വെൺകുറിശലഭം

(പാണ്ടൻ ശരവേഗൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് വെൺകുറിശലഭം (Bicolour Ace, White Branded Ace). ശാസ്ത്രനാമം : Sovia hyrtacus. കേരളവും കർണ്ണാടകയും ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ ഒരു തനതു (Endemic) ശലഭമാണിത്. കേരളത്തിൽ വിരളമായെ കണ്ടുവരാറുള്ളൂ.[1][2][3][4][5]

വെൺകുറിശലഭം
Bicolour Ace
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. hyrtacus
Binomial name
Sovia hyrtacus
മുതുകുവശം

ജീവിതരീതി

തിരുത്തുക

പുല്ലും മുളകളും നിറഞ്ഞ ഇടങ്ങളിലാണ് കണ്ടുവരുന്നത്. ശരവേഗത്തിലാണ് പറക്കൽ. അരുവിയോരങ്ങളിലെ നനഞ്ഞ മണ്ണിലിരുന്ന് ലവണം ഉണ്ണുന്ന ശീലമുണ്ട്. സഹ്യപർവ്വതത്തിലെ ചെറിയ പ്രദേശത്ത് മാത്രം കാണപ്പെടുന്നതിനാൽ ഈ തനതു ശലഭം വംശനാശത്തിന്റെ വക്കിലാണ്. ഈറ്റക്കാടുകളുടേയും പുൽമേടുകളുടേയും വർദ്ധിച്ചുവരുന്ന നാശം ഇവയുടെ നിലനിൽപ്പിന് ഭീഷണിയാണ്.

ശരീരപ്രകൃതി

തിരുത്തുക

ചിറകുകൾക്ക് തവിട്ടുനിറമാണ്. ചിറകിന്റെ അടിവശത്ത് ഒരു വെളുത്ത കുറിയുണ്ട്. ഇതുകൊണ്ടാണ് ഇവയെ വെൺകുറിശലഭം എന്ന് വിളിയ്ക്കുന്നത്. മുൻചിറകിന്റെ അടിവശത്ത് ഒരു വെളുത്ത പട്ട പോലെ അടയാളമുണ്ട്. പിൻചിറകിന്റെ പുറത്ത് പുള്ളികൾ കാണാറില്ല.[1]

പ്രത്യുൽപാദനം

തിരുത്തുക

ഈറ്റയിൽ ആണ് ഇവ മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ചാരകലർന്ന പച്ചനിറമാണ്. ഉരുണ്ട ശിരസിൽ രണ്ട് തവിട്ടുനിറത്തിലുള്ള പൊട്ടുകൾ കാണാം. പുഴുപ്പൊതിയ്ക്ക് മഞ്ഞയും തവിട്ടും വെളുപ്പും കലർന്ന നിറമാണ്.

  1. 1.0 1.1 de Nicéville, Lionel (1897). "Indo and Austro-Malayan regions". Journal of the Asiatic Society of Bengal. 66(1897): 575.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 248.
  3. Savela, Markku. "Sovia Evans, 1949". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 42. {{cite book}}: Cite has empty unknown parameter: |1= (help)
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 274–275.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെൺകുറിശലഭം&oldid=2818313" എന്ന താളിൽനിന്ന് ശേഖരിച്ചത്