ചിപ്പിപ്പാറ
ഇന്ത്യയിൽ ജന്മം കൊണ്ട ഒരു വേട്ടനായ ആണ് ചിപ്പിപ്പാറ. മാനുകളെയും കാട്ടുപന്നികളെയും മുയലുകളെയും വേട്ടയാടാനായി ഇവയെ ഉപയോഗിച്ചിരുന്നു. വീട്ടുകാവലിനും ഇവയെ ഉപയോഗിച്ചു വരുന്നു. തമിഴ്നാട്ടിലെ മധുരയിൽ രാജകുടുംബങ്ങൾ രാജത്വത്തിന്റെയും പ്രതാപത്തിന്റെയും ചിഹ്നമായി കണ്ട് ഇവയെ വളർത്തിയിരുന്നു[1].
ചിപ്പിപ്പാറ | |
---|---|
Origin | ഇന്ത്യ |
Breed status | Not recognized as a breed by any major kennel club. |
Dog (domestic dog) |
ശരീരപ്രകൃതി
തിരുത്തുകമഞ്ഞകലർന്ന ഇളം തവിട്ടു നിറം ,ചുവപ്പു കലർന്ന തവിട്ടു നിറമാണ് , വെള്ളി കലർന്ന ചാരനിറം , ഈ നിറങ്ങളിൽ ഇവയെ കാണാം.ഇടത്തരം വലിപ്പമാണ് ഇവയ്ക്ക്.ഇടകലർന്ന , തിളക്കമാർന്ന , നീളം കുറഞ്ഞ രോമമാണ് ഇവയ്ക്ക്; ചൂട് കാലാവസ്ഥക്ക് അനുയോജ്യമാണ് ഇത്.
സ്വഭാവം
തിരുത്തുകപ്രത്യേക ശ്രദ്ധ ആവശ്യമില്ലാത്ത ഒരു നായ ജനുസ്സ് ആണ് ഇത് . ഒരു വേട്ടപ്പട്ടി ആണെങ്കിലും ഇതിന് അധികം വ്യായാമമൊന്നും ആവശ്യമില്ല . ബുദ്ധിയുള്ള ഈ നായ നല്ലൊരു കാവൽ നായ കൂടിയാണ്. ഒരു ഉടമസ്ഥനെ മാത്രം അനുവദിക്കുന്ന നായ എന്നു പറയുമ്പോഴും , ഇടപഴക്കിയാൽ മറ്റുള്ളവരുമായും ഇത് നല്ല രീതിയിൽ പോകും. ചിപ്പിപ്പാറ മനുഷ്യസൗഹൃദം ആഗ്രഹിക്കുന്നു , അതായത് ഇത് ഒറ്റ്പ്പെടലിനെ വെറുക്കുന്നു. വളരെ വേഗത്തിൽ ഓടാൻ കഴിവുള്ള ഇവയ്ക്ക് മുയലിനെ എളുപ്പത്തിൽ മറികടക്കാൻ കഴിയും.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-08. Retrieved 2011-02-07.
പുറത്തെ കണ്ണികൾ
തിരുത്തുക- rajapalayamdogs.org Archived 2008-12-27 at the Wayback Machine. - pictures from Rajapalayam dogs
- Chippiparai
- [1] Archived 2011-04-02 at the Wayback Machine. – maintained by a kennel
- [2] Archived 2014-05-08 at the Wayback Machine. – magazine article