ഒന്നോ അതിലധികമോ നിർദ്ദിഷ്ടവ്യവസ്ഥകൾ പാലിക്കുന്ന ബിന്ദുക്കളുടെ ഗണമാണ് പഥരേഖ അഥവാ ബിന്ദുപഥം (Locus) എന്നറിയപ്പെടുന്നത്.[1][2] സാധാരണയായി രേഖ, രേഖാഖണ്ഡം, വക്രം, പ്രതലം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഇതിലെ ഓരോ വക്രവും P എന്ന ബിന്ദുവിന്റെയും l എന്ന രേഖയുടെയും പഥരേഖയായ ശംഖാഭം (Conchoid) എന്ന രൂപമാണ്. ഈ ചിത്രത്തിൽ P, l ൽ നിന്നും 8 cm അകലത്തിലാണ്.

മറ്റുവിധത്തിൽ പറഞ്ഞാൽ, ഏതെങ്കിലും പൊതുവായ സവിശേഷഗുണം പേറുന്ന ബിന്ദുക്കളുടെ ഗണത്തെയാണ് ആ സവിശേഷഗുണം പേറുന്ന ബിന്ദുവിന്റെ പഥരേഖ എന്നു പറയുന്നത്.

ജ്യാമിതിയിലെ ഉദാഹരണങ്ങൾ

തിരുത്തുക

ജ്യാമിതിയിലുളള ഉദാഹരണങ്ങൾ താഴെ:

  • രണ്ടു ബിന്ദുക്കളിൽ നിന്നും തുല്യഅകലത്തിലുളള ബിന്ദുക്കളുടെ ഗണമാണ് ആ ബിന്ദുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന രേഖാഖണ്ഡത്തിന്റെ ലംബസമഭാജി(perpendicular bisector).[3]
  • കുറുകെയുളള രണ്ട് രേഖകളിൽ നിന്നും ഒരേ അകലത്തിലുളള ബിന്ദുക്കളുടെ ഗണമാണ‌് കോണീയസമഭാജി (angle bisector)
  • എല്ലാ കോണികങ്ങളും(conic section) പഥരേഖകളാണ്.[4]
    • വൃത്തം(Circle): ഒരു ബിന്ദുവിൽ നിന്നും തുല്യഅകലത്തിലുളള ബിന്ദുക്കളുടെ ഗണം.
    • പരവലയം(Parabola): ഒരു നിശ്ചിതബിന്ദുവിൽ(നാഭീബിന്ദു-focus) നിന്നും നിശ്ചിതരേഖയിൽ (നിയതരേഖ- directrix) നിന്നും തുല്യഅകലത്തിലുളള ബിന്ദുക്കളുടെ ഗണം.
    • അധിവലയം(Hyperbola): രണ്ടു നിർദ്ദിഷ്ടനാഭീബിന്ദുക്കളിൽ നിന്നുളള അകലങ്ങൾ തമ്മിലുളള വ്യത്യാസത്തിന്റെ കേവലവില തുല്യമാകത്തക്കവിധമുളള ബിന്ദുക്കളുടെ ഗണം.
    • ദീർഘവൃത്തം(Ellipse): രണ്ട് നിർദ്ദിഷ്ട നാഭീബിന്ദുക്കളിൽ നിന്നുളള അകലങ്ങളുടെ തുക അചരമാകത്തക്കവിധമുളള(constant) ബിന്ദുക്കുളുടെ ഗണം.

കൂടാതെ ഗണിതശാസ്ത്രത്തിന്റെ വിവിധമേഖലകളിൽ മറ്റു ധാരാളം ഉദാഹരണങ്ങളും കാണാം.

ജ്യാമിതീയരൂപം പഥരേഖയാണെന്നു തെളിയിക്കൽ

തിരുത്തുക

ഒരു ജ്യാമിതീയരൂപം പഥരേഖയാണെന്ന് തെളിയിക്കുന്നതിന് രണ്ട് ഘട്ടങ്ങളുണ്ട്.[5]

  • നിബന്ധനകൾ പാലിക്കുന്ന എല്ലാ ബിന്ദുക്കളും തന്നിട്ടുളള രൂപത്തിലുണ്ടെന്നുളളതിന് തെളിവ്
  • തന്നിട്ടുളള രൂപത്തിലുളള എല്ലാ ബിന്ദുക്കളും നിബന്ധനകൾ പാലിക്കുന്നുണ്ടെന്നതിന് തെളിവ്

ഉദാഹരണങ്ങൾ

തിരുത്തുക

ഉദാഹരണം ഒന്ന്

തിരുത്തുക
 
(ദൂരം PA) = 3.(ദൂരം PB)

രണ്ടുബിന്ദുക്കളിൽ നിന്നുളള അകലത്തിന്റെ അംശബന്ധം k = d1/d2 ആയ Pഎന്ന ബിന്ദുവിന്റെ പഥരേഖ കണ്ടെത്തുക.

ഈ ഉദാഹരണത്തിൽ k = 3, A(−1, 0) and B(0, 2) എന്നിവയെ നിശ്ചിതബിന്ദുക്കളായി എടുക്കുന്നു.

