നോബുയോഷി അരാകി
ജാപ്പനീസ് ഫോട്ടോഗ്രാഫറും കണ്ടെമ്പററി ആർട്ടിസ്റ്റുമാണ് നോബുയോഷി അരാകി (ജനനം: മെയ് 25, 1940). ലൈംഗികതയും അടിമത്വവും കലാപരമായി സമന്വയിപ്പിക്കുന്ന ഫോട്ടോഗ്രാഫി രീതിയുടെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു. അഞ്ഞൂറിലധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[1][2][3]
നോബുയോഷി അരാകി | |
---|---|
ജനനം | ടോക്യൊ, ജപ്പാൻ | മേയ് 25, 1940
ദേശീയത | ജപ്പാൻ |
വെബ്സൈറ്റ് | www |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1940 മെയ് 25 ന് ടോക്കിയോയിൽ ജനനം.[4] 1959 മുതൽ ചിബ സർവകലാശാലയിൽ ചലച്ചിത്രവും ഫോട്ടോഗ്രാഫിയും പഠിച്ച അദ്ദേഹം 1963 ൽ അവിടെനിന്ന് ബിരുദം നേടി. 1968 ൽ, ഡെന്റു എന്ന പരസ്യ ഏജൻസിയിൽ ജോലി ചെയ്യവെ തന്റെ ഭാവി ഭാര്യയായ യോകോ ഓകിയെ കണ്ടുമുട്ടി.
കലാ ജീവിതം
തിരുത്തുകഅറിയപ്പെടുന്ന ഒരു ജാപ്പനീസ് കലാകാരനാണ് അരാകി.[1][5][6] അദ്ദേഹത്തിന്റെ പല ഫോട്ടോഗ്രാഫുകളും നഗ്നതയുടെയും ലൈംഗികതയുടെയും അതിപ്രസരമുള്ളവയാണ്.[7] അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി പുസ്തകങ്ങളിൽ സെന്റിമെന്റൽ ജേർണി (1971), ടോക്കിയോ ലക്കി ഹോൾ (1990) എന്നിവ ഉൾപ്പെടുന്നു. 1990 ൽ അണ്ഡാശയ അർബുദം ബാധിച്ച് മരണമടഞ്ഞ ഭാര്യ യാക്കോയുമൊത്തുള്ള ജീവിതത്തിന്റെ ഡയറി കുറിപ്പുകളാണ് സെന്റിമെന്റൽ ജേർണി "1972-1992". സെന്റിമെന്റൽ ജേർണിയുടെ ആദ്യ ഭാഗം അവരുടെ ദാമ്പത്യജീവിതം, മധുവിധു, ലൈംഗിക ബന്ധം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്.[8] യോക്കോയുടെ അവസാന നാളുകളിൽ എടുത്ത ചിത്രങ്ങൾ വിന്റർ ജേണിയിൽ പ്രസിദ്ധീകരിച്ചിരുന്നു.
പാറും ബാഡ്‌ജറും അവരുടെ ഫോട്ടോബുക്ക് ഹിസ്റ്ററിയുടെ ആദ്യ വാല്യത്തിൽ അരാകിയുടെ സെറോക്കുസു ഷാഷിഞ്ചോ 24 (സിറോക്സ്ഡ് ഫോട്ടോ ആൽബം), സെഞ്ചിമെന്റരു നാ ടാബി (സെന്റിമെന്റൽ ജേർണി), ടോക്കിയോ ലക്കി ഹോൾ, ഷോകുജി (ദ ബാങ്ക്വറ്റ്) എന്നീ നാല് പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരുന്നു.[9]
സൺറൈസ് ആനിമേഷൻ സീരീസായ ബ്രെയിൻ പവേർഡിലേക്ക് അരാകി ഫോട്ടോകൾ നൽകിയിരുന്നു.
