നേപ്പാൾ ഭരണഘടന സെപ്റ്റംബർ 20, 2015ന് പ്രാബല്യത്തിൽ വന്നു. മുൻപ് 1948, 1951, 1959, 1962, 1990 , 2007 എന്നീ വർഷങ്ങളിൽ ഇടക്കാല ഭരണഘടനകലൾ രൂപികരിച്ചിരുന്നു.[1]


നേപ്പാൾ മുമ്പൊരു ഹൈന്ദവ രാജ്യമായിരുന്നു. സമീപകാലത്ത് ഭരണഘടനാപരമായ രാജവാഴ്ച നിലവിൽ വന്നു. എന്നാൽ ജനങ്ങൾക്കും രാഷ്ട്രീയകക്ഷികൾക്കും നല്ലൊരു ജനാധിപത്യം നിലവിൽവരാനായിരുന്നു ആഗ്രഹം. പലവട്ടം ഗവണ്മെന്റും പട്ടാളവും മാറി മാറി ഭരിച്ചു ഇങ്ങനെ ആവാനുള്ള കാരണം അവിടെ ശക്തമായൊരു ഭരണഘടന ഇല്ല എന്നതാണ്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന രാജവാഴ്ച്ച അവസാനിപ്പിച്ച് 2008 ൽ നേപ്പാൾ റിപ്പബ്ലിക്കാവുകയും 2015സെപ്റ്റംബർ20 ന് അവർ ഭരണഘടന രൂപീകരിച്ച് ഒരു തെരെഞ്ഞെടുപ്പ് നടത്തുകയും ചെയ്തു അതിൽ പ്രധാനമന്ത്രി ആയത് കെ പി ശർമ ഒലിയും അതിൽ പ്രസിഡന്റായത് വിദ്യ ദേവി ഭണ്ഡാരിയുമാണ്‌ നേപ്പാളിലെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് വിദ്യ ദേവിഭണ്ഡാരി .നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാർടികളണ് എൻ സി (നേപ്പാളി കോൺഗ്രസ്‌ ), സി പി എൻ (യു എം എൽ )[കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് നേപ്പാൾ (യൂനിഫൈഡ് മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ് )],സി പി എൻ(മാവോയിസ്റ്റ് )

നേപ്പാളിലെ രാജവാഴ്ചയും ജനാധിപത്യവും

തിരുത്തുക

ഭരണഘടനാപരമായ രാജവാഴ്ച രാജ്യത്ത് നിലവിൽ വന്നത്തിനു ശേഷം ജനങ്ങളും, രാഷ്ട്രീയകക്ഷികളും ഉത്തരവാദിത്ത ഭരണത്തിനായി ദാഹിച്ചു. എന്നാൽ രാജാവാകട്ടെ പട്ടാളത്തിന്റെ പിൻബലത്തോടെ അധികാരമെല്ലാം കയ്യടക്കി വെക്കുകയും ജനാധിപത്യ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്തു. 1990കളിൽ നേപ്പാളിലെ മാവോയിസ്റ്റുകൾ രാജ്യത്താകെ സ്വധീനം ഉറപ്പിച്ചു .രാജാവിനും ഭരണവർഗ്ഗത്തിനുമെതിരെ സായുധസമരം നടത്തുന്നതിലാണവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് മാവോയിസ്റ്റുകളും രാജാവിന്റെ ആജ്ഞാനുവർത്തികളായ പട്ടാളവും തമ്മിൽ പൊരിഞ്ഞ പോരാട്ടാങ്ങൾക്ക് ഇതിടയാക്കി. ക്രമേണ രാജപക്ഷക്കാരും, ജനാധിപത്യവാദികളും, മാവോയിസ്റ്റുകളും തമ്മിൽ ഒരു ത്രിമാന സംഘട്ടനമായി ഇത് വളർന്നു. 2001ൽ നേപ്പാളിലെ രാജകൊട്ടാരത്തിൽ ഒരു കൂട്ടക്കൊല നടന്നു.വീരേന്ദ്രരാജാവും കുടുംബവും ദീപേന്ദ്ര രാജകുമാരന്റെ തോക്കിനിരയായി.കൊല നടത്തിയ ശേഷം രാജകുമാരൻ സ്വയം വെടിവച്ചു മരിച്ചു.അതിനു ശേഷം രാജാവായ വീരേന്ദ്ര രാജാവിന്റെ സഹോദരൻ ജ്ഞാനേന്ദ്ര 2002ൽ പാർലമെൻറ് പിരിച്ചുവിടുക വഴി ജനാധിപത്യത്തിനു അറുതി വരുത്തി.2006 ഏപ്രിൽ‍ മാസത്തിൽ രാജ്യത്താകെ ജനാധിപത്യത്തിനു വേണ്ടിയുള്ള വമ്പിച്ച ഒരു പ്രക്ഷോഭം ആരംഭിച്ചു.തത്ഫലമായി പാർലമെൻറ്പുനസ്ഥാപിക്കാൻ രാജാവ് നിർബന്ധിതനായി.ഈ പ്രക്ഷോഭം ഏറെക്കുറെ അഹിംസാത്മകം ആയിരുന്നു.7 രാഷ്ട്രീയ കക്ഷികൾ അടങ്ങിയ ഒരു സഖ്യവും(Seven Party Agreement),മാവോയിസ്റ്റുകളും ,പൊതു പ്രവർത്തകരുമെല്ലാം ഒന്നിച്ചു അണിനിരന്ന ഒരു സമരമായിരുന്നു അത്.

