പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പഴയകുന്നുമ്മേൽ .[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രംതിരുത്തുക

കൊല്ലവർഷം 838-ൽ മാർത്താണ്ഡവർമ മഹാരാജാവിന്റെ ഭരണത്തിനു മുൻപ് ഇവിടെ പ്രബലമായ ഒരു ആദിവാസി രാജ്യം ഉണ്ടായിരുന്നു.

ഇളയിടത്തു സ്വരൂപംതിരുത്തുക

വേണാട്ടു രാജവംശത്തിന്റെ ഒരു ശാഖയായിട്ടാ‍യിരുന്നു ഈ രാജവംശം ഉദ്ഭവിച്ചത്. കന്നേറ്റി മുതൽ തിരുവനന്തപുരം വരെയുള്ള കടൽത്തീരപ്രദേശങ്ങളും, തിരുവനന്തപുരത്തിനു വടക്കുള്ള ഭുപ്രദേശങ്ങൾ കൂട്ടിച്ചേർത്ത്, അവിടെ ഭരണം നടത്തിയ ഒരു പുതിയ രാജവംശമായി എളയടത്തുസ്വരൂപം നിലവിൽ വന്നു. നെടുമങ്ങാട്, കൊട്ടാരക്കര, പത്തനാപുരത്തിന്റെയും ചെങ്കോട്ടയുടെയും ചില ഭാഗങ്ങൾ എന്നിവ ഈ വംശത്തിന്റെ അധികാരപരിതിയിൽ ഉൾപ്പെട്ടിരുന്നവയാണ്. കിളിമാനൂരിനടുത്തുള്ള ‘കുന്നുമ്മേൽ’ ആയിരുന്നു ആദ്യം ഇവർ തലസ്ഥാ‍നം സ്ഥാപിച്ചിരുന്നതെങ്കിലും പിന്നീട് അത് കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിച്ചു.

സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾതിരുത്തുക

ഈ പ്രദേശത്തെ ആദ്യത്തെ സംഘടിത പ്രസ്ഥാനം 1948 നും 1952 നും ഇടക്ക് രൂപംകൊണ്ട ബീഡിത്തൊഴിലാളി സംഘടന ആയിരുന്നു.

വാണിജ്യ-ഗതാഗത പ്രാധാന്യംതിരുത്തുക

ജില്ലയിലെ പ്രധാന നഗരമായ കിളിമാനൂരിന്റെ സിംഹ ഭാഗവും ഈ പഞ്ചായത്തിലാണ്‌. സംസ്ഥാന ഹൈവേയായ എം.സി. റോഡ് ഇതുവഴി കടന്നുപോകുന്നു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾതിരുത്തുക

1953-ൽ പഴയ കുന്നുമ്മേൽ പഞ്ചായത്ത് രൂപീകൃതമായി. ആദ്യപ്രസിഡന്റ് .എ.പി.രാഘവൻ ആയിരുന്നു.

ഭൂപ്രകൃതിതിരുത്തുക

ഇടനാട് എന്ന വിഭാഗത്തിൽപ്പെടുന്ന ഈ പഞ്ചായത്തിനെ കുന്നുകൾ, പാറക്കെട്ടുളള പ്രദേശം, താഴ്വര ,സമതലം എന്നിങ്ങനെ ഭൂപ്രകൃതി അനുസരിച്ച് തരം തിരിക്കാം. മിക്കവാറും എല്ലാ പ്രദേശങ്ങളിലേയും മണ്ണ് അംമ്ലസ്വഭാവം ഉളളതുമാണ്. തോടുകളും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സ്.

ആരാധനാലയങ്ങൾതിരുത്തുക

മഹദേവേശ്വരം ശിവക്ഷേത്രം, പുതിയകാവ് ദേവിക്ഷേത്രം, പയ്യനാട് ശിവക്ഷേത്രം, എളളു വിള ഭഗവതി ക്ഷേത്രം., ആറ്റൂർശിവക്ഷേത്രം തുടങ്ങിയവ പ്രധാന ആരാധനാലയങ്ങളാണ്.

ഗ്രാമപഞ്ചായത്ത് വാർഡുകൾതിരുത്തുക

 1. തട്ടത്തുമല
 2. പറണ്ടക്കുഴി
 3. ചെമ്പകശ്ശേരി
 4. ഷെഡ്ഡിൽക്കട
 5. ചെറുനാരകംകോട്
 6. തൊളിക്കുഴി
 7. അടയമൺ
 8. വണ്ടന്നൂർ
 9. മഞ്ഞപ്പാറ
 10. കുന്നുമ്മേൽ
 11. പുതിയകാവ്
 12. മഹാദേവേശ്വരം
 13. കാനാറ
 14. കുന്നുമ്മേൽ
 15. പാപ്പാല
 16. മണലേത്തുപച്ച
 17. കുളപ്പാറ

അവലംബംതിരുത്തുക

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത്)