നിമറ്റോളജി

(നെമറ്റോളജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിമറ്റോഡകളെ കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട ജീവ ശാസ്ത്രശാഖയാണ് നിമറ്റോളജി. പുഴുവിനെപ്പോലെയുള്ള ജന്തുക്കളുടെ വൈവിധ്യമാർന്ന ശ്രേണിയാണ് നെമറ്റോഡുകൾ. ജീവൻ നിലനിർത്താൻ കഴിയുന്ന എല്ലാ പരിതസ്ഥിതികളിലും അവ കാണപ്പെടുന്നു. ഇവ ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും എല്ലാത്തരം മണ്ണിലും അതുപോലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിനുള്ളിൽ ആന്തരിക പരാന്നഭോജികളായും കാണപ്പെടുന്നു.

സി. എലിഗൻസ്

നിമറ്റോളജിക്കൽ പഠനം അരിസ്റ്റോട്ടിലിന്റെ കാലത്തോ അതിനു മുമ്പോ ഉള്ളതാണെങ്കിലും, ഒരു സ്വതന്ത്ര ശാസ്ത്ര ശാഖ എന്ന നിലയിൽ നിമറ്റോളജിയുടെ തുടക്കം 19-ആം നൂറ്റാണ്ടിന്റെ പകുതി മുതൽ അവസാനം വരെ യുള്ള കാലയളവിലാണ്.[1] [2]

ചരിത്രം: 1850-ന് മുമ്പ്

തിരുത്തുക

ശാസ്ത്രത്തിലെ മിക്ക മേഖലകളെയും പോലെ നിമറ്റോളജി ഗവേഷണത്തിലും നിമറ്റോഡുകളുടെ നിരീക്ഷണങ്ങളും ഈ നിരീക്ഷണങ്ങളുടെ റെക്കോർഡിംഗും അടിത്തറയായുണ്ട്. ഒരു നിമറ്റോഡയെക്കുറിച്ചുള്ള ആദ്യകാല രേഖാമൂലമുള്ള വിവരണം, ബൈബിളിലെ പഴയനിയമത്തിലെ പഞ്ചഗ്രന്ഥത്തിൽ, മോശയുടെ നാലാമത്തെ പുസ്തകത്തിൽ കാണാം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "കർത്താവ് ആളുകളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവ ജനത്തെ കടിച്ചു; യിസ്രായേലിലെ ധാരാളം ആളുകൾ ഇതുമൂലം മരിച്ചു."[3] അനുമാനം പരിശോധിക്കാൻ അനുഭവപരമായ വിവരങ്ങളൊന്നും നിലവിലില്ലെങ്കിലും, സാഹചര്യ തെളിവുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് പല നിമറ്റോളജിസ്റ്റുകളും അനുമാനിക്കുന്നത് "അഗ്നി സർപ്പങ്ങൾ" എന്ന് മോശയുടെ പുസ്തകത്തിൽ പരാമർശിക്കുന്നത് ഗിനിയ വിരയായ ഡ്രാക്കുങ്കുലസ് മെഡിനെൻസിസ് ആണെന്നാണ്, കാരണം ഈ നിമറ്റോഡ് ചെങ്കടലിനടുത്തുള്ള പ്രദേശത്ത് വസിക്കുന്നതായി അറിയപ്പെടുന്നു. [2]

