തമിഴകത്തെ ജാതീയ അസമത്വത്തെ വിഷയമാക്കി ഡോകട്ർ ബി ആർ  അംബേദ്കർ മുന്നോട്ട് വച്ച ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ നീല രാഷ്ട്രീയം പറയുന്ന തമിഴ് സിനിമയാണ് മാരി സെൽവരാജ് സംവിധാനം ചെയ്ത  പരിയേറും പെരുമാൾ (അശ്വാരൂഢനായ ദൈവം)[1] ,[2]. കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ വക്കീലാവാൻ ആഗ്രഹിക്കുന്ന കഥാപാത്രമായിട്ടാണ് കതിർ എത്തുന്നത്. കുതിരപ്പുറത്തെത്തുന്ന പെരുമാൾ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന്റെ അർത്ഥം. പാ. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം.

'പരിയേറും പെരുമാൾ
പോസ്റ്റ‌‌ർ
സംവിധാനംമാരി സെൽവരാജ്
നിർമ്മാണംപാ.രഞ്ജിത്ത്
രചനമാരി സെൽവരാജ്
അഭിനേതാക്കൾകതിർ (നടൻ)
ആനന്ദി
സംഗീതംസന്തോഷ് നാരായണൻ
ഛായാഗ്രഹണംശ്രീധർ
ചിത്രസംയോജനംസെൽവ ആർ.കെ
സ്റ്റുഡിയോനീലം പ്രൊഡക്ഷൻ
ഭാഷതമിഴ്
ബജറ്റ്3.5 കോടി

കഥാസംഗ്രഹം

തിരുത്തുക

പുളിയങ്കുളം എന്ന ഊരിലെ ചെറുപ്പക്കാരുടെ വിനോദം മൃഗവേട്ടയാണ്. മൃഗവേട്ടക്ക് അവർ നായകളെ ഉപയോഗിക്കുന്നു. അങ്ങനെ വേട്ട കഴിഞ്ഞ് തരിശായി കിടക്കുന്ന ഭൂമിക്ക് നടുവിലെ ജലാശയത്തിൽ നായകളെ കുളിപ്പിക്കുന്നതാണ് ചിത്രത്തിലെ ആദ്യ രംഗം. ആ സ്ഥലത്തേക്ക് മേൽ ജാതിയിൽ പെട്ട ചിലർ വരുന്നു, അതുകണ്ട് പരിയും (കതിർ) കൂട്ടുകാരും തങ്ങളുടെ നായ്ക്കളുമൊത്ത് അവിടെനിന്നും മാറുന്നു. മേൽജാതിക്കാരായ അവർ കുളിച്ചിരുന്ന ആ ജലാശയത്തിൽ മൂത്ര വിസർജനം നടത്തുകയും, കറുപ്പി എന്ന പരിയുടെ പട്ടിയെ തോർത്തു മുണ്ടുകൊണ്ട് റെയിൽ പാളത്തിൽ കെട്ടിവെച്ച് ട്രെയിനിടിപ്പിച്ച് കൊല്ലുകയും ചെയ്യുന്നു. കറുപ്പിയെന്ന നായയുടെ കൊലപാതകത്തിലൂടെയാണ് പരിയേറും പെരുമാൾ സിനിമ ആരംഭിക്കുന്നത്. പുളിയാൻകുളം എന്ന കാർഷിക ഗ്രാമത്തിൽ നിന്ന് തിരുനൽവേലി ലോ കോളേജിൽ നിയമ പഠനത്തിനെത്തുന്ന പരിയേറും പെരുമാളിലൂടെ കഥ വികസിക്കുന്നു. കോളേജിൽ ആദ്യദിനം എത്തിയ പെരുമാളോട് ആരാകണം എന്ന ചോദ്യത്തിന് എന്ക്ക് സാക്ഷാൽ ബി.ആർ.അംബേദ്ക്കറെപ്പോലെ ആകണമെന്നാണ് പ്രതികരിക്കുന്നത്. കോളേജിലെ ആദ്യദിനത്തിൽ അച്ഛനെക്കുറിച്ച് ചോദിച്ചപ്പോൾ തെരുവുനർത്തകനായിട്ടും കാളവണ്ടിക്കാരൻ എന്നാണ് പ്രതികരിക്കുന്നത്. രക്ഷിതാവിനെ കോളേജിലേക്ക് കൊണ്ടുവരാൻ പറഞ്ഞപ്പോൾ വാടകയ്ക്കെടുത്ത് രക്ഷിതാവിനെ കൊണ്ടു വരുന്നു. എന്നാൽ ഇതൊന്നും തന്റെ അസ്തിത്വമല്ല എന്ന തിരിച്ചറിവിൽ അച്ഛനെയും തൊഴിലിനെയും ധീരമായി തുറന്നു പറയുന്നുണ്ട്. അംബാസമുദ്രത്തിൽ നിന്നും എത്തുന്ന നായിക ജ്യോതി മഹാലക്ഷ്മി (ആനന്ദി ) മേൽ ജാതിക്കാരിയാണ്. ഇംഗ്ലീഷിൽ പിന്നോക്കം നിന്ന പെരുമാളിനെ അവൾ പഠിക്കാൻ സഹായിക്കുന്നു. ജാതി, മതം, ദേശം എന്നിവ അവർക്കൊരു തടസ്സമായി നിൽക്കുന്നില്ല. ജ്യോതിയും പെരുമാളും തമ്മിലുള്ള അടുപ്പം വീട്ടുകാരെ അസ്വസ്ഥമാക്കുന്നതോടൊപ്പം കഥ വേറൊരു വഴിയിലൂടെ സഞ്ചരിക്കുന്നു. ചിത്രത്തിലെ നായികയായ മേൽ ജാതിയിൽപ്പെട്ട ജ്യോതി മഹാലക്ഷ്മി പരിയുമായി പ്രണയത്തിലാണ്. ജ്യോതിയുടെ ജ്യേഷ്ഠത്തിയുടെ വിവാഹത്തിന് ജ്യോതി പരിയെ ക്ഷണിക്കുന്നു. അവിടെയെത്തുമ്പോൾ ജ്യോതിയുടെ അച്ഛനും സഹോദരങ്ങളും പരിയെ ഭീകരമായി മർദ്ദിക്കുകയും അയാളുടെ മേൽ മൂത്ര വിസർജനം നടത്തുകയും ചെയ്യുന്നു. ഇതിൻറെ പേരിൽതന്നെ അയാളെ കൊല്ലാൻ ശ്രമിക്കുന്നത് റെയിൽ പാളത്തിൽ ബോധരഹിതനായി കിടത്തി കൊണ്ടാണ്.

