പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കേച്ചേരിയിൽ കീച്ചേരിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രസിദ്ധമായ വാർഷിക ഉത്സവമായ വേല പൂരം മീനമാസത്തിലാണ് ആഘോഷിക്കുന്നത്.[1][2] തൃശ്ശൂർ, കുന്നംകുളം, ചാവക്കാട് എന്നീ താലൂക്കുകളിൽ ഉൾപ്പെടുന്ന പതിനെട്ടു ദേശങ്ങൾക്ക് ഭഗവതിയായി നിലകൊള്ളുന്നു.

പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം
പറപ്പൂക്കാവ് ക്ഷേത്രം
പറപ്പൂക്കാവ് ക്ഷേത്രം
പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം is located in Kerala
പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം
പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°37′23.944″N 76°6′51.091″E / 10.62331778°N 76.11419194°E / 10.62331778; 76.11419194
പേരുകൾ
ശരിയായ പേര്:പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം
സ്ഥാനം
സ്ഥാനം:കേച്ചേരി, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭഗവതി
പ്രധാന ഉത്സവങ്ങൾ:വേല പൂരം
വാസ്തുശൈലി:കേരളീയ ക്ഷേത്ര ശൈലിയിൽ
ചരിത്രം
ക്ഷേത്രഭരണസമിതി:പറപ്പൂക്കാവ് ദേവസ്വം

പ്രധാന ഉത്സവങ്ങൾ തിരുത്തുക

മീനം 16 വേലമഹോത്സവം

അനുഷ്ഠാനകലകൾ, പൂതനും, തെയ്യവും, തിറയും, ആണ്ടിയും, ചോഴിയും, നായാടിയും, കാളിയും, കരിങ്കാളിയും ചടുല താളങ്ങളിൽ ആർപ്പും ആരവുങ്ങളുമായി അടിത്തിമർക്കുന്ന വേലമഹോത്സവം.

മീനം 17 പൂരമഹോത്സവം

ദേവസ്വം പൂരം ഏഴുന്നള്ളിപ്പ്,പ്രാദേശിക പൂരങ്ങളുടെ വരവ്,ഗജ വീരന്മാരെ അണിനിരത്തിയ കൂട്ടിയെഴുന്നള്ളിപ്പ് മികച്ച വാദ്യമേളക്കാരുടെ വാദ്യവിസ്മയം, ദേശങ്ങളിൽ നിന്നും വർണ്ണകാവടികൾ ഭക്തിയുടെയും സന്തോഷത്തിന്റെയും ഉത്സവദിവസം.

ആരാധനാമൂർത്തികൾ തിരുത്തുക

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠഭഗവതി യാണ്.ഭദ്രകാളിഭാവത്തിലാണ് ഭഗവതി കാണപ്പെടുന്നുത്.ദുർഗബ്രഹ്മരക്ഷസ്,നാഗങ്ങൾ, ദണ്ഡൻ,കിരാതമൂർത്തി,വിഷ്ണുമായ സ്വാമി,മുത്തപ്പൻ,താഴത്തേക്കാവ് ഭഗവതി എന്നിവരാണ് മറ്റ് മൂർത്തികൾ.

രൂപകല്പന തിരുത്തുക

നാലമ്പലം, നമസ്കാര മണ്ഡപം, കൊടിമരം, ഉപദേവതകളുടെ ശ്രീകോവിലുകൾ എന്നിവയുള്ള ക്ഷേത്രത്തിന് പരമ്പരാഗത കേരള ശൈലിയിലുള്ള വാസ്തുവിദ്യയുണ്ട്. ക്ഷേത്രത്തിനു ഒരു ചതുര ശ്രീകോവിലുണ്ട്.

ക്ഷേത്രത്തിൽ എത്തിചേരാൻ തിരുത്തുക

തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് കുന്നംകുളം അല്ലെങ്കിൽ ഗുരുവായൂർ ബസ് കയറി ഏകദേശം 18 കി.മീ. കഴിഞ്ഞു കേച്ചേരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.മുന്നോട്ട് (പടിഞ്ഞാറു ഭാഗത്തേക്ക് ) 300 മീറ്റർ നടന്നാൽ വലതുഭാഗത്തേക്കു റോഡ് കാണാം അതിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ ഇടതുഭാഗത്തു വിശാലമായ മൈതാനവും ,ക്ഷേത്രവും കാണാം.

കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും തൃശ്ശൂരിലേക്കുള്ള ബസ് കയറി ഏകദേശം 8 കി.മീ. കഴിഞ്ഞു കേച്ചേരി ബസ് സ്റ്റോപ്പിൽ ഇറങ്ങി.പുറകിലേക്ക് (പടിഞ്ഞാറു ഭാഗത്തേക്ക് ) 300 മീറ്റർ നടന്നാൽ വലതുഭാഗത്തേക്കു റോഡ് കാണാം അതിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ ഇടതുഭാഗത്തു വിശാലമായ മൈതാനവും ,ക്ഷേത്രവും കാണാം.

ഗുരുവായൂർ ബസ് സ്റ്റാൻഡിൽ നിന്നും തൃശ്ശൂരിലേക്കുള്ള ബസ് കയറി ഏകദേശം 12 കി.മീ. കഴിഞ്ഞു കേച്ചേരി ബസ് സ്റ്റോപ്പിൽ ഇറങ്ങി.പുറകിലേക്ക് (പടിഞ്ഞാറു ഭാഗത്തേക്ക് ) 300 മീറ്റർ നടന്നാൽ വലതുഭാഗത്തേക്കു റോഡ് കാണാം അതിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ ഇടതുഭാഗത്തു വിശാലമായ മൈതാനവും ,ക്ഷേത്രവും കാണാം.

വടക്കാഞ്ചേരി,ഓട്ടുപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും കേച്ചേരിയിലേക്കുള്ള ബസ് കയറി ഏകദേശം 17 കി.മീ. കഴിഞ്ഞു കേച്ചേരി സെന്ററിൽ ഇറങ്ങി.പടിഞ്ഞാറു ഭാഗത്തേക്ക് 300 മീറ്റർ നടന്നാൽ വലതുഭാഗത്തേക്കു റോഡ് കാണാം അതിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ ഇടതുഭാഗത്തു വിശാലമായ മൈതാനവും ,ക്ഷേത്രവും കാണാം.

പാവറട്ടി ബസ് സ്റ്റാൻഡിൽ നിന്നും കേച്ചേരിയിലേക്കുള്ള ബസ് കയറി ഏകദേശം 12 കി.മീ. കഴിഞ്ഞു കേച്ചേരി സെന്ററിൽ ഇറങ്ങി.പടിഞ്ഞാറു ഭാഗത്തേക്ക് 300 മീറ്റർ നടന്നാൽ വലതുഭാഗത്തേക്കു റോഡ് കാണാം അതിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ ഇടതുഭാഗത്തു വിശാലമായ മൈതാനവും ,ക്ഷേത്രവും കാണാം.

അവലംബങ്ങൾ തിരുത്തുക

  1. "പറപ്പൂക്കാവ് പൂരം കൊടിയേറ്റം ഇന്ന്". Mathrubhumi (in Malayalam). 28 May 2023. Archived from the original on 28 May 2023. Retrieved 2024-04-11.{{cite news}}: CS1 maint: unrecognized language (link)
  2. "ആവേശത്തേരിലേറി പറപ്പൂക്കാവ് പൂരം". Mathrubhumi (in Malayalam). 31 March 2024. Archived from the original on 2024-04-11. Retrieved 2024-04-11.{{cite news}}: CS1 maint: unrecognized language (link)