പാകിസ്താൻ അംബാസഡറും കലാകാരിയും നയതന്ത്രജ്ഞയുമാണ് നെയ്‌ല ചോഹൻ (ഉറുദു: نائلہ نائلہ, ബദൽ സ്പെല്ലിംഗ് നൈല ചോഹൻ) (ജനനം: മെയ് 6, 1958 പാകിസ്താനിലെ റാവൽപിണ്ടിയിൽ). പരിചയസമ്പന്നയും മുതിർന്ന നയതന്ത്ര അംബാസഡറുമായ ചോഹൻ അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ എട്ട് വ്യത്യസ്ത പാകിസ്താൻ നയതന്ത്ര ദൗത്യങ്ങളിൽ നേതൃസ്ഥാനം ഏറ്റെടുത്തു.[1][2]പേർഷ്യൻ, ഫ്രഞ്ച്, സ്പാനിഷ് എന്നിവയുൾപ്പെടെ ഏഴ് ഇന്തോ-യൂറോപ്യൻ ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഹൈപ്പർപോളിഗ്ലോട്ടാണ് [3]നെയ്‌ല ചോഹൻ.[4][5]

നെയ്‌ല ചോഹൻ
നെയ്‌ല ചോഹൻ, പാകിസ്താൻ സിവിൽ സർവീസ്, 1982
പാകിസ്താൻ Ambassador to ഓസ്‌ട്രേലിയ
ഓഫീസിൽ
29 October 2014 – 5 May 2018
പാകിസ്താൻ Ambassador to Argentina
ഓഫീസിൽ
26 August 2009 – 29 April 2013
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-05-06) 6 മേയ് 1958  (66 വയസ്സ്)
റാവൽപിണ്ടി, പാകിസ്താൻ പാകിസ്താൻ
പങ്കാളിമൂസ ജാവേദ് ചോഹൻ
കുട്ടികൾഉസ്മാൻ ഡബ്ല്യു. ചോഹൻ, ഇബ്രാഹിം എ. ചോഹൻ
അൽമ മേറ്റർഹാർവാർഡ് യൂണിവേഴ്സിറ്റി, Centre d'Etudes Diplomatiques et Stratégiques, ക്വയ്ദ്-ഐ-അസം സർവകലാശാല, École du Louvre, École nationale supérieure des Beaux-Arts
ജോലിപാകിസ്താൻ അംബാസഡർ, വനിതാ അവകാശ അഭിഭാഷക, കലാകാരി

വിരലിലെണ്ണാവുന്ന മറ്റ് നയതന്ത്രജ്ഞരോടൊപ്പം പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും ഉയർന്ന പദവിയിലേക്ക് ഉയർന്ന നെയ്‌ല ചോഹൻ ആദ്യമായി ഉയർന്ന പദവിയിലുള്ള സ്ത്രീകളുടെ കൂട്ടായ്മയെ പ്രതിനിധീകരിക്കുന്നു.[6]പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയത്തിൽ ചൈന ഡെസ്‌ക് അറ്റ് പാകിസ്താൻസ് മിനിസ്ട്രി ഓഫ് ഫോറിൻ സർവീസിൽ നയതന്ത്ര ജീവിതം ആരംഭിച്ച അവർ, ബഹുമുഖ സഹകരണത്തിന് മുൻ‌തൂക്കം നൽകിയ ശക്തമായ പാകിസ്താൻ-ചൈന സഖ്യത്തിന്റെ വക്താവായിരുന്നു.[7][8]പാകിസ്താനിൽ രാസായുധ നിരോധനം സംബന്ധിച്ച കൺവെൻഷൻ നടപ്പാക്കുന്നതിൽ ദേശീയ അതോറിറ്റിയുടെ തലവനായ ആദ്യത്തെ സിവിലിയനും വനിതയുമായ നെയ്‌ല ചോഹൻ ആഗോള രാസായുധ നിരോധനത്തിനും പ്രതിജ്ഞാബദ്ധമാണ്. [9]അർജന്റീനയിലെ ബ്യൂണസ് എയേഴ്സിലെ പ്ലാസ ഡി പാകിസ്താൻ ഉൾപ്പെടെ നിരവധി പാകിസ്താൻ ലാൻഡ്‌മാർക്കുകൾ ആവിഷ്കരിച്ചതോ പുനഃസ്ഥാപിച്ചതോ ആയതിന്റെ ഉത്തരവാദിത്തം അവർക്കാണ്. 1979-ലെ വിപ്ലവത്തിനുശേഷം ഇറാൻ സർക്കാർ ടെഹ്‌റാനിൽ സ്വീകരിച്ച ആദ്യത്തെ വനിതാ വിദേശ നയതന്ത്രജ്ഞയായിരുന്നു അവർ.[10]