1750-നുമുമ്പ്, പുരാതന നാഗരികതയുടെ കാലത്തു നിന്നുള്ള ശ്രദ്ധേയമായ ധാരാളം നിമറ്റോഡ് നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിപ്പോക്രാറ്റസ് [4] (ഏകദേശം 420 ബിസി), അരിസ്റ്റോട്ടിൽ [5] (ഏകദേശം 350 ബിസി), സെൽസസ് [6] (ഏകദേശം ബിസി 10), ഗാലൻ [7] (ഏകദേശം 180 എഡി), റെഡി [8] (1684) തുടങ്ങിയ ആദ്യ കാല ശാസ്ത്രജ്ഞർ മനുഷ്യനെയോ മറ്റ് വലിയ മൃഗങ്ങളെയോ പക്ഷികളെയോ പരാദമാക്കുന്ന നിമറ്റോഡുകളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ബൊറെല്ലസ്[9] (1653) ആണ് സ്വതന്ത്രമായി ജീവിക്കുന്ന ഒരു നിമറ്റോഡിനെ ആദ്യമായി നിരീക്ഷിക്കുകയും വിവരിക്കുകയും ചെയ്തത്, അതിനെ അദ്ദേഹം "വെനിഗർ ഈൽ" എന്ന് വിളിച്ചു; കൂടാതെ ടൈസൺ[10] (1683) മനുഷ്യകുടലിലെ വൃത്താകൃതിയിലുള്ള അസ്കാരിസ് ലംബ്രിക്കോയിഡ്സിന്റെ പരുക്കൻ ശരീരഘടനയെ വിവരിക്കാൻ ഒരു ക്രൂഡ് മൈക്രോസ്കോപ്പ് ഉപയോഗിച്ചു.

മറ്റ് അറിയപ്പെടുന്ന മൈക്രോസ്കോപ്പിസ്റ്റുകൾ ആയ ഹുക്ക് [11] (1683), ലീവൻഹോക്ക് [12] (1722), നീധം [13] (1743), സ്പല്ലാൻസാനി [14] (1769) ) എന്നിവരും സ്വതന്ത്രമായി .Pജീവിക്കുന്ന, മൃഗ-പരാന്നഭോജി നിമറ്റോഡുകളെ നിരീക്ഷിക്കാനും വിവരിക്കാനും സമയം ചെലവഴിച്ചു. [2] എന്നിരുന്നാലും സസ്യ പരാന്നഭോജി നിമറ്റോഡുകൾക്ക് മൃഗങ്ങളുടെ പരാന്നഭോജികൾക്ക് ലഭിച്ചതുപോലെയുള്ള പ്രാചീന ശാസ്ത്രജ്ഞരുടെ ശ്രദ്ധ ലഭിച്ചില്ല. ഒരു സസ്യ പരാന്നഭോജി നിമറ്റോഡിന്റെ ആദ്യ സൂചന പ്രസിദ്ധമായ റിട്ടിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 1594-ൽ ലവ്‌സ് ലേബർ ലോസ്റ്റ്, ആക്‌റ്റ് IV, സീൻ 3-ൽ വില്യം ഷേക്‌സ്‌പിയർ എഴുതിയ "Sowed cockle, reap'd no corn," എന്ന വരിയിൽ, സസ്യ പരാന്നഭോജിയായ ആൻഗ്വിന ട്രൈറ്റിസി മൂലം വാടിപ്പോകുന്ന ഗോതമ്പിനെക്കുറിച്ച് തീർച്ചയായും പരാമർശമുണ്ട്. [15]

നീധം [13] (1743) രോഗബാധിതനായ ഗോതമ്പ് ധാന്യങ്ങളിൽ ഒന്ന് ചതച്ച്, നെമറ്റോഡുകള നിരീക്ഷിച്ചിട്ടുണ്ട്. സസ്യ പരാന്നഭോജികളായ നിമറ്റോഡുകളെക്കുറിച്ചോ അവയുടെ ഫലങ്ങളെക്കുറിച്ചോ രേഖപ്പെടുത്തിയിട്ടുള്ള മറ്റു നിരീക്ഷണങ്ങൾ പുരാതന സാഹിത്യത്തിൽ കാണാനിടയില്ല. [16]

