സിന്നമോൺ (പണിയിട വ്യവസ്ഥ)
ലിനക്സ് മിന്റ് പുറത്തിറക്കിയ ഒരു ഡെസ്ക്‌ടോപ്പ് ഇന്റർഫേസാണ് സിന്നമോൺ. ഇത് ഗ്നോം ഷെല്ലിന്റെ ഒരു ഫോർക്ക് ആണ്. ഗ്നോം 2 പോലെ പരമ്പരാഗതമായ പണിയിട വ്യവസ്ഥ പ്രധാനം ചെയ്യുക എന്നതാണ് സിന്നമോണിന്റെ ലക്ഷ്യം. ഗ്നോം 3യിലെ വിൻഡോ മാനേജറായ മട്ടറിന്റെ ഒരു ഫോർക്കായ മഫ്ഫിനാണ് സിന്നമോൺ ഉപയോഗിക്കുന്നത്.
വികസിപ്പിച്ചത് | Linux Mint team |
---|---|
ആദ്യപതിപ്പ് | 2011 |
Stable release | 6.4.1[1]
|
റെപോസിറ്ററി | |
ഭാഷ | C (GTK), JavaScript, and Python |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
തരം | Desktop environment |
അനുമതിപത്രം | GPL-2.0-or-later |
വെബ്‌സൈറ്റ് | cinnamon-spices |
ചരിത്രം
തിരുത്തുകഗ്നോം 3യുടെ സുദൃഢ പ്രകാശനം ലിനക്സ് മിന്റ് ടീമിനെ ആകെ ആശയ കുഴപ്പത്തിലാക്കി. കാരണം ഗ്നോം 3യോ, ലിനക്സ് മിന്റിന്റെ അടിസ്ഥാനമായ ഉബുണ്ടുവിൽ ഉപയോഗിക്കുന്ന യൂണിറ്റിയോ ലിനക്സ് മിന്റിന്റെ ലക്ഷ്യങ്ങൾക്ക് അനുകൂലമായിരുന്നില്ല. ലിനക്സ് മിന്റ് ടീം അംഗങ്ങളുടെ അഭിപ്രായത്തിൽ ഇവ രണ്ടും ഉപഭോക്തൃ സൗഹൃദ പണിയിട പരിസ്ഥിതികളായിരുന്നില്ല.
ഉപയോഗം
തിരുത്തുകസിന്നമോൺ ഡെസ്ക്‌ടോപ്പ് ഇന്റർഫേസ് മിൻറ്റ് 14, ഉബുംടു 12.10, ഫെഡോറ 18, മഞ്ജാറോ 0.8.5 എന്നീ ലിനക്സ് ഡിസ്റ്റ്രോകളിൽ ലഭ്യമാണ്. സ്നോലിനക്സ്, സിന്നാർച്ച് എന്നീ ലിനക്സ് ഡിസ്റ്റ്രോകളിൽ സ്വതേയുള്ള ഡെസ്ക്‌ടോപ്പ് ഇന്റർഫേസാണ്.
ഭാവി
തിരുത്തുക2013 ഏപ്രിലിൽ ആർച്ച് ലിനക്സ് സിന്നമോൺ ഡെസ്ക്‌ടോപ്പ് തങ്ങളുടെ റെപ്പോസിറ്ററിയിൽ നിന്നും ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഗ്നോം 3.8 വേർഷനുമായി ചേർന്നുപോകില്ലെന്നായിരുന്നു കാരണം. തുടർന്ന് ആർച്ച് ലിനക്സ് അധിഷ്ഠിതമായ മഞ്ജാറോ സിന്നമോൺ ഒഴിവാക്കുയാണെന്ന് അറിയിച്ചു. സിന്നാർച്ച് നിത്തിവച്ച് പുതിയ പേരിലിറങ്ങും എന്നറിയിച്ചു.
എന്നാൽ പുതിയ സിന്നമോൺ ഗ്നോം 3.8 വേർഷനുമായി പ്രവർത്തിക്കുന്ന രീതിയിൽ അപ്ഡേറ്റ് ചെയ്തുവെന്നും വാർത്തയുണ്ട്.