പഞ്ചുരുളി
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം സപ്തമാതാക്കളിൽ ഉൾപ്പെടുന്ന ഭഗവതിയാണ് പഞ്ചുരുളി, പന്നിമുഖി, താന്ത്രിക ലക്ഷ്മി, പഞ്ചമി, സേനാനായിക, ദണ്ഡനാഥ അഥവാ വാരാഹി. അതായത് ജഗദീശ്വരിയായ ആദിപരാശക്തിയുടെ 7 ഭാഗങ്ങളിൽ പെട്ട ഒരു ഭഗവതി. വരാഹരൂപം ധരിച്ച ഭഗവതി. വരാഹ ഭഗവാന്റെ ശക്തി. അഷ്ട ലക്ഷ്മി സ്വരൂപിണി. ദാരിദ്ര്യനാശിനി. ലളിത പരമേശ്വരിയുടെ സർവ്വ സൈന്യാധിപ കൂടിയാണ് ഈ ഭഗവതി. പന്നിയുടെ രൂപത്തിൽ ഉള്ള ഒരു തെയ്യമാണു പഞ്ചുരുളി തെയ്യം അഥവാ വരാഹി തെയ്യം . രൌദ്രഭാവവും ശാന്തതയും ഒരുപോലെ പ്രകടിപ്പിക്കുന്ന ഒരു മൂർത്തിയാണ് ഇത് .
ശാന്തരൂപത്തിലാണ് തുടങ്ങുന്നത്. പിന്നീട് രൌദ്രഭാവം കൈകൊണ്ട് നൃത്തം ചെയ്യും. നൃത്തത്തിന്റെ പാരമ്യത്തിൽ ഭക്തരുടെ നേരെ ഓടി അടുക്കും. വാല്യക്കാർ തടസ്സം നിൽക്കുമ്പോൾ അലറി ബഹളം വയ്ക്കുകയും മുടികൊണ്ട് അടിക്കുകയും ചെയ്യും. പിന്നീട് ശാന്തമായിരുന്ന് ഭക്തർക്ക് അനുഗ്രഹം കൊടുക്കും.
ചില കാവുകളിൽ പ്രതീകാത്മകമായി മൃഗബലി നടത്താറുണ്ട്.
പഞ്ചുരുളിയുടെ മുഖത്തെഴുത്തിനെ ‘’‘രുദ്രമിനുക്ക്’‘’ എന്നാണ് പറയുക.
മലയൻ, വേലൻ, മാവിലൻ, കോപ്പാള, പമ്പത്താർ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നതു്.
ഐതിഹ്യം, പുരാണം
തിരുത്തുകദേവി മാഹാത്മ്യത്തിൽ സുംഭാസുരനേയും നിസുംഭാസുരനേയും നിഗ്രഹിക്കാനായി ചണ്ഡികാദേവി അവതരിച്ചപ്പോൾ, രക്തബീജനെന്ന അസുരൻ തന്റെ അക്ഷൗഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട ചണ്ഡികാപരമേശ്വരി ഒരു ശംഖ്‌നാദം പുറപ്പെടുവിച്ചു. അപ്പോൾ ഭഗവതിയിൽ നിന്ന് അവതരിച്ച ഏഴു ദേവിമാരിൽ ഒരാളാണ് വരാഹി. വരാഹി സങ്കൽപ്പത്തിലുള്ള തെയ്യമാണ്, പഞ്ചുരുളി. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതാക്കളുണ്ടായി എന്നും കഥയുണ്ട്. മാർക്കണ്ടേയ പുരാണത്തിലെ ഭദ്രോത്പത്തി പ്രകരണത്തിലെ ദാരികവധം കഥ പ്രസിദ്ധമാണ്. ദാരികവധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. അതിൽ ഒന്നാണ് പന്നിമുഖിയായ വരാഹി.
വരാഹി (പന്നി) സങ്കൽപ്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി. പന്നി സങ്കൽപ്പത്തിലുള്ള മറ്റൊരു തെയ്യമാണ് മനിപ്പനതെയ്യം. കുടകു മലയിൽ നായാടാൻ പോയ അമ്മിണ മാവിലന് ദർശനം കിട്ടിയ ദേവതയാണിത്.
തുളു ഭാഷയിൽ പഞ്ചി പന്നിയാണ്. പഞ്ചിയുരുകാളിയാണ് പഞ്ചുരുളിയായി മാറിയതത്രെ. വേറൊന്ന് പഞ്ചവീരന്മാരെ വധിച്ചു ഭൂമിയിൽ ഐശ്വര്യം വിതയക്കാൻ അവതരിച്ച കാളി പന്നി രൂപമെടുത്ത കാളിയാണ്. തുളു നാട്ടിൽ നിന്നെത്തിയ ഭഗവതി കുളൂർ മാതാവിന്റെ ആവശ്യപ്രകാരം രാക്ഷസനെ ശൂലം കൊണ്ട് വധിച്ചു ഒഴിച്ചതിനാൽ വാഗ്ദാനപ്രകാരം പട്ടുവം കടവിൽ ഇടം നേടിയ ഐതിഹ്യമുണ്ട്.
ഈ മൂർത്തി ശാന്തതയും രൌദ്രഭാവവും ഒരേ പോലെ പ്രകടിപ്പിക്കുന്ന മൂർത്തിയാണ്. ശാന്ത രൂപത്തിൽ നൃത്തം തുടങ്ങി രൌദ്ര ഭാവം കൈക്കൊള്ളുകയാണ് ചെയ്യുക. നൃത്തത്തിന്റെ മൂര്ദ്ദന്യത്തിൽ ഭക്തരുടെ നേർക്ക് ഓടി അടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും. ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ൻ ഭക്തർക്ക് അനുഗ്രഹം കൊടുക്കുകയും ചെയ്യും.
മലയൻ, വേലൻ, മാവിലൻ, കോപ്പാളൻ, പമ്പത്താർ എന്നീ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നത്. ചില കാവുകളിൽ ദേവിക്ക് പ്രതീകാത്മകമായി മൃഗ ബലി നടത്താറുണ്ട്. രുദ്ര മിനുക്ക് എന്നാണു പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക.
ഉറഞ്ഞാട്ടത്തിന്റെ ഒരു ഘട്ടത്തിൽ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ് ചാമുണ്ഡി തെയ്യങ്ങളായ മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണൽ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂർത്തി) എന്നിവയൊക്കെ. വിഷ്ണുമൂർത്തിയാകട്ടെ പാതി ഉടൽ മനുഷ്യന്റെതും പാതി സിംഹത്തിന്റെതുമാണ്. (നരഹരി തെയ്യമായ നരസിംഹ രൂപം). ബാലിക്കും,
പുലിദൈവങ്ങൾക്കും, വിഷ്ണുമൂർത്തിക്കും തണ്ടവാൽ എന്ന വിശേഷ ചമയം കാണാവുന്നതാണ്. വാലുള്ള മൃഗം എന്ന സങ്കൽപ്പമാണിത്. ഇവരുടെ ചലനങ്ങളിലും കലാശത്തിലും ഒക്കെ മൃഗ രീതി കാണാവുന്നതാണ്. ഇവരുടെ മുഖത്തെഴുത്തും അതതു മൃഗത്തിന്റെ ഭാവഹാവാദികൾ ഉൾചേർന്നതാണ്.
വേഷം
തിരുത്തുകമാർച്ചമയം - മാറുംമുല
മുഖത്തെഴുത്ത് - കുറ്റിശംഖും പ്രാക്കും
തിരുമുടി - പുറത്തട്ട്മുടി