നെയ്‌ല ചോഹൻ ഓസ്‌ട്രേലിയയിലേക്ക് പാകിസ്താൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [11] അവിടെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാൻ ഊന്നൽ നൽകി. അതിൽ സുരക്ഷ, കാർഷിക,[12] വിദ്യാഭ്യാസ, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന് മുൻഗണന നൽകി. [13][14][15] മുമ്പ് മിഡിൽ ഈസ്റ്റിലേയും ആഫ്രിക്കയിലേയും പാകിസ്താന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുമുമ്പ് അർജന്റീന, ഉറുഗ്വേ, പെറു, ഇക്വഡോർ എന്നിവിടങ്ങളിലെ പാകിസ്താൻ അംബാസഡറായിരുന്നു. അവിടെ പാകിസ്താനും ലാറ്റിനമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ വക്താവായിരുന്നു.[16][17]അവർ ക്വാർഡ്-ഐ-ആസം സർവകലാശാലയുടെയും ഹാർവാർഡ് സർവകലാശാലയിലെ കെന്നഡി സ്‌കൂൾ ഓഫ് ഗവൺമെന്റിന്റെയും പൂർവ്വ വിദ്യാർത്ഥിയാണ്.

നയതന്ത്ര ജീവിതത്തിനപ്പുറം, അംബാസഡർ നെയ്‌ല ചോഹൻ വിഷ്വൽ ആർട്സ് മാധ്യമത്തിലൂടെ വനിതാ അവകാശങ്ങളുടെ ശക്തമായ വക്താവാണ്. കൂടാതെ അവരുടെ കലയുടെ പ്രദർശനങ്ങൾ അഞ്ച് ഭൂഖണ്ഡങ്ങളിൽ നടന്നിട്ടുണ്ട്.[18][19]അവരുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രം സഫ്രാൻസ് ആണ്. ഇത് 2002 മുതൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് സ്ഥിരമായി പ്രദർശിപ്പിച്ചിരുന്നു.[20]

ഓസ്‌ട്രേലിയയിലെ കാൻബെറയിൽ വീട്ടുജോലിക്കാരന് ശമ്പളം കുറച്ചുകൊടുത്തുവെന്നാരോപിച്ച് ഓസ്‌ട്രേലിയൻ സ്റ്റേറ്റ് മീഡിയ ഏജൻസി ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനാണ് നെയ്‌ലയെ ആക്രമിച്ചത്.[21]പാകിസ്താൻ ഹൈക്കമ്മിഷൻ ഈ ആരോപണങ്ങളെ നിരാകരിക്കുകയും അവ അടിസ്ഥാനരഹിതവും രാഷ്ട്രീയമായി പ്രചോദിതവുമാണെന്ന് അപലപിക്കുകയും ചെയ്തു.[22]കരാർ ലംഘനത്തിനും തെറ്റായ ആരോപണങ്ങളിൽ അഭയം തേടുന്നതിനായി ആരോപണങ്ങൾ ഉന്നയിച്ചതിനും അംബാസഡർ ചോഹൻ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഷാഹിദ് മഹമൂദിനെതിരെ കേസ് ഫയൽ ചെയ്തു.[23]

നെയ്‌ല ചോഹൻ ഓസ്‌ട്രേലിയയിലെ പാകിസ്താന്റെ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകി. സുരക്ഷ, കാർഷിക, വിദ്യാഭ്യാസ, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന് മുൻഗണന നൽകി.[24][25]2014 ഒക്ടോബർ 29 ന് കാൻ‌ബെറയിലെ സർക്കാർ ഭവനത്തിൽ അവർ ഈ ചുമതല ഏറ്റെടുത്തു. ഈ പദവിയിൽ, ഫിജി, [26] പപ്പുവ ന്യൂ ഗ്വിനിയ, [27]സോളമൻ ദ്വീപുകൾ, [28][29] വാനുവാടു എന്നിവയുൾപ്പെടെ പസഫിക് രാജ്യങ്ങളിലേക്കും അവർ അംഗീകാരം നേടിയിട്ടുണ്ട്. 2018 ഏപ്രിലിൽ മെൽബണിൽ പാകിസ്താൻ കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം ചെയ്തു.[30]