P(x, y) പഥരേഖയിലെ ഒരു ബിന്ദുവാണ്.
 
 
 
 
 

ഈ സമവാക്യം കേന്ദ്രം (1/8, 9/4)ഉം ആരം   ഉം ആയ ഒരു വൃത്തത്തെ പ്രതിനിധാനം ചെയ്യുന്നു. k, A, B എന്നിവയുടെ വിലകളാൽ നിർവ്വചിക്കപ്പെട്ട അപ്പോളോണിയസ് വൃത്തമാണിത്(circle of Apollonius).

ഉദാഹരണം രണ്ട്

തിരുത്തുക
 
C എന്ന ബിന്ദുവിന്റെ പഥരേഖ

ത്രികോണം ABC യുടെ സ്ഥാവര (fixed)ബുജമാണ് [AB], അതിന്റെ നീളംc ആണ്. Aയിൽ നിന്നുംCയിൽ നിന്നും ഉളള മധ്യരേഖകൾ (medians) പരസ്പരലംബങ്ങൾ(orthogonal) ആകത്തക്കവിധമുളള C എന്ന ശീർഷത്തിന്റെ ബിന്ദുരേഖ നിർണയിക്കുക.

നിർദ്ദേശാങ്കങ്ങൾ A(−c/2, 0), B(c/2, 0). C(x, y) എന്നിരിക്കട്ടെ, [BC] യുടെ കേന്ദ്രം M((2x + c)/4, y/2) ആണ്. C യിൽ നിന്നുളള മധ്യരേഖയ്ക്ക് y/xചരിവ് ഉണ്ട്. മധ്യരേഖ AM ന് 2y/(2x + 3c)ചരിവ് ഉണ്ട്.

 
പഥരേഖ ഒരു വൃത്തമാണ്
C(x, y) പഥരേഖയിലെ ഒരു ബിന്ദുവാണ്.
  A യിൽ നിന്നുംC യിൽ നിന്നും ഉളള മധ്യരേഖകൾ പരസ്പരലംബങ്ങളാണ്.
 
 
 
 

അതായത് കേന്ദ്രം (−3c/4, 0) ഉം ആരം 3c/4 ഉം ആയ ഒരു വൃത്തമാണ് C യുടെ പഥരേഖ .

ഉദാഹരണം മൂന്ന്

തിരുത്തുക
 
k, l എന്നീ ബിന്ദുക്കളുടെ സംഗമബിന്ദു വൃത്തത്തെ സൂചിപ്പിക്കുന്നു.

ഒരു പൊതു പരാമിതിയെ (parameter)ആശ്രയിക്കുന്ന രണ്ടു രേഖകൾ ഉപയോഗിച്ചും പഥരേഖയെ നിർവ്വചിക്കാം. പരാമിതി വ്യതിചലിക്കുന്നതനുസരിച്ച് രേഖകളുടെ സംഗമബിന്ദുവിന്റെ ചലനം പഥരേഖ നിർണയിക്കും.

ചിത്രത്തിൽ, ബിന്ദുക്കൾ K യും L ഉം m എന്ന രേഖയിലെ സ്ഥാവരബിന്ദുക്കളാണ്. Kയിലൂടെ കടന്നുപോകുന്ന ജംഗമരേഖയാണ് (moving line) k. k ക്കും m നും ഇടയിലുളള കോൺ ആയ math>\alpha</math> ആണ് പ്രാചരം. k ഉം l ഉം പൊതുപ്രാചരത്തെ ആശ്രയിക്കുന്ന സഹവർത്തിരേഖകളാണ്. ചരിക്കുന്ന സംഗമബിന്ദുവായ S ഒരു വൃത്തത്തെ നിർമ്മിക്കുന്നു.

ഉദാഹരണം നാല്

തിരുത്തുക

ബിന്ദുക്കളുടെ പഥരേഖ എല്ലായ്പ്പോഴും വൃത്തം, രേഖ എന്നിവപോലെ ഏകമാനം (one-dimensional) ആകണമെന്നില്ല. ഉദാഹരണമായി, [1] 2x + 3y – 6 < 0 എന്ന അസമതയുടെ (inequality) പഥരേഖ 2x + 3y – 6 = 0 എന്ന രേഖയുടെ കീഴിലുളള ഒരു പ്രതലത്തിന്റെ ഒരു ഭാഗമാണ്.

ഇവയും കാണുക

തിരുത്തുക
  1. 1.0 1.1 James, Robert Clarke; James, Glenn (1992), Mathematics Dictionary, Springer, p. 255, ISBN 978-0-412-99041-0.
  2. Whitehead, Alfred North (1911), An Introduction to Mathematics, H. Holt, p. 121, ISBN 978-1-103-19784-2.
  3. George E. Martin, The Foundations of Geometry and the Non-Euclidean Plane, Springer-Verlag, 1975.
  4. Hamilton, Henry Parr (1834), An Analytical System of Conic Sections: Designed for the Use of Students, Springer.
  5. G. P. West, The new geometry: form 1.
"https://ml.wikipedia.org/w/index.php?title=പഥരേഖ&oldid=3943835" എന്ന താളിൽനിന്ന് ശേഖരിച്ചത്