ചിത്രത്തിന്റെ  അവസാന രംഗത്തിൽ , ജോ തന്റെ പിതാവിനെ പരിയനെ കാണാൻ കൊണ്ടുവരുന്നു, അവർക്കായി ചായ വാങ്ങാൻ പോകുമ്പോൾ, ജോയുടെ പിതാവ് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നു. അദ്ദേഹം പരിയനോട് നന്നായി സംസാരിക്കുന്നു, എന്നിട്ട് പറയുന്നു,

"നാളെ എന്തും ഏതു രൂപത്തിലും മാറ്റം വന്നുകൂടെ ?   . ആർക്കു പറയാൻ കഴിയും ?"

ഇതിന് പരിയൻ മറുപടി നൽകുന്നു, "നിങ്ങൾ നിങ്ങളായി ഇരിക്കുന്നത് വരെയും ഞാൻ നായായി ഇരിക്കണം എന്ന് നിങ്ങൾ വിചാരിക്കുന്നത്  വരെയും ഇവിടെ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല .എല്ലാം ഇത് പോലെ തന്നെ തുടരും",  

ഇന്ത്യയിൽ നിലവിൽ ഉള്ള ജാതീയ അസമത്വത്തെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത് .[3] ,[4]

അഭിനേതാക്കൾ

തിരുത്തുക
  • കതിർ - പരിയേറും പെരുമാൾ (പരിയൻ)
  • ആനന്ദി - ജോതി മഹാലക്ഷ്മി (ജോ)
  • യോഗി ബാബു - ആനന്ദ്
  • വണ്ണപ്പേട്ടൈ തങ്കരാജ് - പരിയന്റെ അച്ഛൻ
  • ജി. മാരിമുത്തു - ജോയുടെ അച്ഛൻ
  • ഷണ്മുഖരാജൻ - പരിയന്റെ വ്യാജനായ അച്ഛൻ
  • "കബാലി" ലിങ്കേഷ് - ശങ്കരലിങ്കം
  • കരാട്ടെ വെങ്കടേശൻ - താത്താ മേസ്ത്രി
  • പൂ റാം - നിയമ വിദ്യാലയത്തിന്റെ പ്രിൻസിപ്പാൾ
  • സുബാത്ര - ഒക്ടോബർ ദേവതൈ
  • കറുപ്പി ചിപ്പിപ്പാറ - കറുപ്പി

