പന്തളം തൂക്കുപാലം
പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഉള്ള ഒരു തൂക്കുപാലമാണ് പന്തളം തൂക്കുപാലം (Pandalam suspension bridge)
നിർമ്മാണം
തിരുത്തുക1.74 കോടി രൂപ മുടക്കിയാണ് തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വീതികൂടിയ തൂക്കുപാലമാണിത്. 70 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള ഈ പാലം, അച്ചൻകോവിൽ നദിക്കു കുറുകെയാണു നിർമ്മിച്ചിരിക്കുന്നത്. ഇരുകരകളിലുമുള്ള പന്തളം, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണു പാലം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്റ് അലീഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡ് (കെൽ) ആണു ജോലിപൂർത്തിയാക്കിയത്. സ്റ്റീൽ കൊണ്ടു നിർമ്മിച്ച ഈ പാലം, പന്തളം ഭാഗത്തുള്ള വലിയകോയിക്കൽ ക്ഷേത്രത്തെയും കൂളനടയിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗമാണ്. പന്തളം, കൈപ്പുഴ കൊട്ടാരങ്ങളെയും ബന്ധിപ്പിക്കുന്നുണ്ട്. ദുരിതാശ്വാസ ഫണ്ടിൽനിന്നുമാണ് റവന്യു വകുപ്പ് ഈ പാലത്തിനുവേണ്ട ഫണ്ട് കണ്ടെത്തിയത്. [1][2][3]