1981-ൽ, അരാകി ഹൈസ്കൂൾ ഗേൾ ഫേക്ക് ഡയറി എന്ന പേരിൽ ഒരു റോമൻ പോർണൊ ഫിലിം സംവിധാനം ചെയ്തിരുന്നു.[10] അരാകിയുടെ ആരാധകരെയും പിങ്ക് ഫിലിം വിഭാഗത്തിലെ ചിത്രങ്ങളുടെ ആരാധകരെയും ഒരേപോലെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ ചിത്രം.[11]
ഐസ്‌ലാൻഡിക് സംഗീതജ്ഞ ബ്യോക് അരാക്കിയുടെ ആരാധകയാണ്, അവർ അദ്ദേഹത്തിന്റെ ഫോട്ടോകൾക്ക് മോഡലായിട്ടുണ്ട്.[2][12] ബ്യോകിന്റെ അഭ്യർത്ഥനപ്രകാരം, 1997 ലെ അവരുടെ റീമിക്സ് ആൽബമായ ടെലിഗ്രാമിന്റെ കവറിനും ഉള്ളിലെ സ്ലീവ് പേജുകളും വേണ്ടി അദ്ദേഹം ഫോട്ടോയെടുത്തിരുന്നു. അടുത്തിടെ അദ്ദേഹം പോപ്പ് ഗായിക ലേഡി ഗാഗയുടെ ഫോട്ടോയും പകർത്തി.
2005 ൽ, അമേരിക്കൻ സംവിധായകനായ ട്രാവിസ് ക്ലോസ്, അരാകിയെക്കുറിച്ച്, അരാകിമെന്ററി എന്ന പേരിൽ ഒരു ഡോക്യുമെന്ററി എടുത്തിരുന്നു, ഇത് ഈ കലാകാരന്റെ ജീവിതരീതിയും പ്രവർത്തനവും ചർച്ച ചെയ്യുന്നു.
2008 ൽ അരാകിക്ക് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തുകയും, ശസ്ത്രക്രിയയിലൂടെ ട്യൂമർ വിജയകരമായി നീക്കം ചെയ്യുകയും ചെയ്തു.[13]
2010 ൽ അരാകിയുടെ പൂച്ച ചിരോ പ്രായമായി മരിച്ചു.[14]
2013 ഒക്ടോബറിൽ, റെറ്റിന ധമനിയുടെ തടസ്സം മൂലം അരാകിയുടെ വലത് കണ്ണിലെ കാഴ്ച നഷ്ടപ്പെട്ടു. ഈ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ടോക്കിയോയിലെ ടക ഇഷി ഗാലറിയിൽ 2014 ജൂൺ 21 ന് ലവ് ഓൺ ദ ലെഫ്റ്റ് ഐ എന്ന പേരിൽ എക്സിബിഷൻ നടത്തി.[15]
ഇറ്റാലിയൻ ആഡംബര കമ്പനി ബോട്ടെഗ വെനെറ്റയുടെ ആവശ്യപ്രകാരം, ബ്രാൻഡിന്റെ സ്പ്രിംഗ് / സമ്മർ 2015 കാമ്പെയ്‌നിനായി ടോക്കിയോയിൽ വെച്ച് സസ്‌കിയ ഡി ബ്രൌ, സംഗ് ജിൻ പാർക്ക് എന്നിവരുടെ ഫോട്ടോയെടുത്തു.[16]
തർക്കം
തിരുത്തുകമോഡലുകളോടുള്ള അടുപ്പത്തിന്റെ പേരിൽ അരാകി പ്രശസ്തനാണ്. 2011 ൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ലൈംഗികതയിലൂടെയാണ് ഈ അടുപ്പം നേടുന്നതെന്ന് അദ്ദേഹം വീമ്പിളക്കുകയുണ്ടായി.[17]
