പാമോയിൽ

എണ്ണ പനകളുടെ പഴത്തിന്റെ മെസോകാർപ്പിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ സസ്യ എണ്ണ

എണ്ണപ്പനയുടെ കായയിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യ എണ്ണയാണ് പാമോയിൽ. പ്രധാനമായും ആഫ്രിക്കൻ എണ്ണപ്പനയായ എലെയിസ് ഗ്നീനിൻസിസിൽ[1] നിന്നും കൂടാതെ ഒരു ചെറിയ അളവിൽ അമേരിക്കൻ എണ്ണപ്പന എലെയിസ് ഒലീഫീറ, മരിപാ എണ്ണപ്പന അത്താലെ മരിപ എന്നിവയിൽ നിന്നും പാമോയിൽ വേർതിരിച്ചെടുക്കുന്നു.

എണ്ണപ്പന

ഉയർന്ന ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ പാം ഓയിൽ സ്വാഭാവികമായും ചുവപ്പുനിറത്തിലാണ്.

ചരിത്രംതിരുത്തുക

ഏകദേശം 5000 വർഷം മുമ്പ് തന്നെ മനുഷ്യർ പാമോയിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിട്ടുണ്ട്. 1800-കളുടെ അന്ത്യത്തിൽ അബീഡോസിലെ ശവക്കുഴിയിൽ നിന്ന് പുരാവസ്തുഗവേഷകർ കണ്ടെത്തിയ പാമോയിലിന് 3000 ബി. സി വരെ പഴക്കമുള്ളതായി കണ്ടെത്തുകയുണ്ടായി.[2]

പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായയ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. പാചകത്തിൽ വളരെയധികം പ്രാധാന്യമുള്ള എണ്ണയാണ് പാമോയിൽ. വെളിച്ചെണ്ണയെക്കാൾ പൂരിതകൊഴുപ്പുകൾ പാമോയിലിൽ കൂടുതലാണ്.

അവലംബംതിരുത്തുക

  1. Reeves, James B.; Weihrauch, John L; Consumer and Food Economics Institute (1979). Composition of foods: fats and oils. Agriculture handbook 8-4. Washington, D.C.: U.S. Dept. of Agriculture, Science and Education Administration. p. 4. OCLC 5301713.
  2. Kiple, Kenneth F.; Conee Ornelas, Kriemhild, eds. (2000). The Cambridge World History of Food. Cambridge University Press. ISBN 0521402166. മൂലതാളിൽ നിന്നും 20 ഒക്ടോബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഓഗസ്റ്റ് 2012.
"https://ml.wikipedia.org/w/index.php?title=പാമോയിൽ&oldid=3263289" എന്ന താളിൽനിന്ന് ശേഖരിച്ചത്