പയ്യൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
കേരളത്തിലെ വളരെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ പെലക്കാട്ടുപയ്യൂർ ദേശത്ത് സ്ഥിതിചെയ്യുന്ന ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രം. ഗുരുവായൂരിൽ നിന്നും തൃശൂർ റോഡിൽ യാത്രചെയ്താൽ കൂനംമൂച്ചി എത്തുംമുമ്പേ ഒന്നര കിലോമീറ്റർ ഇടതുമാറിയാണ് പയ്യൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പെലക്കാട്ടുപയ്യൂരിന്റെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രത്തിൽ ക്ഷിപ്രപ്രസാദിയായ ബാലസുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. കൂടാതെ ഉപദേവനായി ഗണപതിയുമുണ്ട്. ഏഴു ഏക്കറോളം വരുന്ന ഭൂമിയിൽ പണിത ആനപ്പള്ള മതിലിനകത്താണ് ഈ ക്ഷേത്രം നിൽക്കിന്നത്. പൗരാണികതയുടെ അത്ഭുതപ്പെടുത്തുന്ന കൊത്തുപണികൾ ശ്രീകോവിലിനു ചുറ്റും കാണാനാകും. ഏകദേശം ഒരേക്കറോളം കുളമാണ്. ആവണപ്പറമ്പ് മനക്കാരുടേതായിരുന്നു പുരാതനമായ ഈ ക്ഷേത്രം. 1978-ൽ കൊച്ചി ദേവസ്വം ബോർഡിന്[1][2] കൈമാറി.
പയ്യൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം | |
---|---|
പയ്യൂർ സ്വാമി ക്ഷേത്രം | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ചൂണ്ടൽ |
നിർദ്ദേശാങ്കം | 10°37′25″N 76°05′02″E / 10.623679526045073°N 76.08393432923188°E |
മതവിഭാഗം | ഹിന്ദു |
ആരാധനാമൂർത്തി | സുബ്രഹ്മണ്യസ്വാമി (മുരുകൻ) |
ആഘോഷങ്ങൾ | തൈപ്പൂയം |
ജില്ല | തൃശ്ശൂർ |
സംസ്ഥാനം | കേരളം |
രാജ്യം | India |
Governing body | കൊച്ചിൻ ദേവസ്വം ബോർഡ് |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | കേരളീയ വാസ്തുവിദ്യ |
സ്ഥാപകൻ | ആവണപ്പറമ്പ് മന |
പൂർത്തിയാക്കിയ വർഷം | ഏകദേശം 2000 വർഷം മുമ്പ് |
പയ്യൂർ എന്ന് ഈ സ്ഥലത്തിനു പേരു വരാൻ കാരണം പയ്യൻ (സുബ്രഹ്മണ്യൻ) + ഊര് (സ്ഥലം) കൂടിചേർന്നാണെന്നാണ് വിശ്വാസം. മഹാക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരുന്ന വലിയ ചുറ്റുമതിലും വലുപ്പമുള്ള ബലിക്കല്ലും ചുറ്റും കൊത്തുപണികളുള്ള ശ്രീ കോവിലും ഇവിടത്തെ പ്രത്യകതയാണ്. കേരളത്തിലെ ഏറ്റവും വലിയ സുബ്രമണ്യസ്വാമി ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. പുരാധനമായ ഈ ക്ഷേത്രത്തിന്റെ ചരിത്രങ്ങളറിയാവുന്ന ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ഗ്രാമമധ്യത്തിലായതു കൊണ്ടുമാത്രം വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയ ഈ ക്ഷേത്രം ഇന്നും ഒരു കേടുപാടുകളും കൂടാതെ പ്രൗഢിയോടെ നിൽക്കുന്നത് ഭഗവാന്റ ചൈതന്യം ഒന്നു കൊണ്ടു മാത്രമാണ്.
ഒറ്റ രാത്രികൊണ്ട് ഭൂതത്താന്മാർ പണികഴിച്ചു വെന്നു കരുതുന്ന ആനപ്പള്ള മതിൽ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമാക്കുന്നു. നേരം വെളുക്കാറായപ്പോൾ പണിയുപേക്ഷിച്ചുപോയി എന്നു കരുതപ്പെടുന്ന മതിൽ കെട്ടിന്റെ ഒരു ഭാഗം ഇന്നും അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു. ഹിഡുംബൻ സ്വാമിയോടു കൂടിയിരിക്കുന്ന പളനിയാണ്ടവൻ ഇവിടെയുള്ളപ്പോൾ ഇവിടുത്തുക്കാർ പളനിക്കു വേറെ പോകേണ്ടകാര്യം ഇല്ലെന്നാണ് വെപ്പ്. പണ്ടു കാലത്തു മഹാക്ഷേത്രങ്ങളിൽ മാത്രം നടന്നു വന്നിരുന്ന ദിവസങ്ങളോളം നീണ്ടു നിന്നിരുന്ന ഉത്സവങ്ങളും ആഘോഷങ്ങളും കാലക്രമേണ ഇവിടുന്നു ഇപ്പോൾ മറഞ്ഞു പോയിരിക്കുന്നു.
മകരത്തിലെ തൈപ്പൂയവും തുലാമാസത്തിലെ ഷഷ്ഠിയുമാണ് ഇവിടെ പ്രധാനം. പൂയത്തിനു വിവിധ ദേശങ്ങളിൽ നിന്നും ശൂലം കുത്തി കാവടിയെടുത്തു ഇവിടെ ഭക്തരെത്തുന്നു. രാവിലെ വരുന്ന പാൽക്കാവടിയും വൈകിട്ട് വരുന്ന ഭസ്മക്കാവടിയും ഭക്തിയുടെയും ആഘോഷത്തിന്റെയും മനോഹരമായ കാഴ്ചകൾ തന്നെയാണ്.
ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൊത്തുപണികൾ
തിരുത്തുകപയ്യൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
തിരുത്തുക-
ക്ഷേത്രത്തിൻ്റെ മുൻവശം
-
ക്ഷേത്രത്തിൻനകം
-
കാവടി
-
ക്ഷേത്രത്തിൻ്റെ തെക്കുവശം
-
ക്ഷേത്രം
-
നമസ്കാര മണ്ഡപം
ഹിഡുംബൻ
തിരുത്തുകക്ഷേത്രത്തിനു മുമ്പിൽ ഹിഡുംബന്റെ പ്രതിഷ്ഠയുണ്ട്. ആദ്യം ഹിഡുംബനെ വണങ്ങി വേണം ക്ഷേത്ര ദർശനം തുടങ്ങാൻ. ഹിഡുംബന്റെ പ്രതിഷ്ടയുള്ള വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഇവിടെ നിത്യവും ഹിഡുംബന് പൂജ ചെയ്തു വരുന്നുണ്ട്.
അവലംബം
തിരുത്തുകhttp://www.egazette.kerala.gov.in/pdf/2008/52/part4/devaswam.pdf
https://www.cochindevaswomboard.org/thrissur.html
- ↑ "Welcome To Cochin Devaswom Board". Retrieved 2022-08-10.
- ↑ "Devaswam" (PDF).