  1. Determinants of Peace in South Asia - Ambassador Naela Chohan
  2. SBS Australia (Urdu Service) Archived 2016-05-13 at the Wayback Machine. Message from Ambassador Chohan to the Pakistani Community in Australia
  3. International Association of Hyperpolyglots Archived 2020-02-24 at the Wayback Machine. Special Interview with Naela Chohan. Accessed 17 November 2016.
  4. Determinants of Peace in South Asia - Ambassador Naela Chohan
  5. Visión Siete Interview #1 Naela Chohan Interview (Spanish) Naela Chohan Interview on Vision Siete Argentina (Spanish)
  6. The Nation Daily Welcome to the Ministry of Foreign Affairs, where the glass ceiling is gone
  7. 情对祖国讲 爱向祖国说|巴基斯坦驻澳大使可汗阁下致辞 Ambassador Naela Chohan's views on a strong Pakistan-China Friendship (English/Chinese)
  8. 澳大利亚国立大学举办“一带一路”论坛 Australian National University CSSA China Conference (Chinese)
  9. MEETING OF THE STATES PARTIES TO THE CONVENTION ON THE PROHIBITION OF THE DEVELOPMENT, PRODUCTION AND STOCKPILING OF BACTERIOLOGICAL (BIOLOGICAL) AND TOXIN WEAPONS AND ON THEIR DESTRUCTION, Page 11 [1] Archived 2015-09-24 at the Wayback Machine.
  10. The Nation Daily Welcome to the Ministry of Foreign Affairs, where the glass ceiling is gone
  11. Australian Broadcasting Corporation, Interview with Ambassador Naela Chohan "Pakistan turns 70 as a nation." Date accessed 17 August 2017.
  12. Summit focuses on global megatrends Archived 2018-06-22 at the Wayback Machine. Naela Chohan at the Agricultural Summit in Canberra, Australia
  13. "Naela Chohan calls on the President of Pakistan". Archived from the original on 2015-10-05. Retrieved 2020-02-24.
  14. A Conversation Between Hemispheres: Gender Equality Post-2015 Development Agenda - Naela Chohan Parliament of Australia - UN SDG Convention (English)
  15. Launching of Consulate General of Pakistan in Melbourne. SBS Australia. Accessed 8 April 2018.
  16. Roundable at the Institute for Regional Studies, Pakistan Archived 23 April 2012 at the Wayback Machine.
  17. "Naela Chohan for Enhancing Ties with Latin American Countries". Archived from the original on 2014-10-16. Retrieved 2020-02-24.
  18. Naela Chohan’s ‘Art from the Heart’ exhibition Launch with Laureen Harper Amna Hakim, Rothwell Gallery, Ottawa
  19. Diplomat displays artwork at east-end gallery Archived 2018-09-30 at the Wayback Machine. Laura Cummings, The Labradorian Newspaper, 2009"
  20. "UNESCO Press Release - Bureau of Strategic Planning - Section for Women and Gender Equality (2002)". Archived from the original on 2015-01-14. Retrieved 2020-02-24.
  21. Whyte, S; Dingwall, D. "Canberra embassies exploiting domestic workers". Canberra Times. Retrieved 13 February 2018.{{cite news}}: CS1 maint: url-status (link)
  22. 4 Corners 12 February 2018
  23. Pakistani diplomat sues servant who sought asylum after alleged exploitation. SBS News Australia. Accessed 29 August 2018.
  24. "The News International: Latest News Breaking, Pakistan News". Archived from the original on 2015-10-05. Retrieved 2020-02-24.
  25. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-09. Retrieved 2020-02-24.
  26. Government of Fiji - Fijian President receives credentials from High Commissioner of Pakistan to Fiji, Madam Naela Chohan
  27. Prime Mister of Papua New Guinea with Ambassador Naela Chohan
  28. Government seals diplomatic relations with Pakistan Archived 3 April 2016 at the Wayback Machine. Solomon Star
  29. Pakistan and Solomon Islands establish relations Ary News
  30. Launching of Consulate General of Pakistan in Melbourne. SBS Australia. Accessed 8 April 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നെയ്‌ല_ചോഹൻ&oldid=3776725" എന്ന താളിൽനിന്ന് ശേഖരിച്ചത്