നൈനിത്താൾ

(നൈനിറ്റാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

29°23′N 79°27′E / 29.38°N 79.45°E / 29.38; 79.45 ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിതാൾ. സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിതാൾ സ്ഥിതി ചെയ്യുന്നത്. കുമയോൺ താഴ്വരയിലെ ഒരു സ്ഥലമാണ് നൈനിതാൾ.[1] ഹിമാലയ പർവ്വതനിരയിലെ മൂന്ന് മലകൾ കൊണ്ട് നൈനിതാൾ ചുറ്റപ്പെട്ടിരിക്കുന്നു. അവ താഴെ കൊടുക്കുന്നു:

  1. നൈന(2615 മീറ്റർ ഉയരത്തിൽ)
  2. ദ്വിപത(2438 മീറ്റർ ഉയരത്തിൽ)
  3. അയർപത(2278 മീറ്റർ അടി ഉയരത്തിൽ)
Nainital
Map of India showing location of Uttarakhand
Location of Nainital
Nainital
Location of Nainital
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) Nainital
ജനസംഖ്യ
ജനസാന്ദ്രത
38,560 (2001—ലെ കണക്കുപ്രകാരം)
3,827/കിമീ2 (3,827/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
11.73 km2 (5 sq mi)
2,084 m (6,837 ft)
കോഡുകൾ
ചിത്രത്തിൽ കാണുന്ന തടാകം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തല്ലിതാൾ എന്നും പറയുന്നു

കാലാവസ്ഥ

തിരുത്തുക

ഈ മൂന്നു പർവ്വതങ്ങൾ കാരണം ഇവിടെ പൊതുവെ തണുപ്പാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ വേനൽക്കാലത്ത് ഇവിടെ തിരക്കേറുന്നു. തണുപ്പുകാലത്ത് ഇവിടെ അതിശൈത്യം അനുഭവപ്പെടുന്നു പലപ്പോഴും 0 ഡിഗ്രിയിൽ താഴെ (-3 ഡിഗ്രി) തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇവിടെ മഞ്ഞുമഴ പെയ്യാറുണ്ട്.

തടാകങ്ങളുടെ നഗരമാണ് നൈനിതാൾ. പ്രധാന തടാകമാണ് നൈനി തടാകം (നൈനിതാൾ). കണ്ണിന്റെ ആകൃതിയിലുള്ള ഈ തടാകത്തെ നേത്രദേവതയുടെ ഇരിപ്പിടം എന്നും അറിയുന്നു. [1]

ജനസംഖ്യ

തിരുത്തുക

201 1 ലെ ഇന്ത്യൻ കാനേഷുമാരി പ്രകാരം നൈനിത്താളിലെ ജനസംഖ്യ 954605 ആണ്.ആകെ ജനസംഖ്യയിൽ 51.7% പുരുഷന്മാരും 48.2% സ്ത്രീകളുമുള്ള നൈനിത്താളിലെ സ്ത്രീപുരുഷാനുപാതം 1000 പുരുഷന്മാര്ക്ക് 934 സ്തീകൾ എന്ന നിലയിലാണ്, പക്ഷെ കുട്ടികൾ തമ്മിലെ താരതമ്യത്തിൽ ഇത് 1000 ആൺകുട്ടികൾക്ക് 902 പെൺകുട്ടികൾ എന്ന നിലവാരത്തിലേക്ക് താഴുന്നു . നൈനിതാളിലെ സാക്ഷരതാ നിരക്ക് ദേശീയ നിലവാരമായ 64.8 %ത്തിലും ഉയര്ന്നു 83.88% ത്തിൽ നില്ക്കുന്നു, 90.07 % പുരുഷന്മാരും 77.29% സ്ത്രീകളും സാക്ഷരരാണ്.

ചരിത്രം

തിരുത്തുക

1981 ൽ യൂറൊപ്യന്മാർ എത്തിയതോടെയാണ് ജനവാസം കൂടിതിടങ്ങിയത്. 1841ൽ ഈസ്റ്റ് ഇന്ത്യകമ്പനിയിലെ ബാരൻ എന്ന ഓഫീസറാണ് ഈ ഹിൽസ്റ്റേഷൻ വികസിപ്പിച്ചത്.[1]

  1. 1.0 1.1 1.2 പേജ് 44 , ദേവഭൂമി ഉത്തരാഞ്ചൽ - ഉണ്ണികൃഷ്ണൻ ഇളയക്കോവിൽ, ജനപഥം, നവംബർ 2012
"https://ml.wikipedia.org/w/index.php?title=നൈനിത്താൾ&oldid=4019398" എന്ന താളിൽനിന്ന് ശേഖരിച്ചത്