2018 ഏപ്രിലിൽ, 2001 മുതൽ 2016 വരെ അരാകിക്ക് വേണ്ടി പോസ് ചെയ്ത മോഡലായ കൌറി, അരാകിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതി, അതിൽ അരാകിയുടെ സാമ്പത്തികവും കലാപരവുമായ ചൂഷണത്തെക്കുറിച്ച് അവർ ആരോപിച്ചിരുന്നു.[18][19] “കരാർ ഇല്ലാതെ ജോലി ചെയ്യിപ്പിച്ചു, അപരിചിതർക്ക് മുന്നിൽ നഗ്ന രംഗങ്ങൾ ഉൾപ്പടെയുള്ള ഷൂട്ടുകളിൽ പങ്കെടുക്കാൻ നിർബന്ധിതയാക്കി, ശമ്പളം കൃത്യമായി നൽകിയിരുന്നില്ല, അതുപോലെ അവരുടെ നഗ്നചിത്രങ്ങൾ പലപ്പോഴും അവരുടെ സമ്മതമില്ലാതെ ഉപയോഗിക്കാറുണ്ട് എന്നിങ്ങനെയുള്ള ആരോപണങ്ങൾ കൌറി ഉന്നയിച്ചു. 2017 ൽ, കൌറിയുടെ ചില ഫോട്ടോകൾ വീണ്ടും പ്രസിദ്ധീകരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിച്ചപ്പോൾ, കൌറിക്ക് അതിനുള്ള അവകാശമില്ലെന്ന് മുന്നറിയിപ്പ് നൽകി അരാകി കത്തെഴുതി. ഈ അനുഭവം തന്നെ മാനസിക ആഘാതത്തിലേക്കും അനാരോഗ്യത്തിലേക്കും നയിച്ചതായി കൌറി പറയുന്നു. മി ടൂ പ്രസ്ഥാനം തന്നെ സംസാരിക്കാൻ പ്രേരിപ്പിച്ചതായി കൌറി പ്രസ്താവിച്ചു. ഈ ആരോപണങ്ങൾ ഒരു ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ വിഷയവും തമ്മിലുള്ള പവർ ഡൈനാമിക്സിനെക്കുറിച്ച് ചോദ്യങ്ങൾ ഉണ്ടാകാൻ കാരണമായിട്ടുണ്ട്. കൌറിയുടെ അവകാശവാദങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി, ആംഗ്രി ഏഷ്യൻ ഗേൾസ് അസോസിയേഷൻ എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പ്, 2018 ഡിസംബറിൽ സി / ഒ ബെർലിനിൽ അരാകിയുടെ ഫോട്ടോകളുടെ പ്രദർശനം ആരംഭിച്ചപ്പോൾ പ്രതിഷേധിച്ചിരുന്നു.[20]
അവാർഡുകൾ
തിരുത്തുകഅരാകിയുടെ പുസ്തകങ്ങൾ (തിരഞ്ഞെടുത്തവ)
തിരുത്തുക- സീറോക്കുസു ഷാഷിഞ്ചോ 1–25 (സിറോക്സ്ഡ് ഫോട്ടോ ആൽബം 1–25): ഒരു ഫോട്ടോകോപ്പിയർ ഉപയോഗിച്ച് സ്വയം നിർമ്മിച്ച പുസ്തകങ്ങളുടെ ഒരു പരമ്പര, 1970 മുതൽ പ്രസിദ്ധീകരിച്ചു. ഒരു പതിപ്പിൽ 70 പകർപ്പുകൾ.[1]
- സെഞ്ചിമെന്റരു നാ ടാബി. (സെന്റിമെന്റൽ ജേർണി).
- സെഞ്ചിമെന്റരു നാ ടാബി. ടോക്കിയോ: സ്വയം പ്രസിദ്ധീകരിച്ചത്, 1971. ശീർഷകവും വാചകവും ജാപ്പനീസ് ഭാഷയിൽ. 100 ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫുകൾ.
- സെന്റിമെന്റൽ ജേർണി. ടോക്കിയോ: കവഡെ ഷോബോ ഷിൻഷ, 2016.ISBN 978-4-309-27700-4 . ഫെയ്‌സ്സിമൈൽ പതിപ്പ്. അരാക്കി എഴുതിയ ജാപ്പനീസ്, ഇംഗ്ലീഷ് ഭാഷകളിലെ ആമുഖത്തോടെ.
- ടോക്കിയോ ലക്കി ഹോൾ.
- ടോക്കിയോ ലക്കി ഹോൾ 1983–1985 ഷിൻജുകു കബുകി-ചോ ജില്ല. ടോക്കിയോ: ഓഹ്ത സുപ്പൻ, 1990. 272 പേജ്.