1750 മുതൽ 1900-കളുടെ ആരംഭം വരെ, നിമറ്റോളജി ഗവേഷണം വിവരണാത്മകവും വർഗ്ഗീകരണപരവുമായി മാത്രം തുടർന്നു, അതുപോലെ ഇവ പ്രാഥമികമായി സ്വതന്ത്രമായി ജീവിക്കുന്ന നിമറ്റോഡുകളിലും സസ്യ-മൃഗ പരാന്നഭോജികളിലും മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. [17] ഈ കാലയളവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും വിദേശത്തും നിമറ്റോളജി മേഖലയിൽ നിരവധി ഗവേഷകർ സംഭാവന നൽകി. നീധാമിൽ തുടങ്ങി കോബ് വരെ, നെമറ്റോളജിസ്റ്റുകൾ നെമറ്റോഡുകളുടെ വിശാലമായ വിവരണാത്മക രൂപഘടന വർഗ്ഗീകരണം സമാഹരിക്കുകയും തുടർച്ചയായി പരിഷ്കരിക്കുകയും ചെയ്തു വന്നിരുന്നു.

ചരിത്രം: 1850 മുതൽ ഇന്നുവരെ

തിരുത്തുക

ജർമ്മനിയിലെ ഷുഗർ ബീറ്റ് കൃഷിയിടങ്ങളിൽ കാർബൺ ഡൈസൾഫൈഡ് ട്രീറ്റ്‌മെന്റ് പ്രയോഗിച്ച് നിമറ്റോഡുകളെ നിയന്ത്രിക്കാൻ മണ്ണ് ഫ്യൂമിഗേഷൻ ആദ്യമായി ഉപയോഗിച്ചത് കുൻ [18] (1874) ആണെന്ന് കരുതപ്പെടുന്നു. 1870 മുതൽ 1910 വരെ യൂറോപ്പിൽ, ഈ സമയത്ത് ഷുഗർ ബീറ്റ് ഉത്പാദനം ഒരു പ്രധാന സമ്പദ്‌വ്യവസ്ഥയായിരുന്ന തിനാൽ നിമറ്റോളജിക്കൽ ഗവേഷണം ഷുഗർ ബീറ്റ്‌ നിമറ്റോഡിനെ നിയന്ത്രിക്കുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. [15]

18-ആം നൂറ്റാണ്ടിലെയും 19-ആം നൂറ്റാണ്ടിലെയും ശാസ്ത്രജ്ഞർ നിമറ്റോഡ് ബയോളജിയെക്കുറിച്ചുള്ള അടിസ്ഥാനപരവും പ്രായോഗികവുമായ അറിവുകൾ നൽകിയിട്ടുണ്ട്. നിമറ്റോളജി ഗവേഷണം 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുൻകാലത്തെക്കാൾ മുന്നേറാൻ തുടങ്ങി. നഗരത്തിന് തെക്ക് ഒരു വയലിൽ ശാസ്‌ത്രജ്ഞർ ഷുഗർ ബീറ്റ്‌ നിമറ്റോഡിനെ നിരീക്ഷിച്ചതിന് ശേഷം, 1918-ൽ, ഹാരി ബി. ഷായുടെ നേതൃത്വത്തിൽ യുട്ടായിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള യുഎസ് പോസ്റ്റ് ഓഫീസിൽ, ആദ്യത്തെ സ്ഥിരമായ നിമറ്റോളജി ഫീൽഡ് സ്റ്റേഷൻ നിർമ്മിച്ചു. [15] അതേ വർഷം തന്നെ, നഥാൻ കോബ് (1918) "കോൺട്രിബ്യൂഷൻസ് ടു എ സയൻസ് ഓൺ നിമറ്റോളജി (നിമറ്റോളജി ശാസ്ത്രത്തിലേക്കുള്ള തന്റെ സംഭാവനകൾ)" എന്ന പുസ്തകവും "എസ്റ്റിമേറ്റിങ് ദ നിമ പോപ്പുലേഷൻ ഓഫ് സോയിൽ (മണ്ണിന്റെ നിമ ജനസംഖ്യ കണക്കാക്കൽ)" എന്ന ലാബ് മാനുവലും പ്രസിദ്ധീകരിച്ചു. [19] ഈ രണ്ട് പ്രസിദ്ധീകരണങ്ങളും നിമറ്റോളജിയിൽ ഇന്നും ഉപയോഗിക്കുന്ന പല രീതികൾക്കും ഉപകരണങ്ങൾക്കും കൃത്യമായ ഉറവിടങ്ങൾ നൽകുന്നു. [15]

