥാപാത്രത്തോടുള്ള ആരാധന മൂലമാണ് ജാക്സൺ ഈ പേരു നൽകിയത്.

നെവർലാന്റ് റാഞ്ചി ലേക്കുള്ള കവാടം

ഏകദേശം 3000 ഏക്കർ നീണ്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം ഇന്ന് മൈക്കൽ ജാക്സൺ എസ്റ്റേറ്റിലും കൊളോണി ക്യാപിറ്റലിലും നിക്ഷിപ്തമാണ്.

മൈക്കൽ ജാക്സന്റെ ഭവനം 

തിരുത്തുക
 
അമ്യൂസ്മെമെന്റ് റൈഡുകൾ 2008 ജൂണിൽ
 
നെവർലാന്റിലെ തീവണ്ടി നിലയം 2009 ജൂണിൽ
 
മൃഗശാലയുടെ കെട്ടിടങ്ങൾ, 2009 ജൂൺ

1988 മാർച്ചിലാണ് കാലിഫോർണിയയിലെ ഈ സ്ഥലം 1.7 കോടി ഡോളർ മുടക്കി ജാക്സൺ വാങ്ങിയത് പിൽക്കാലത്ത് തന്റെ ഭവനമായ നെവർലാന്റ് റാഞ്ച് നിർമ്മാണമായിരുന്നു ഉദ്ദേശം. അവിടെ അദ്ദേഹം ഊഞ്ഞാൽ, കറങ്ങുന്ന റൈഡുകൾ, വന്യമൃഗങ്ങൾ അടങ്ങുന്ന മൃഗശാല എന്നിവയും അതുപോലെതന്നെ ഒരു സിനിമാ തീയറ്ററും സ്ഥാപിച്ചു. 40 സുരക്ഷാ ഉദ്യോഗസ്ഥർ റോന്തു ചുറ്റിയിരുന്ന നെവർലാന്റിൽ ഒരു റെയിൽവേ സ്റ്റേഷനും നീന്തൽകുളവും ഉണ്ടായിരുന്നു .2003-ൽ ഇത് 10 കോടി ഡോളർ വില മതിപ്പ് ഉള്ള സ്ഥലമായി കണക്കാക്കപ്പെട്ടു

മൈക്കൽ ജാക്സന്റ മരണം

തിരുത്തുക
 
Fans visiting the makeshift memorial set up outside the Neverland Ranch entrance shortly after Jackson's death.
  1. "Neverland Never More" Archived 2017-01-28 at the Wayback Machine., by William Etling (author of Sideways in Neverland: Life in the Santa Ynez Valley), EdHat.com, 2009.
  2. Toumi, Habib (January 23, 2006). "Jackson settles down to his new life in the Persian Gulf". Gulf News. Retrieved November 11, 2006.
"https://ml.wikipedia.org/w/index.php?title=നെവർലാന്റ്_റാഞ്ച്&oldid=3977215" എന്ന താളിൽനിന്ന് ശേഖരിച്ചത്