- ടോക്കിയോ ലക്കി ഹോൾ. കൊളോൺ: ടാസ്‌ചെൻ . അക്കിര സ്യൂയി, അക്കിഹിറ്റോ യസുമി എന്നിവരുടെ പാഠങ്ങൾക്കൊപ്പം ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. 704 പേജ്. 1997,ISBN 9783822881897 ; 2005,ISBN 9783822846810 ; 2015,ISBN 9783836556385 .
- ഷോകുജി (ദ ബാങ്ക്വറ്റ്): ടോക്കിയോ: മാഗസിൻ ഹൌസ്, 1993. 32 ബ്ലാക്ക് ആൻഡ് വൈറ്റ്, 28 കളർ ഫോട്ടോഗ്രാഫുകൾ. അരകിയുടെ എഴുത്തുകളും.
- സെൽഫ്,ലൈഫ്,ഡെത്ത്. ന്യൂയോർക്ക്: ഫൈഡൺ, 2005. അക്കിക്കോ മിക്കി എഡിറ്റ് ചെയ്തത്.ISBN 9780714845555ISBN 9780714845555 .
- ഫോട്ടോഗ്രാഫി ഫോർ ആഫ്റ്റർ ലൈഫ്. ടോക്കിയോ: ഹൈബോൺഷ, 2014.ISBN 978-4582278118ISBN 978-4582278118 . മരിയോ പെർനിയോളയുടെ "അരാക്കിസ് ഹെൽ" എന്ന ലേഖനത്തോടെ.
- ടോക്കിയോ. മ്യൂണിച്ച്: പിനാകോതെക് ഡെർ മോഡേൺ ; ഫോട്ടോഗ്രാഫി മാത്രം, 2017. 28 ഡിപ്റ്റിച്സ്. ഉപന്യാസങ്ങളോടെ. 300 പകർപ്പുകളുടെ പതിപ്പ്.
- അരാക്കി ബൈ അരാക്കി (ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ). കൊളോൺ: ടാസ്‌ചെൻ. 2014. ISBN 978-3836551120. OCLC 917170400.
സിനിമകൾ
തിരുത്തുകഅരാകിയുടെ ചിത്രങ്ങൾ
തിരുത്തുക- ഹൈസ്കൂൾ ഗേൾ ഫേക്ക് ഡയറി (1981)
- ഐ നോ ഷിൻസെകായ് (1994)
- ഫ്ലവർ റോണ്ടോ 3 (2002) - ഡോക്യുമെന്ററി ഷോർട്ട്
- ഫ്ലവർ റോണ്ടോ 4 : കക്യോക്കു (2003) - ഡോക്യുമെന്ററി ഷോർട്ട്
- പെയിന്റിംഗ് ഫ്ലവേഴ്സ് ഇൻ സ്കൈ ഓവർ ദ ബാൽക്കണി (2004) - ഡോക്യുമെന്ററി
- ഫ്യൂഹറു (2004) - ഡോക്യുമെന്ററി ഷോർട്ട്
അരാകിയെക്കുറിച്ചുള്ള സിനിമകൾ
തിരുത്തുക- എ ലൈവ് ഡിവിഡി അരാക്കി ഓവർസീസ് 1997 - 2000 (2002) - ഡോക്യുമെന്ററി
- അരക്കിമെന്ററി (2004) - ട്രാവിസ് ക്ലോസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി
അരാകിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ
തിരുത്തുക- ടോക്കിയോ ബിയോറി (1997) - നോബുയോഷി അരാകിയുടെ ഭാര്യ യോക്കോ അരാകിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു ബ്യോഗ്രഫിക്കൽ ഡ്രാമ. നോബ്യൂഷി അരാക്കി, റിയോ ഇവമാറ്റ്സു എന്നിവർ രചിച്ച് നാവോട്ടോ ടകനക സംവിധാനം ചെയ്തത്. അരാകി ദമ്പതികളായി നാവോ ടേക്കനകയും മിഹോ നകയാമയും അഭിനയിച്ചു. ഇതിൽ ട്രെയിൻ കണ്ടക്ടറായി അരാക്കി ഒരു അതിഥി വേഷം ചെയ്തിരുന്നു.[26]
എക്സിബിഷനുകൾ
തിരുത്തുക- 2005: അരാകി ആന്റൺ കെർൺ ഗാലറി, ന്യൂയോർക്ക് സിറ്റി.[27]
- 2006: ഇംപ്ലോഷൻ (പത്തുവർഷ വാർഷികം), ആന്റൺ കെർൺ ഗാലറി, ന്യൂയോർക്ക് സിറ്റി.