നിമറ്റോളജി ഗവേഷണത്തിൽ കോബിന്റെ ദൂരവ്യാപകമായ സ്വാധീനത്തെക്കുറിച്ച്, ജെങ്കിൻസും ടെയ്‌ലറും [20] ഇങ്ങനെ എഴുതുന്നു:

പ്ലാന്റ് നിമറ്റോളജിയുടെ വികസനത്തിൽ നിരവധിപ്പേർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, എൻ എ കോബിനെക്കാൾ വലിയ സ്വാധീനം ആർക്കും ഉണ്ടായിട്ടില്ല, പ്രത്യേകിച്ച് അമേരിക്കയിൽ. 1913-ൽ കോബ് അമേരിക്കയിൽ നിമറ്റോളജിയെക്കുറിച്ചുള്ള തന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. [1913] മുതൽ 1932 വരെ അദ്ദേഹം ഈ രാജ്യത്തെ [നിമറ്റോളജിയിൽ] തർക്കമില്ലാത്ത നേതാവായിരുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങളിലൂടെ വ്യാപകമായി അറിയപ്പെടുന്ന [USDA] നിമറ്റോളജി ഗവേഷണ പരിപാടി ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരവധി വിദ്യാർത്ഥികളും സഹപ്രവർത്തകരും 1930, 1940, 1950 കളിൽ പ്ലാന്റ് നിമറ്റോളജിയിൽ ശ്രദ്ധേയരായി വളർന്നു. കൂടാതെ, തന്റെ ഉൽപ്പാദനജീവിതത്തിനിടയിൽ, നിമറ്റോഡ് ടാക്സോണമി, രൂപഘടന, രീതിശാസ്ത്രം എന്നീ മേഖലകളിൽ അദ്ദേഹം പ്രധാന കണ്ടെത്തലുകൾ നടത്തി. അദ്ദേഹത്തിന്റെ പല സാങ്കേതിക വിദ്യകളും ഇപ്പോഴും ഉപയോഗത്തിലുണ്ട്!

നഥാൻ അഗസ്റ്റസ് കോബിനെപ്പോലെ മറ്റൊരു വ്യക്തിയും നിമറ്റോളജി മേഖലയിൽ ഇത്ര സ്വാധീനം ചെലുത്തിയിട്ടില്ല.

1900 മുതൽ 1925 വരെ സർക്കാർ നടത്തുന്ന വിവിധ കാർഷിക പരീക്ഷണ സ്റ്റേഷനുകൾ കാർഷിക-സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ശ്രദ്ധ കൊടുത്തു വന്നിരുന്നു. ഇതിൽ കുറച്ച് സ്റ്റേഷനുകൾ സസ്യ-പരാന്നഭോജി നിമറ്റോഡുകൾക്ക് വളരെയധികം ശ്രദ്ധ നൽകിയിരുന്നു. നെമറ്റോളജിയുടെ ചരിത്ര വിവരണങ്ങൾ 1926 നും 1950 നും ഇടയിൽ സംഭവിച്ച മൂന്ന് പ്രധാന സംഭവങ്ങളെ പരാമർശിക്കുന്നു, ഇത് കർഷകരുടെയും നിയമനിർമ്മാതാക്കളുടെയും യുഎസ് പൊതുജനങ്ങളുടെയും കണ്ണിൽ നിമറ്റോഡുകളുടെ പ്രാധാന്യം വെളിപ്പെടുത്തുകയും, അടുത്ത അമ്പതും എഴുപത്തഞ്ചും വർഷങ്ങളിൽ നിമറ്റോളജി ഗവേഷണത്തിന്റെ ഗതിയിൽ ലോകമെമ്പാടും ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയും ചെയ്തു.

