കോട്ടയം ജില്ലയിൽ നീണ്ടൂർ പഞ്ചായത്തിലുള്ള ഭൂപ്രദേശമാണ് കൈപ്പുഴ. ഇരുനൂറു വർഷം പഴക്കമുള്ള കൈപ്പുഴക്കാളച്ചന്ത പ്രസിദ്ധമാണ്. കൈപ്പുഴ പള്ളിയുടെ വിളക്കുമരം 2019 ൽ നൂറു വർഷം പിന്നിടുന്നു. നാനാജാതിയിൽപ്പെട്ട തൊഴിലാളികൾ തൊഴിൽ തേടി പാടത്ത് പോയി രാത്രിയിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നത് ഈ വിളക്കുമരത്തെ ലക്ഷ്യമാക്കിയായിരുന്നു. കൈപ്പുഴ പള്ളിത്താഴെ നിന്ന് ഒന്നര കിലോ മീറ്റർ അകലെ നീണ്ടൂർ.

നീണ്ടൂർ എസ്.കെ.വി. സ്ക്കൂളിന് സമീപത്തു നിന്നും മുനിയറയും നന്നങ്ങാടിയും കണ്ടെടുത്തിട്ടുണ്ട്. തെക്കുംകൂറും വടക്കുംകൂറും തമ്മിൽ വേർതിരിക്കുന്ന കോട്ടയ്ക്ക് മുകളിലാണ് കൈപ്പുഴ പള്ളി. കോട്ടയം ജില്ലയിൽ ആദ്യമായി പോലിസ് നായ്, കൊലപാതകം അന്വേഷിയ്ക്കാൻ എത്തിയത് കൈപ്പുഴ പള്ളിത്താഴെയാണ്.

"https://ml.wikipedia.org/w/index.php?title=കൈപ്പുഴ&oldid=3259136" എന്ന താളിൽനിന്ന് ശേഖരിച്ചത്