പന്മന ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ വരുന്ന ചവറ ബ്ളോക്കുപരിധിയിലാണ് പന്മന പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചവറ ബ്ളോക്കിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള രണ്ടാമത്തെ പഞ്ചായത്താണ് പന്മന. അതേസമയം ഇതേ ബ്ളോക്കിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുമാണിത്. 16.85 ചതുരശ്രകിലോമീറ്ററാണ് പന്മന പഞ്ചായത്തിന്റെ വിസ്തൃതി. ഒരു ചതുരശ്രകിലോമീറ്ററിൽ 3000-ത്തിനടുത്താണ് ഇവിടുത്തെ ജനസാന്ദ്രത. അപൂർവ്വ ധാതുമണൽ കൊണ്ടു സമ്പുഷ്ടമാണ് ഈ പ്രദേശം. ടൈറ്റാനിയം പിഗ്മെന്റ് ഫാക്ടറിയെന്ന വൻകിട വ്യവസായസ്ഥാപനം ഈ പഞ്ചായത്തിലാണ് പ്രവർത്തിച്ചുവരുന്നത്. കയർ നിർമ്മാണവും സമുദ്രോൽപ്പന്ന കയറ്റുമതിയുമാണ് ഇവിടുത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ

പന്മന ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°1′11″N 76°32′24″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾവടക്കുംതല, കൊല്ലക, ചാമ്പക്കടവ്, പനയന്നാർകാവ്, പറമ്പിമുക്ക്, വെറ്റമുക്ക്, മുല്ലക്കേരി, മാവേലി, മിടാപ്പള്ളി, മനയിൽ, കണ്ണൻകുളങ്ങര, ചോല, നടുവത്തുചേരി, കോലം, വടുതല, മേക്കാട്, കളരി, ചിറ്റൂർ, പോരൂക്കര, പൊന്മന, പന്മന, കുറ്റിവട്ടം, വടക്കുംതല മേക്ക്
വിസ്തീർണ്ണം17.37 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ45,722 (2001) Edit this on Wikidata
• പുരുഷന്മാർ • 22,918 (2001) Edit this on Wikidata
• സ്ത്രീകൾ • 22,804 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.91 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G020804

അതിരുകൾതിരുത്തുക

വടക്കുപടിഞ്ഞാറുഭാഗത്ത് കരുനാഗപ്പള്ളി നഗരസഭയും, വടക്കുകിഴക്കുഭാഗത്ത് തൊടിയൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് തൊടിയൂർ, തെവലക്കര പഞ്ചായത്തുകളും, തെക്കും, തെക്കുപടിഞ്ഞാറു ഭാഗത്തും ചവറ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് പന്മന പഞ്ചായത്ത് അതിരുകൾ.

വാർഡുകൾതിരുത്തുക

  1. കൊല്ലക
  2. വടക്കുംതല
  3. പനയന്നാർകാവ്
  4. ചാമ്പക്കടവ്
  5. പറമ്പിമുക്ക്
  6. വെറ്റമുക്ക്
  7. മുല്ലക്കേരി
  8. മനയിൽ
  9. മാവേലി
  10. മിടാപ്പള്ളി
  11. കണ്ണൻകുളങ്ങര
  12. നടുവത്ത്ചേരി
  13. ചോല
  14. വടുതല
  15. കോലം
  16. കളരി
  17. മേക്കാട്
  18. ചിറ്റൂർ
  19. പൊന്മന
  20. പന്മന
  21. പോരുക്കര
  22. വടക്കുംതലമേക്ക്
  23. കുറ്റിവട്ടം

ആരാധനാലയങ്ങൾതിരുത്തുക

പത്മന സുബ്രഹ്മണ്യക്ഷേത്രം വടക്കുംതല മുസ്ലിംജമാഅത്ത് പുതുശ്ശേരി കോട്ടമുസ്ലീംജമാഅത്ത് പനയന്നാർകാവ് ദേവീക്ഷേത്രം പോരൂക്കര മുസ്ലീംജമാഅത്ത് കുറ്റിവെട്ടം മുസ്ലീംജമാഅത്ത് കന്നേറ്റി മുസ്ലീംജമാ അത്ത് തെങ്ങിൽദേവീക്ഷേത്രം കാട്ടിൽ ക്ഷേത്രം കല്ലുംപുറം ഷറഫുൽ ഇസ്ലാം തൈക്കാവ്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് ചവറ
വിസ്തീര്ണ്ണം 16.85 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45722
പുരുഷന്മാർ 22918
സ്ത്രീകൾ 22804
ജനസാന്ദ്രത 2713
സ്ത്രീ : പുരുഷ അനുപാതം 995
സാക്ഷരത 89.91%

ഔദ്യോഗിക വെബ് വിലാസംതിരുത്തുക

www.lsgkerala.in/panmanapanchayat

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=പന്മന_ഗ്രാമപഞ്ചായത്ത്&oldid=3863171" എന്ന താളിൽനിന്ന് ശേഖരിച്ചത്