നെമോ (ഫയൽ മാനേജർ)
ഒരു സ്വതന്ത്രസോഫ്റ്റ്‍വെയർ ഫയൽ മാനേജരാണ് നെമോ. ഇത് സിന്നമൺ ഡെസ്ക്ടോപ്പിന്റെ ഔദ്യോഗിക ഫയൽ മാനേജരാണ്. ഇത് ഗ്നോം ഫയൽസ് (നോട്ടിലസ്) ന്റെ ഒരു ഫോർക്ക് ആണ്.
വികസിപ്പിച്ചത് | Linux Mint |
---|---|
ആദ്യപതിപ്പ് | സെപ്റ്റംബർ 2012 |
Stable release | 6.2.8[1]
/ 8 ഓഗസ്റ്റ് 2024 |
റെപോസിറ്ററി | |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
പ്ലാറ്റ്‌ഫോം | Cinnamon |
ലഭ്യമായ ഭാഷകൾ | Multilingual |
തരം | File manager |
അനുമതിപത്രം | GPL-2.0-or-later |
വെബ്‌സൈറ്റ് | github |
ചരിത്രം
തിരുത്തുകസിന്നമൺ 1.6 ന്റെ കൂടെയാണ് നെമോ 1.0.0 ജൂലൈ 2012 ൽ പുറത്തിറങ്ങിയത്. നവംബർ 2012 ൽ ഇത് വെർഷൻ 1.1.2 ൽ എത്തി.[3] ഇത് നോട്ടിലസ് 3.4 ന്റെ ഫോർക്കായാണ് ആരംഭിച്ചത്. നോട്ടിലസ് 3.6 ഒരു ദുരന്തമാണ് എന്ന് ലിനക്സ് മിന്റ് ഡവലപ്പേഴ്സ് പറഞ്ഞതിനുശേഷമാണ് ഇതിന്റെ വികസനം ആരംഭിച്ചത്.[4] ഗ്വെൻഡാൽ ലെ ബിഹാൻ ആണ് "നെമോ" എന്ന പേര് നിർദ്ദേശിച്ചത്.[5][6][7] ജൂൾസ് വേണിന്റെ പ്രസിദ്ധ കഥാപാത്രമായ ക്യാപ്റ്റൻ നെമോയിൽനിന്നാണ് ഇതിന്റെ പ്രചോദനം ഉൾക്കൊണ്ടത്. അദ്ദേഹം നോട്ടിലസ്സിന്റെ ക്യാപ്റ്റനായിരുന്നു.
സവിശേഷതകൾ
തിരുത്തുകനെമോ 1.0.0 ന് താഴെപ്പറയുന്ന സവിശേഷതകളുണ്ടായിരുന്നു.
- GVfs, GIO എന്നിവ ഉപയോഗിക്കുന്നു
- നോട്ടിലസ്സ് 3.6 ൽ ഇല്ലാതായ നോട്ടിലസ് 3.4 ന്റെ എല്ലാ സവിശേഷതകളും.
- ടെർമിനലിൽ തുറക്കുക (നെമോയിൽ സ്വതേ)
- റൂട്ട് ആയി തുറക്കുക (നെമോയിൽ സ്വതേ)
- ഫയൽ പ്രവർത്തനങ്ങളുടെ പുരോഗതി വിവരങ്ങൾ (ഫയലുകളുടെ പകർപ്പെടുക്കുകയോ മൂവ് ചെയ്യുകയോ ചെയ്യുമ്പോൾ വിവരങ്ങൾ വിൻഡോ ശീർഷകത്തിലും, വിൻഡോ ലിസ്റ്റിലും കാണാം)
- ശരിയായ GTK ബുക്ക്മാർക്കുകൾ മാനേജ്മെന്റ്
- പൂർണ്ണ നാവിഗേഷൻ ഓപ്ഷനുകൾ (തിരികെ, മുന്നോട്ട്, മുകളിലേക്ക്, പുതുക്കുക)
- പാത്ത് എൻട്രിയും പാത്ത് ബ്രഡ്ക്രമ്പും തമ്മിൽ ടോഗിൾ ചെയ്യുന്നതിനുള്ള കഴിവ്കൂടുതൽ കോൺഫിഗറേഷൻ ഓപ്ഷനുകൾ
ഇതും കാണുക
തിരുത്തുക- Comparison of file managers
- GNOME Files
അവലംബങ്ങൾ
തിരുത്തുക- ↑ "Release 6.2.8". 8 ഓഗസ്റ്റ് 2024. Retrieved 23 ഓഗസ്റ്റ് 2024.
- ↑ "udisks2/what-is-shown.txt"..
- ↑ NEMO: THE LINUX MINT TEAM FORKS NAUTILUS, Web UPD8, Aug 2012
- ↑ "Cinnamon 1.6.7, Nemo 1.1.2". November 14, 2012.
- ↑ Linux Mint developers work on GNOME file manager fork, Zdnet, Aug 2012
- ↑ NEMO FILE MANAGER FOR UBUNTU OR LINUX MINT VIA PPA Archived 2022-11-28 at the Wayback Machine., Technology Linux & Windows, Dec 2012
- ↑ Linux Mint Team Forks Nautilus, Brings Out Nemo, Muktware, 2012
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Introducing Nemo (2012)
- Install Nemo File Manager in Ubuntu (2012)