- 2008: ഫ്രണ്ട്സ് ആൻഡ് ഫാമിലി, ആന്റൺ കെർൺ ഗാലറി, ന്യൂയോർക്ക് സിറ്റി.
- 2009: അരാകി, ആന്റൺ കെർൺ ഗാലറി, ന്യൂയോർക്ക് സിറ്റി.
- 2010: എക്സ്പോസ്ഡ്: വോയറിസം, സർവേലൻസ് ആൻഡ് ദ ക്യാമറ സിൻസ്1870, സാൻ ഫ്രാൻസിസ്കോ മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, സാൻ ഫ്രാൻസിസ്കോ[28]
- 2015: ദ പിസ്റ്റിൽസ് വാൾട്ട്സ്, ഗാലറി 51, ആന്റ്വെർപ്. [29]
- 2018: ദ ഇൻകംപ്ലീറ്റ് അരാകി, മ്യൂസിയം ഓഫ് സെക്സ്, ന്യൂയോർക്ക് സിറ്റി
- 2018: നോബുയോഷി അരാകി: കാറ്റ-എംഇ, റാറ്റ് ഹോൾ ഗാലറി[30]
- 2018: നോബുയോഷി അരാകി: മോൺസ്ട്രസ് പാരഡൈസ്, റു ആർട്സ് ഗാലറി, മോസ്കോ
ശേഖരങ്ങൾ
തിരുത്തുകഅരകിയുടെ സൃഷ്ടികൾ ഇനിപ്പറയുന്ന ഗാലറികളുടെ പൊതു ശേഖരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്:
- ഇസ്രായേൽ മ്യൂസിയം, ജറുസലേം
- ടേറ്റ്, ലണ്ടൻ[31]
- സാൻ ഫ്രാൻസിസ്കോ മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, സാൻ ഫ്രാൻസിസ്കോ, സിഎ[32]
- മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്, ചിക്കാഗോ[33]
- ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ [34]
- നാഷണൽ സയൻസ് ആൻഡ് മീഡിയ മ്യൂസിയം, ബ്രാഡ്‌ഫോർഡ്, യുകെ[35]
- ആംസ്റ്റർഡാം സ്റ്റെഡെലിജ് മ്യൂസിയം[36]
- മ്യൂസിയം ഫോർ മോഡേൺ കുൻസ്റ്റ്, ഫ്രാങ്ക്ഫർട്ട്[37]
- ഗോയറ്റ്സ് കളക്ഷൻ, മ്യൂണിച്ച്, ജർമ്മനി[38]
പരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Araki Nobuyoshi: An Artistic Rebel, Unbowed". 20 February 2017.
- ↑ 2.0 2.1 Farago, Jason (28 February 2018). "A Maverick of Japanese Photography, Bound Tight to Ritual".
- ↑ "Joshua Decter on Nobuyoshi Araki". www.artforum.com.
- ↑ Lynne Warren (15 November 2005). Encyclopedia of Twentieth-Century Photography, 3-volume set. Routledge. pp. 50–. ISBN 978-1-135-20536-2.
- ↑ "Nobuyoshi Araki". SFMOMA.
- ↑ "Nobuyoshi Araki: Untitled (1997)". Phaidon.
- ↑ Moshakis, Alex (8 May 2013). "Is Nobuyoshi Araki's photography art or porn?". The Guardian.
- ↑ "Interview with Nobuyoshi Araki". invisiblephotographer.
- ↑ Martin Parr; Gerry Badger (2004). The Photobook: A History, Volume I. London: Phaidon. p. 274,286. ISBN 978-0-7148-4285-1.
- ↑ Sharp, Jasper (2008). Behind the Pink Curtain: The Complete History of Japanese Sex Cinema. Guildford: FAB Press. p. 218. ISBN 978-1-903254-54-7.