പരസ്പരം പോരാടിക്കൊണ്ടിരുന്ന ജനാധിപത്യ ശക്തികൾ നേടിയ ആദ്യ വിജയമായിരുന്നു ഇത്.2006 നവംബറിൽ മാവോയിസ്റ്റുകളും ,സപ്തകക്ഷി സഖ്യവും(SPA- Seven Party Agreement) സമാധാന കരാറിൽ ഒപ്പുവച്ചതോടെ ഈ ആഭ്യന്തര കലാപത്തിനു അറുതിയായി.ഹൈന്ദവ രാജ്യമെന്ന പദവി ഉപേക്ഷിക്കാനും മതനിരപേക്ഷ രാജ്യമെന്ന പദവി സ്വീകരിക്കാനും സർക്കാർ തയ്യാറായി.

നൂറ്റാണ്ടുകൾ നീണ്ട രാജവാഴ്ച അവസാനിപ്പിച്ച് 2008ൽ നേപ്പാൾ ഒരു റിപ്പബ്ലിക്ക്‌ ആയി.അതിനു ശേഷം 2015 സെപ്തംബർ 20നാണ് ഭരണഘടന രൂപീകരിച്ചത്.7 വർഷം നീണ്ട പ്രക്രിയ ആയിരുന്ന ഭരണഘടന നിർമ്മാണം.രാജ്യം റിപ്പബ്ലിക്ക്‌ ആയതിനു ശേഷമുള്ള 2ആമത്തെ തെരഞ്ഞെടുപ്പിൽ CPN-UML വിജയിച്ചപ്പോൾ ,പാർട്ടിയുടെ കെ.പി ശർമ ഒലി പ്രധാനമന്ത്രി ആയും,വിദ്യാദേവി ഭണഡാരി പ്രസിഡന്റ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു.നേപ്പാളിലെ ആദ്യ വനിതാ പ്രസിഡണ്ടാണ് ശ്രീമതി. വിദ്യാദേവി ഭണഡാരി.[2]

മധേശി പ്രശ്നം

തിരുത്തുക

മധേശിയും താരുവും നേപ്പാളിലെ 2 ജനവിഭാഗങ്ങളാണ്.ഈ 2 ജനവിഭാഗങ്ങൾക്ക് ഗണ്യമായ പരിഗണന പുതിയ ഭരണഘടനയിൽ ലഭിച്ചിട്ടില്ല എന്നാണു ഇവരുടെ പരാതി.പുതിയ ഭരണഘടന അനുസരിച്ച് രാജ്യത്തെ 7 പ്രവിശ്യകൾ ആയാണ് വിഭജിച്ചിട്ടുള്ളത്.മധേശി വിഭാഗക്കാർ ഇതിൽ 5 പ്രവിശ്യകളിൽ ആയി വിഭജിക്കപ്പെട്ടു എന്നതാണ് അവരുടെ ഒരു പരാതി.ഇതിൽ ഒരു പ്രവിശ്യയിൽ മാത്രമേ ഭൂരിഭാഗം പേരും ഈ പ്രവിശ്യയിൽ പെട്ടവർ ഉള്ളൂ.7 വർഷം നീണ്ട ഭരണഘടന നിർമ്മാണ ചർച്ചകൾക്കൊടുവിലും ഇവർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് അറുതിയായില്ല എന്ന വിഷമവും ഇവർക്കുണ്ട്.നേപ്പാളിലെ ടെറായി പ്രവിശ്യ കേന്ദ്രീകരിച്ച് മധേശി വിഭാഗക്കാർ നടത്തിയ പ്രക്ഷോഭത്തിൽ 40ഓളം പേർ മരിച്ചു.

ഇന്ത്യ ഈ പ്രശ്നത്തിൽ മധേശി വിഭാഗക്കാരെ പിന്തുണക്കുകയാണ് ചെയ്തത്. ഈ അവസരത്തിൽ നേപ്പാളിലേക്കുള്ള ചരക്കു ഗതാഗതം അനൌദ്യോഗികമായി നിർത്തുക വഴി ഭാരത സർക്കാർ പിന്തുണ അറിയിച്ചു.[3] ഭരണഘടന പാർലമെന്റ്റ് അംഗീകരിച്ചെങ്കിലും മധേശി,താരു വിഭാഗക്കാർ ഇതിൽ അതൃപ്തരാണ് .

1."ദി.ഹിന്ദു" മുഖപ്രസംഗം a.സെപ്തംബർ 21

                             b.ഒക്ടോബർ 30
  1. http://www.servat.unibe.ch/icl/np__indx.html. {{cite web}}: |access-date= requires |url= (help); External link in |website= (help); Missing or empty |title= (help); Missing or empty |url= (help)
  2. "മധേശി പ്രശ്നം". http://www.thehindu.com/opinion/editorial/constitution-sans-consensus/article7674746.ece#/. {{cite web}}: External link in |website= (help); Missing or empty |url= (help)
  3. "നേപ്പാൾ ഭരഘടന". http://www.thehindu.com/news/.../nepal...constitution-amid.../article7671003.e/. {{cite web}}: External link in |website= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=നേപ്പാൾ_ഭരണഘടന&oldid=3151352" എന്ന താളിൽനിന്ന് ശേഖരിച്ചത്