പലുകേ ബംഗാരമായെനാ
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്ത രാമദാസു അല്ലെങ്കിൽ ഭദ്രാചല രാമദാസു എന്നറിയപ്പെടുന്ന കാഞ്ചേർല ഗോപണ്ണയുടെ പ്രശസ്തമായ തെലുങ്ക് കീർത്തനമാണ് "'പാലുകെ ബംഗാരാമയേന"'. രാമദാസയുടെ ഏറ്റവും പ്രസിദ്ധമായ കൃതികളിലൊന്നാണിത്. തെലുങ്ക് രചനയായ ഇത് ആദിതാളത്തിൽ ആനന്ദഭൈരവിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശങ്കരാഭരണം എന്ന ചിത്രത്തിനുവേണ്ടി ഈ കീർത്തനം വാണീജയറാം ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്ത ക്ലാസിക്കൽ സംഗീതജ്ഞൻ ഡോ. എം. ബാലമുരളീകൃഷ്ണ രാമദാസുവിന്റെ കീർത്തനങ്ങൾക്ക് സംഗീതം നൽകി, 1950 കളിൽ അദ്ദേഹത്തിന്റെ രചനകൾ ജനപ്രിയമാക്കി. ആദിതാളത്തിൽ ആനന്ദഭൈരവി രാഗത്തിലാണ് ഈ കീർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. [1]
Paluke Bangaramayena | |
---|---|
by Bhadrachala Ramadasu | |
Period | Indian classical music |
Genre | Devotional song |
Style | Carnatic music ; Kirtan |
Language | Telugu |
Meter | Raga: Ananda Bhairavi ; Tala: Adi |
Melody | Mangalampalli Balamuralikrishna |
Composed | c. 1620 – 1680 Bhadrachalam |
വരികൾ
തിരുത്തുകപലുകേ ബംഗാരമായെനാ, കോദണ്ഡപാണി പലുകേ ബംഗാരമായെനാ
പലുകേ ബംഗാരമായെ പിലചിനാ പലുകവേമി
കലലോ നീ നാമസ്മരണ മരുവ ചക്കനി തംഡ്രീ
എംത വേഡിനഗാനി സുംതൈന ദയരാദു
പംതമു സേയ നേനെംതടിവാഡനു തംഡ്രീ
ഇരവുഗ ഇസുകലോന പൊരലിന ഉഡുത ഭക്തികി
കരുണിംചി ബ്രോചിതിവനി നെര നമ്മിതിനി തംഡ്രീ
രാതി നാതിഗ ചേസി ഭൂതലമുന
പ്രഖ്യാതി ചെംദിതിവനി പ്രീതിതോ നമ്മിതി തംഡ്രീ
ശരണാഗതത്രാണ ബിരുദാംകിതുഡവുകാദാ
കരുണിംചു ഭദ്രാചല വരരാമദാസ പോഷ