പരമാർത്ഥസാരം
ശേഷൻ രചിച്ച എൺപത്തഞ്ചു ശ്ലോകങ്ങളടങ്ങിയതും വേദാന്തരഹസ്യപ്രതിപാദകവുമായ ഒരു സംസ്കൃത ഗ്രന്ഥമാണ് പരമാർത്ഥസാരം. ഈ ഗ്രന്ഥത്തിനു ശേഷാര്യയെന്നും പേരുണ്ടു്. അല്പാക്ഷരവും ബഹ്വർത്ഥവുമായ ഈ കൃതിയെ രാഘവാനന്ദൻ ʻʻഅശേഷോപനിഷൽസിദ്ധവസ്തുതത്വാനുഷ്യന്ദിˮ എന്ന വിശേഷണം കൊണ്ടു വിശേഷിപ്പിക്കുന്നു. ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ കഴിഞ്ഞാൽ ബാക്കിയെല്ലാം ആര്യാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നതുകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്. ഗ്രന്ഥകാരനായ ശേഷൻ ആരെന്നു വെളിവാകുന്നില്ലെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു. [1]
വിവരണങ്ങളും വ്യാഖ്യാനങ്ങളും
തിരുത്തുകഅനേകം ഉത്തമഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവായ രാഘവാനന്ദൻ, ശേഷന്റെ പരമാർത്ഥസാരത്തിനു വിവരണമെഴുതിയിട്ടുണ്ട്.
“ | പരമാർത്ഥസാരവിവരണ–
മേതദ് ഗോവിന്ദചന്ദ്രചന്ദ്രികയാ സംഹൃതസംസൃതിതാപാൽ സംഭൂതം രാഘവാനന്ദാൽ |
” |
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ ചിത്രം". കേരള സാഹിത്യ അക്കാദമി. Retrieved 27 നവംബർ 2014.
{{cite web}}
:|first=
missing|last=
(help)