പനാമയിലെ ഒരു തദ്ദേശീയ ഇനം തവളയാണ് പനാമേനിയൻ സ്വർണ്ണത്തവള (ശാസ്ത്രീയനാമം: Atelopus zeteki).[3][4][5] പടിഞ്ഞാറൻ-മധ്യ പനാമയിലെ കോർഡില്ലെറൻ ക്ലൗഡ് ഫോറസ്റ്റിലെ പർവത ചരിവുകളിലൂടെ ഒഴുകുന്ന അരുവികളാണ് ഈ തവളകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ.[6] ഐ.യു.സി.എൻ. ഇവയെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഇനമായി അടയാളപ്പെടുത്തുമ്പോൾ[1] 2007 മുതൽക്കുതന്നെ ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.[7][8] പ്രജനനത്തിനായി ഇവയിൽ കുറച്ചു തവളകളെ കൂട്ടിൽ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ മറ്റൊരു പൊതുനാമമായ സെറ്റെക്സ് ഗോൾഡൻ ഫ്രോഗിലെ സെറ്റെക്കി എന്ന വിശേഷണം പ്രാണിപഠനശാസ്ത്രജ്ഞനായ ജെയിംസ് സെറ്റെക്കിനെ അനുസ്മരിപ്പിക്കുന്നു.

പനാമേനിയൻ സ്വർണ്ണത്തവള

ഗുരുതരമായ വംശനാശത്തിന്റെ വക്കിൽ, ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചിരിക്കാൻ സാധ്യതയുള്ളവ  (IUCN 3.1)[1]
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Bufonidae
Genus: Atelopus
Species:
A. zeteki
Binomial name
Atelopus zeteki
Dunn, 1933
Synonyms

Atelopus varius zeteki Dunn, 1933[2]

വിവരണം തിരുത്തുക

പൊതുവായ പേര് ഉണ്ടെങ്കിലും ബുഫോണിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന പനാമേനിയൻ സ്വർണ്ണത്തവള ഒരു ചൊറിത്തവളയാണ്. ആറ്റെലോപ്പസ് വേരിയസിന്റെ ഒരു ഉപജാതിയായിട്ടാണ് ഇതിനെ ആദ്യം വിശേഷിപ്പിച്ചിരുന്നതെങ്കിലും ഇപ്പോൾ ഇതിനെ ഒരു പ്രത്യേക ഇനമായി വർഗ്ഗീകരിച്ചിരിക്കുന്നു.[5][9][10] പനാമേനിയൻ സ്വർണ്ണത്തവള പനാമയിലെ ഒരു ദേശീയ ചിഹ്നമാണ്. ഇവയെ പനാമയിലെ ഏറ്റവും മനോഹരമായ തവളകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.[11] പെൺതവളകൾക്ക് ആൺതവളകളേക്കാൾ വലുപ്പമുണ്ട്. ഇവയുടെ ചർമ്മത്തിന്റെ നിറം ഇളം മഞ്ഞ-പച്ച മുതൽ തിളക്കമുള്ള സ്വർണ്ണനിറം വരെയാണ്. ചില തവളകളിൽ പുറകിലും കാലുകളിലും കറുത്ത പാടുകൾ കാണാറുണ്ട്. പെൺതവളകൾക്ക് സാധാരണയായി 45 മുതൽ 63 മില്ലീമീറ്റർ വരെ നീളവും 4 മുതൽ 15 ഗ്രാം വരെ ഭാരവും ഉണ്ടാകും. ആൺതവളകൾക്ക് 35 മുതൽ 48 മില്ലിമീറ്റർ വരെ നീളവും 3 മുതൽ 12 ഗ്രാം വരെ ഭാരവും കാണുന്നു.[12]

വിഷാംശം തിരുത്തുക

പനാമേനിയൻ സ്വർണ്ണത്തവളയിൽ പലതരം വിഷവസ്തുക്കളുണ്ട്. അതിൽ സ്റ്റിറോയിഡൽ ബുഫാഡിയെനോലൈഡുകൾ, ടെട്രോഡോട്ടോക്സിൻ ഗണത്തിലെ ഗ്വാനിഡിനിയം ആൽക്കലോയിഡുകൾ എന്നിവ ഉൾപ്പെടുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 "Cerro Campana Stubfoot Toad Atelopus zeteki". IUCN Redlist. 23 May 2018. Retrieved 23 January 2020. {{cite web}}: Cite uses deprecated parameter |authors= (help)
  2. Dunn, E.R. (1933). "Amphibians and reptiles from El Valle de Anton, Panama". Occasional Papers of the Boston Society of Natural History. 8: 65–79.
  3. "Atelopus zeteki Dunn , 1933". American Museum of Natural History. 23 January 2020. Retrieved 23 January 2020.
  4. "വംശനാശഭീഷണി നേരിടുന്ന പനാമേനിയൻ സ്വർണ്ണത്തവളകളുടെ ഘാതകനായത് കൈട്രിഡിയോമൈകോസിസ് എന്ന രോഗം; രോഗകാരിയായ ഫംഗസിനെ കണ്ടെത്തി ശാസ്ത്രലോകം; കൊറിയയിൽ ആവിർഭവിച്ച്, കൊറിയൻ യുദ്ധകാലത്ത് ലോകമാകെ പടർന്ന, രോഗകാരിയായ ഫംഗസിനെ കുറിച്ചറിയാം". Archived from the original on 2020-09-16. Retrieved 16 സെപ്റ്റംബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  5. 5.0 5.1 Frost, Darrel R. [in സ്‌പാനിഷ്] (2016). "Atelopus zeteki Dunn, 1933". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 28 January 2016.
  6. Lindquist, Erik; Hetherington, Thomas (1998). "Tadpoles and juveniles of the Panamanian golden frog, Atelopus zeteki (Bufonidae), with information on development of coloration and patterning". Herpetologica. 54 (3): 370–376. JSTOR 3893155.
  7. "Atelopus zeteki". AmphibiaWeb: Information on amphibian biology and conservation. [web application]. Berkeley, California: AmphibiaWeb. 2014. Retrieved 7 October 2014.
  8. "'Last wave' for wild golden frog". BBC. 2 February 2008. Retrieved 22 February 2015.
  9. Savage, Jay M. (2002). The Amphibians and Reptiles of Costa Rica. Chicago: University of Chicago Press. ISBN 0-226-73537-0.
  10. Richards, Corinne L.; Knowles, L. Lacey (2007). "Tests of phenotypic and genetic concordance and their application to the conservation of Panamanian golden frogs (Anura, Bufonidae)" (PDF). Molecular Ecology. 16 (15): 3119–3133. doi:10.1111/j.1365-294x.2007.03369.x. hdl:2027.42/102716. PMID 17651191.
  11. "Panamanian Golden Toad". Encyclopædia Britannica. Retrieved 26 October 2015.
  12. "Panamanian Golden Frog". San Diego Zoo. Retrieved 14 January 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക