പാഞ്ഞാൾ ലക്ഷ്മീനാരായണക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ഒരു ക്ഷേത്രം

കേരളത്തിൽ, തൃശ്ശൂർ ജില്ലയുടെ വടക്കേയറ്റത്തുള്ള പാഞ്ഞാൾ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ ലക്ഷ്മിനാരായണക്ഷേത്രം. വേദസംസ്കാരവുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, ലക്ഷ്മീസമേതനായ മഹാവിഷ്ണുവാണ്. കൂടാതെ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. കേരളത്തിൽ നിത്യേന വേദപാരായണം നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. നിത്യേന മൂന്നു പൂജകൾക്കും നാട്ടുകാരും വേദജ്ഞരുമായ നമ്പൂതിരിമാരുടെ വക വേദപാരായണമുണ്ടാകും. ഇത് 'ത്രിസന്ധ' എന്നറിയപ്പെടുന്നു. ഇവിടത്തെ പ്രതിഷ്ഠയായ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചത് ദ്രുപദനാണെന്നും അതുകൊണ്ടാണ് സ്ഥലത്തിന് പാഞ്ചാലപുരം എന്ന പേരുവന്നെന്നും അതാണ് പാഞ്ഞാളായതെന്നും വിശ്വസിയ്ക്കപ്പെടുന്നു. യജ്ഞസംസ്കാരത്തിന്റെ ഈറ്റില്ലമായ പാഞ്ഞാളിലെത്തുന്നവരെ ഈ ക്ഷേത്രവും ആകർഷിയ്ക്കുന്നുണ്ട്.

ഐതിഹ്യം

തിരുത്തുക