ബങ്ക ദ്വീപ്
ബങ്ക, സുമാത്രയ്ക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നതും ഭരണപരമായി ഇന്തോനേഷ്യയിലെ സുമാത്രായുടെ ഭാഗമായതുമായ ഒരു ദ്വീപാണ്. ഈ ദ്വീപിലെ ജനസംഖ്യ ഒരു ദശലക്ഷമാണ്. ഇന്തോനേഷ്യയിലെ ഒൻപതാമത്തെ[1] ഏറ്റവും വലിയ ദ്വീപാണിത്. ബങ്കാ-ബെലിറ്റങ് പ്രവിശ്യയുടെ ഒരു പ്രധാന ഭാഗവും ബങ്കാ ബലിറ്റങ് പ്രവിശ്യയുടേ പേരിന്റ ഭാഗങ്ങളിലൊന്നായി ഗണിക്കുന്നതും ഗാസ്പർ കടലിടുക്കിനു കുറുകേ താരമ്യേന വലിപ്പം കുറഞ്ഞ ബെലിറ്റങ് ദ്വീപിന്റെ ഓരം ചേർന്നുമാണ് ഈ ദ്വീപു സ്ഥിതിചെയ്യുന്നത്. പ്രവിശ്യാ തലസ്ഥാനമായ പങ്കൽ പിനാങ് ഈ ദ്വീപിലാണ്. ഈ ദ്വീപ് ഭരണപരമായി 4 റീജൻസികളായും ഒരു ചാർട്ടർ നഗരമായും തിരിച്ചിരിക്കുന്നു.
Geography | |
---|---|
Location | South East Asia |
Coordinates | 2°15′S 106°00′E / 2.250°S 106.000°E |
Area | 11,693.54 കി.m2 (4,514.90 ച മൈ) |
Area rank | 68th |
Highest elevation | 699 m (2,293 ft) |
Highest point | Mount Maras |
Administration | |
Provinces | Pangkal Pinang, Bangka Regency, Central Bangka, South Bangka, West Bangka |
Largest settlement | Pangkal Pinang (pop. 134,082) |
Demographics | |
Population | 960,692 (2010 Census) |
Pop. density | 82.65 /km2 (214.06 /sq mi) |
Ethnic groups | Malay Indonesians and Chinese, mostly Hakkas |
ഭൂമിശാസ്ത്രം
തിരുത്തുകബലിറ്റങ് ദ്വീപുമായിച്ചേർന്ന് ബങ്ക ഇന്തോനേഷ്യയിലെ ഒരു ദ്വീപ് പ്രവിശ്യയായി മാറുന്നു. സുമാത്രയ്ക്കു തൊട്ടു കിഴക്കായി ബങ്ക കടലിടുക്കിനാൽ വേർതിരിക്കപ്പെട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. വടക്കുഭാഗത്തായി തെക്കൻ ചൈന കടലും കിഴക്കുഭാഗത്ത് ഗാസ്പർ കടലിടുക്കിനു കുറുകേ ബെലിറ്റങ് ദ്വീപും തെക്കുഭാഗത്തായി ജാവാ കടലുമാണുള്ളത്. ദ്വീപിന്റെ ഏകദേശം വിസ്താരം 12,000 ചതുരശ്ര കിലോമീറ്ററാണ്.
ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ വിഭാഗങ്ങളിൽ ഭൂരിഭാഗവും താഴ്ന്ന സമതലങ്ങളും, ചതുപ്പുകളും, ചെറു കുന്നുകളും മനോഹരമായ ബീച്ചുകളും കുരുമുളക് തോട്ടങ്ങളും, ടിൻ ഖനികളും ഉൾപ്പെട്ടതാണ്. ഈ ദ്വീപിലെ ഏറ്റവും വലിയ നഗരമായ പങ്കൽ പിനാങ് ബങ്ക-ബെലിറ്റാങ് പ്രവിശ്യയുടെ തലസ്ഥാനമായും പ്രവർത്തിക്കുന്നു. ബങ്കാ ദ്വീപിലെ രണ്ടാമത്തെ വലിയ നഗരം സുൻഗൈ ലിയാറ്റ് ആണ്. മുൻകാലത്ത് മുന്റോക്ക് എന്നറിയപ്പെട്ടിരുന്നതും പടിഞ്ഞാറായി സ്ഥിതിചെയ്യുന്നതുമായ മെന്റോക്ക് ആണ് ഈ ദ്വീപിലെ പ്രധാന തുറമുഖം.
