പാണത്തൂർ

(പാണത്തൂർ‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ. കശുവണ്ടി, റബ്ബർ, ഏലം, പുൽത്തൈലം, കവുങ്ങ് എന്നിവ ഇവിടെ കൃഷിചെയ്യുന്നു. കുടുബൂർ പുഴ ഈ പട്ടണത്തിലുടേ ഒഴുകുന്നുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ റാണിപുരം പാണത്തൂരിനടുത്താണ്. ഗോത്രവർഗ്ഗക്കാരും, പട്ടികജാതി വിഭാഗങ്ങളും, കുടിയേറ്റ കർഷകരും ഇവിടെ വസിക്കുന്നു.

പാണത്തൂർ
പട്ടണം
പാണത്തൂർ ടൗൺ
പാണത്തൂർ ടൗൺ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ്
ജനസംഖ്യ
 • ആകെ12,000
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
671532
വാഹന റെജിസ്ട്രേഷൻKL-60, KL-14 ,KL 79
അടുത്ത റയിൽവേ സ്റ്റേഷൻകാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് നിന്നും പാണത്തൂർ വഴി മടിക്കേരി പോകുന്ന റോഡ് വഴി മൈസൂരിലേക്കും ബാംഗ്ളൂരേക്കും എളുപ്പത്തിൽ എത്താം. പാണത്തൂരിൽ നിന്നും സുള്ള്യയിലേക്ക് പോകുന്ന റോഡ് മാർഗ്ഗവും മൈസൂരിലേക്ക് എളുപ്പത്തിൽ എത്താം. ഇവിടെ നിന്നും കാഞ്ഞങ്ങാട്, കാസർഗോഡ്,മംഗലാപുരം, മൈസൂർ,ബാംഗ്ലൂർ, കണ്ണൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ പട്ടണത്തിലെക്ക് ബസുകൾ ലഭിക്കുന്നതാണ്. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനതാവളം മംഗലാപുരവും കണ്ണൂരും ആണ്.

"https://ml.wikipedia.org/w/index.php?title=പാണത്തൂർ&oldid=3759267" എന്ന താളിൽനിന്ന് ശേഖരിച്ചത്