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക
ചടങ്ങിന്റെ തീയതി അവാർഡ് വിഭാഗം സ്വീകർത്താവ്,നോമിനി ഫലം അവലംബം
2018 ഡിസംബർ 16 ബിഹൻഡ്വുഡ്സ് ഗോൾഡ് മെഡൽ മികച്ച സംവിധായകൻ മാരി സെൽവരാജ് വിജയിച്ചു [5]
മികച്ച നടൻ കതിർ (നടൻ) വിജയിച്ചു
മികച്ച നിർമ്മാതാവ് പാ. രഞ്ജിത്ത് വിജയിച്ചു
2018 ഡിസംബർ 20 16-ാമത് ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച തമിഴ് ഫീച്ചർ മാരി സെൽവരാജ് വിജയിച്ചു [6]
2019 ജനുവരി 5 ആനന്ദ വികാതൻ സിനിമാ അവാർഡുകൾ മികച്ച സംവിധായകൻ മാരി സെൽവരാജ് വിജയിച്ചു [7]
മികച്ച ഹാസ്യനടൻ - പുരുഷൻ യോഗി ബാബു വിജയിച്ചു
മികച്ച സംഗീത സംവിധായകൻ സന്തോഷ് നാരായണൻ വിജയിച്ചു
മികച്ച കഥ മാരി സെൽവരാജ് വിജയിച്ചു
2019 ഏപ്രിൽ 25–28 നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ മികച്ച സിനിമ പാ. രഞ്ജിത്ത് വിജയിച്ചു [8]
മികച്ച സംവിധായകൻ മാരി സെൽവരാജ് നാമനിർദ്ദേശം
മികച്ച നിർമ്മാണം പാ. രഞ്ജിത്ത് നാമനിർദ്ദേശം
മികച്ച സംഗീത സംവിധായകൻ സന്തോഷ് നാരായണൻ വിജയിച്ചു
2019 ഫിബ്രവരി 17 എഡിസൺ അവാർഡ് (ഇന്ത്യ) മികച്ച സിനിമ പാ. രഞ്ജിത്ത് വിജയിച്ചു [9]
2019 ഏപ്രിൽ 15 ടൗലൂസ് ഇന്ത്യൻ ചലച്ചിത്രമേള മികച്ച അരങ്ങേറ്റ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് സർക്കിൾ ഓഫ് ഇന്ത്യ അവാർഡ് മാരി സെൽവരാജ് വിജയിച്ചു [10]
2019 ആഗസ്റ്റ് 16 എട്ടാമത് ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര മൂവി അവാർഡുകൾ മികച്ച സിനിമ പാ. രഞ്ജിത്ത് വിജയിച്ചു [11]
മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി കതിർ (നടൻ) വിജയിച്ചു
മികച്ച ഗാനരചയിതാവ് വിവേക നാമനിർദ്ദേശം
മികച്ച സംഗീത സംവിധായകൻ സന്തോഷ് നാരായണൻ നാമനിർദ്ദേശം
മികച്ച അരങ്ങേറ്റ സംവിധായകൻ മാരി സെൽവരാജ് നാമനിർദ്ദേശം
2019 ഡിസംബ‍ർ 21 66-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച സിനിമ പാ. രഞ്ജിത്ത് വിജയിച്ചു [12]
മികച്ച സംവിധായകൻ മാരി സെൽവരാജ് നാമനിർദ്ദേശം
മികച്ച ഗാനരചയിതാവ് വിവേക നാമനിർദ്ദേശം
മികച്ച സംഗീത സംവിധായകൻ സന്തോഷ് നാരായണൻ നാമനിർദ്ദേശം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. https://www.imdb.com/title/tt8176054/
  2. https://www.youtube.com/playlist?list=PLnO8uDr9uT6FXUozZz6EHXbK0bjPuIWGV
  1. https://www.thenewsminute.com/article/pariyerum-perumal-review-mari-selvaraj-s-film-effortlessly-brilliant-89102
  2. "തമിഴകത്തിന്റെ ജാതി രാഷ്ട്രീയം വരച്ചുകാണിക്കുന്ന പരിയേറും പെരുമാൾ". malayalam.filmibeat.com.
  3. "പരിയേറും പെരുമാൾ- ജാതി. അധികാരം. സിനിമ-". nerariyan.com. Archived from the original on 2019-06-30. Retrieved 2019-06-30.
  4. "കയ്യടി നേടി പരിയേറും പെരുമാൾ". www.manoramanews.com.
  5. "LIST OF WINNERS FOR BGM ICONIC EDITION".
  6. "Pariyerum Perumal wins award for best Tamil feature film".
  7. "ஆனந்த விகடன் சினிமா விருதுகள் 2018 - திறமைக்கு மரியாதை".
  8. "'Pariyerum Perumal' bags Best Film award at Norway Tamil Film Festival".
  9. "Edison Awards 2019 Winners List: Dhanush, Nayanthara & Others!".
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-04. Retrieved 2020-06-04.
  11. "SIIMA 2019 winners full list: Dhanush, Trisha, Prithviraj win big".
  12. "Winners of the 66th Filmfare Awards (South) 2019". Filmfare. Retrieved 22 December 2019.
"https://ml.wikipedia.org/w/index.php?title=പരിയേറും_പെരുമാൾ&oldid=3945275" എന്ന താളിൽനിന്ന് ശേഖരിച്ചത്