മറ്റു പ്രധാന നഗരങ്ങളിൽ തെക്കൻ മേഖലയിലെ ടോബാലി, ദ്വീപിന്റെ തെക്കൻ ഭാഗത്തുതന്നെ സ്ഥിതിചെയ്യുന്നതും ഒരു പ്രധാന ടിൻ ഖനന പട്ടണവുമായ കോബ, സമുദ്രവിഭവങ്ങൾക്കു പ്രശസ്തമാായ ബെലിന്യൂ എന്നിവയാണ് ഈ ദ്വീപിലെ മറ്റു പ്രധാന നഗരങ്ങൾ. ബങ്കയിൽ നാലു തുറമുഖങ്ങളാണുള്ളത്. ദൂരെ പടിഞ്ഞാറായുള്ള മെന്തോക്ക്, ദൂരെ വടക്കുഭാഗത്തുള്ള ബെലിന്യു, ദൂരെ തെക്കായുള്ള സദായി, പങ്കൽ പിനാങ്ങിലുള്ള പങ്കൽ ബാലം എന്നിവയാണ് ഈ തുറമുഖങ്ങൾ. ഒരു ആണവോർജ്ജ നിലയം ഇവിടെ നിർമ്മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.[2]
ഈ ദ്വീപിലെ ജനസംഖ്യ 1990 ൽ 626,955 ആയിരുന്നു, ഇതു 2010 ലെ സെൻസസിൽ 960,692 ആയി വർദ്ധിച്ചിരുന്നു. ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം 4,487.87 ചതുരശ്ര മൈൽ (11,623 ½ ചതുരശ്ര കിലോമീറ്റർ) ആണ്.
ചരിത്രം
തിരുത്തുകഹിമയുഗ കാലഘട്ടങ്ങളിൽ, ജാവ, സുമാത്ര, ബോർണിയോ തുടങ്ങിയ വലിയ ദ്വീപുകളെപ്പോലെ സുന്ദ ഷെൽഫിന്റെ ഭാഗമായി ഏഷ്യൻ പ്രധാന കരയുമായി ബന്ധിക്കപ്പെട്ടിരുന്നു, സമുദ്രനിരപ്പ് ഉയർന്നു കഴിഞ്ഞപ്പോൾ വേർപിരിയുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.
1920 ൽ ബങ്കയിൽനിന്നു കണ്ടെടുത്തതും CE. 686 ൽ രേഖപ്പെടുത്തപ്പെട്ടതുമായ കോട്ട കപൂർ ലിഖിതം ഏഴാം നൂറ്റാണ്ടിൽ ദ്വീപിലെ ശ്രീവിജയ സ്വാധീനം കാണിക്കുന്നതാണ്.[3] പിന്നീട് ഈ ദ്വീപ് ഗജാ മാഡയുടെ നേതൃത്വത്തിലുള്ള മജാപാഹിതുകൾ കീഴടക്കുകയും തദ്ദേശീയ ഭരണാധികാരികളെ നിയമിക്കുകയും ഇവിടെ സാമൂഹ്യ ഘടനകൾ സ്ഥാപിക്കുകയും ചെയ്തു. സാമ്രാജ്യം അധ:പതിച്ചപ്പോൾ ബങ്ക അവഗണനയിലേക്ക് കൂപ്പുകുത്തി.
സാമ്പത്തികം
തിരുത്തുകc. 1710 മുതൽ, ലോകത്തിലെ പ്രധാന ടിൻ ഉത്പാദന കേന്ദ്രങ്ങളിലൊന്നാണ് ബങ്ക. ടിൻ ഉത്പാദനം ഇന്തോനേഷ്യൻ സർക്കാരിന്റെ കുത്തകയാണ്. ദ്വീപിലെ മുന്റോക്കിൽ ഒരു ടിൻ ലോഹമുരുക്കുന്ന വ്യവസായശാല നിലനിൽക്കുന്നുണ്ട്.[4] ദ്വീപിൽ വെളുത്ത കുരുമുളകിന്റെ ഉത്പാദനവുമുണ്ട്.
ജനസംഖ്യ
തിരുത്തുകദ്വീപിലെ ജനങ്ങളിൽ മലയ, ചൈനീസ് വംശജരാണ്, ഇവരിൽ കൂടുതൽ ഹക്കാസ് വംശജരുമാണ്. ടിൻ ഖനികൾ, പാം ഓയിൽ പ്ലാന്റേഷനുകൾ, റബ്ബർ തോട്ടങ്ങൾ, മത്സ്യബന്ധനം, കുരുമുളക് കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവങ്ങനെ വിവിധ ജോലികളിലായി ജനങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Largest Islands of Indonesia". Retrieved 4 August 2017.
- ↑ "Indonesian Government Eyeing Bangka Island for 2 Nuclear Power Plants". Jakarta Globe. 2010. Retrieved 2013-11-03.
- ↑ Sujitno, Sutedjo (2011). Legenda dalam sejarah Bangka. Jakarta: Cempaka Publishing. p. 281. OCLC 958845419.
- ↑ "Bangka." Columbia Gazetteer of the World Online. 2013. Columbia University Press. 01 Nov. 2013. [1]