ഇന്ത്യയിൽ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് പത്താൻകോട്ട് (Pathankot). പഠാൻകോട്ട് എന്നും വിളിക്കാറുണ്ട്. 2011 -ൽ ഗുരുദാസ്പൂർ ജില്ലയിൽ നിന്ന് വേർപ്പെടുത്തി പത്താൻകോട്ട് ആസ്ഥാനമാക്കി ജില്ല രൂപവത്ക്കരിച്ചു. നൂർപൂരിലെ രാജാക്കന്മാരായിരുന്ന പാത്താനിയ രജ്പുത്ത് എന്ന പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിയുന്നത്.1849 -ൽ നൂർപൂരിന്റെ തലസ്ഥാനമായിരുന്നു പാത്താൻകോട്ട്. ഉത്തരേന്ത്യയെ മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ധിക്കുന്ന പ്രദേശം കൂടിയാണ് പത്താൻകോട്ട്. പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ എന്നിവയാണവ. കൂടാതെ പാകിസ്താൻ അതിർത്തിയോട് വളരെയധികം ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. പഞ്ചാബിൽ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്പതാം സ്ഥാനമാണ് പാത്താൻകോട്ടിനുള്ളത്.[1] ചക്കി നദി ഈ നഗരത്തോട് ചേർന്ന് ഒഴുകുന്നു. ഭീകരാക്രമണം നടന്നതിനെ തുടർന്ന് മാധ്യമശ്രദ്ധ പ്രദേശം കൂടിയാണ് പത്താൻകോട്ട്. [2] [3]

Pathankot

ਪਠਾਣਕੋਟ
पठानकोट

The Beautiful City
City
Pathankot
Pathankot
Nickname(s): 
PTK
CountryIndia
StatePunjab
DistrictPathankot
നാമഹേതുPathania Rajput
ഭരണസമ്പ്രദായം
 • MayorAnil Vasudeva (BJP)
 • Deputy commissionerSukhvinder Singh
 • Member of ParliamentVinod Khanna
•റാങ്ക്9th
ഉയരം
331 മീ(1,086 അടി)
ജനസംഖ്യ
 (2011)
 • ആകെ1,55,909
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
Pin Code
145001
Telephone code0186
വാഹന റെജിസ്ട്രേഷൻPB-35
Largest cityPathankot
വെബ്സൈറ്റ്pathankot35.com

ജനസംഖ്യ

തിരുത്തുക

2011 ലെ കാനേശുമാരി അനുസരിച്ച് പത്താൻകോട്ട് നഗരത്തിലെ ജനസംഖ്യ 159,909 ആണ്ത.ഇതിൽ 84,145 പുരുഷന്മാരും 75,764 പേർ സ്ത്രീകളുമാണ്.88.71 ശതമാനമാണ് സാക്ഷരത നിരക്ക്.[4]

  1. "pathankot municipal corporation". Archived from the original on 2017-03-23.
  2. | Mathrubhoomi News Online
  3. "| Madhyamam News Online". Archived from the original on 2016-01-17. Retrieved 2016-01-16.
  4. "Urban Agglomerations/Cities having population 1 lakh and above" (PDF). Provisional Population Totals, Census of India 2011. Retrieved 7 July 2012.
"https://ml.wikipedia.org/w/index.php?title=പത്താൻകോട്ട്&oldid=3660929" എന്ന താളിൽനിന്ന് ശേഖരിച്ചത്