രാഘവാനന്ദൻ
കേരളീയനായിരുന്ന ദാർശനിക പണ്ഡിതനും, കവിയും വ്യാഖ്യാതാവും ആയിരുന്നു രാഘവാനന്ദൻ (ജീവിതകാലം: 1250-1325). രവിവർമ്മകുലശേഖരന്റെ സമകാലികനായിരുന്നു ഇദ്ദേഹമെന്നു ഊഹിയ്ക്കുന്നു. ഉത്തരകേരളത്തിലെ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ കോക്കുന്നത്തു മനയിലാണ് അദ്ദേഹത്തിന്റെ ജനനം. ഉപനയനത്തിനുശേഷം അനുഷ്ഠിക്കേണ്ട വൈദികകർമ്മങ്ങളും ഗൃഹസ്ഥാശ്രമവും ഉപേക്ഷിച്ച് ചെറുപ്പത്തിൽത്തന്നെ സന്യാസം സ്വീകരിച്ച രാഘവാനന്ദൻ ഗംഗാതീരത്തുള്ള നാഗപുരത്തു താമസിച്ചിരുന്ന കൃഷ്ണാനന്ദന്റെ പ്രധാനശിഷ്യനായി.[1]
സ്വതന്ത്രകൃതികൾ
തിരുത്തുക- കൃഷ്ണപദി
- ധ്യാനപദ്ധതി
- വിദ്യാർച്ചനാമജ്ഞരി
അവലംബം
തിരുത്തുക- ↑ ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010 പു.282