ഉജ്ജ്വല ബാല്യം പുരസ്‌കാരം
കേരളത്തിലെ, ആറു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ, വ്യത്യസ്ത മേഖലകളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വനിത-ശിശുവികസന വകുപ്പ് ഓരോ വർഷവും നൽകി വരുന്ന പുരസ്‌കാരമാണ്, ഉജ്ജ്വല ബാല്യം പുരസ്‌കാരം[1][2].
യോഗ്യതകൾ
തിരുത്തുകകല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, വിവരസാങ്കേതികവിദ്യ, കൃഷി, മാലിന്യ സംസ്ക്കരണം, ജീവകാരുണ്യ പ്രവർത്തനം, കരകൗശലം, ശില്പകല, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കുന്ന കുട്ടികളെ 6 മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയും തിരിച്ചാണ് അവാർഡ് നൽകുന്നത്.[1][2]
മാനദണ്ഡങ്ങൾ
തിരുത്തുകഓരോ ജില്ലയിലെയും പൊതുവിഭാഗത്തിൽനിന്നും രണ്ടുകുട്ടികൾക്കും ഭിന്നശേഷി കുട്ടികളിൽൽനിന്നും രണ്ടുകുട്ടികൾക്കും ആയി നാല് കുട്ടികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്‌കാരം കിട്ടിയ കുട്ടിയെ പരിഗണിക്കില്ല.
അതുപോലെ, കേന്ദ്രസർക്കാരിൻറെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്‌സപ്ഷണൽ അച്ചീവ്‌മെൻറ് ലഭിച്ചിട്ടുള്ളവരെ സംസ്ഥാനതല അവാർഡിന് പരിഗണിക്കില്ല. ഈ കുട്ടികൾക്ക് സംസ്ഥാന സർക്കാർ 18 വയസുവരെ സ്റ്റൈപ്പൻറ് നൽകിവരുന്നുണ്ട്.[1][2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "ഉജ്ജ്വല ബാല്യം പുരസ്‌കാരം". School Pathram. 2022-08-30.
- ↑ 2.0 2.1 2.2 "ഉജ്ജ്വല ബാല്യം പുരസ്‌കാരം; അപേക്ഷിക്കേണ്ടതെങ്ങനെ? മാനദണ്ഡങ്ങളെന്തൊക്കെ?". Asianet News. 2022-08-29. Archived from the original on 2023-03-15. Retrieved 2023-03-15.
{{cite web}}
: CS1 maint: bot: original URL status unknown (link)