- ↑ Weisser, Thomas; Yuko Mihara Weisser (1998). Japanese Cinema Encyclopedia: The Sex Films. Miami: Vital Books: Asian Cult Cinema Publications. p. 196. ISBN 1-889288-52-7.
- ↑ "Five celebrities shot by the notorious photographer Araki".
- ↑ Kurt Easterwood, "Araki’s latest work born of his fight with cancer", Japanexposures.com, 7 October 2009. Accessed October 24, 2010.
- ↑ "Photographer Nobuyoshi Araki × Chiro 'Japan's Most Famous Cat'".
- ↑ "Nobuyoshi Araki: Love on the Left Eye".
- ↑ Alessandra Turra (December 30, 2014), Nobuyoshi Araki Lenses Bottega Veneta Campaign Women's Wear Daily.
- ↑ Frank, Priscilla (February 21, 2018). "Will Nobuyoshi Araki Be Photography's Last Legendary Dirty Old Man? (NSFW)". The Huffington Post.
- ↑ Rich, Motoko (May 5, 2018). "When an Erotic Photographer's Muse Becomes His Critic". The New York Times. Retrieved May 6, 2018.
- ↑ Shiraishi, Sakiko (April 25, 2018). "#MeToo Japan: What happened when women broke their silence". BBC News. Retrieved May 6, 2018.
- ↑ Selvin, Claire (December 10, 2018). "'Are You Sure Your Knowledge Is Correct?': Asian Women's Group Protests Photographer Nobuyoshi Araki in Berlin". ARTnews. Retrieved February 22, 2019.
- ↑ "Araki's World - Solo Exhibition of Nobuyoshi Araki".
- ↑ "The Lucie Awards | Nobuyoshi Araki".
- ↑ Look Japan. Look Japan. 1991.
- ↑ "Nobuyoshi Araki". Artuner.
- ↑ "Reply to a parliamentary question" (PDF) (in German). p. 1875. Retrieved 26 January 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Tokyo biyori (1997)". Internet Movie Database (IMDb). Retrieved 11 November 2019.
- ↑ "Araki". Anton Kern Gallery. Accessed 3 March 2018.
- ↑ "Exposed Voyeurism, Surveillance, and the Camera since 1870". San Francisco Museum of Modern Art.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "The Pistils Waltz on artnet". www.artnet.com.
- ↑ "Nobuyoshi Araki 2018 Exhibitions Rathole Gallery". /www.ratholegallery.com. Archived from the original on 2022-02-01. Retrieved 2020-11-05.
- ↑ Tate. "Nobuyoshi Araki born 1940 - Tate". Tate. Archived from the original on 2012-02-03. Retrieved 2020-11-05.
- ↑ sfmoma.org Archived 2010-07-28 at the Wayback Machine.
- ↑ "Nobuyoshi Araki, Tokyo Cube #102, 1994". Museum of Contemporary Art, Chicago.
- ↑ "Untitled (C-58-17-1) - The Art Institute of Chicago". Art Institute of Chicago.
- ↑ "Nobuyoshi Araki 1940". Science Museum, London. Accessed 3 March 2018.
- ↑ Grrr.nl. "Nobuyoshi Araki". Stedelijk Museum Amsterdam.
- ↑ "Artists A-Z ::: Museum für Moderne Kunst Frankfurt am Main". Museum für Moderne Kunst. Archived from the original on 2018-03-02. Retrieved 2020-11-05.
- ↑ "Street Life & Home Stories.Photographs from the Goetz Collection - Sammlung Goetz". Goetz Collection. Archived from the original on 2018-03-02. Retrieved 2020-11-05.
പുറം കണ്ണികൾ
തിരുത്തുക- ജപ്പാൻ ടൈംസിൽ സിബി ലിഡെൽ എഴുതിയ "നോബുയോഷി അറാക്കി: ഇൻറ്റിമേറ്റ് ഫോട്ടോഗ്രഫി: ടോക്കിയോ, നൊസ്റ്റാൾജിയ ആൻഡ് സെക്സ്" Archived 2012-12-19 at Archive.is