ഒന്നാമതായി, ലോംഗ് ഐലൻഡിലെ ഉരുളക്കിഴങ്ങ് വയലുകളിൽ ഗോൾഡൻ നിമറ്റോഡിന്റെ കണ്ടെത്തൽ ആണ്. ഇതെത്തുടർന്ന് ഈ പരാന്നഭോജിയുടെ വിനാശകരമായ ഫലങ്ങൾ വർഷങ്ങളായി അനുഭവിച്ചിരുന്ന യൂറോപ്പിലെ ഉരുളക്കിഴങ്ങ് വയലുകളിലേക്ക് യുഎസ് ക്വാറന്റൈൻ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ഈ യാത്ര ഈ കാർഷിക കീടത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഇല്ലാതാക്കി. രണ്ടാമതായി, ഫീൽഡ് സ്കെയിലിൽ ഫലപ്രദമായും പ്രായോഗികമായും ഉപയോഗിക്കാൻ കഴിയുന്ന നിമറ്റിസൈഡുകൾ ആയ മണ്ണ് ഫ്യൂമിഗന്റുകൾ, ഡിഡി, ഇഡിബി എന്നിവ ലഭ്യമാക്കിയതാണ്. മൂന്നാമതായി, നെമറ്റോഡുകളെ പ്രതിരോധിക്കുന്ന വിളകളുടെ വികസനം ആണ്. ഇത്, പ്രായോഗിക നെമറ്റോളജി ഗവേഷണത്തിന് ഗണ്യമായ സർക്കാർ ധനസഹായം കൊണ്ടുവന്നു. [15] [17] [21]

ഈ സംഭവങ്ങൾ വിശാലമായ ടാക്സോണമി അടിസ്ഥാനമാക്കിയുള്ള നിമറ്റോളജി ഗവേഷണത്തിൽ നിന്ന് സസ്യ പരാന്നഭോജി നിമറ്റോഡുകളെക്കുറിച്ചുള്ള ആഴത്തിലുള്ളതും എന്നാൽ കേന്ദ്രീകൃതവുമായ അന്വേഷണങ്ങളിലേക്ക്, പ്രത്യേകിച്ച് കാർഷിക കീടങ്ങളെ നിയന്ത്രിക്കുന്നതിലേക്ക് ശ്രദ്ധ മാറുന്നതിന് കാരണമായി. 1930-കളുടെ ആരംഭം മുതൽ അടുത്ത കാലം വരെ, നിമറ്റോഡുകളെ കുറിച്ച് പഠിക്കുന്ന ഗവേഷകരിൽ ഭൂരിഭാഗവും പരിശീലനത്തിലൂടെ സസ്യ രോഗശാസ്ത്രജ്ഞരായിരുന്നു. [17] തത്ഫലമായി, 20-ാം നൂറ്റാണ്ടിന്റെ അവസാനത്തെ മുക്കാൽ ഭാഗങ്ങളിൽ സസ്യരോഗശാസ്ത്രപരവും കാർഷിക-സാമ്പത്തികവുമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലേക്ക് നിമറ്റോളജിക്കൽ ഗവേഷണം വളരെയധികം ചായ്വ് കാണിക്കുന്നു.

മാതൃകാ ശേഖരണം

തിരുത്തുക
  • യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ നിമറ്റോഡ് ശേഖരം ഏറ്റവും വലിയ ശേഖരങ്ങളിലൊന്നാണ്. ശേഖരത്തിൽ 49,200 സ്ഥിരമായ സ്ലൈഡുകളും വയലുകളും ഉണ്ട്.
  • യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡ് നിമറ്റോഡ് തരം ശേഖരത്തിൽ 3,184 സ്ലൈഡുകൾ ഉൾപ്പെടുന്നു. കൂടാതെ, ശേഖരത്തിൽ 33,406 സ്ലൈഡുകളും 16,170 വയലുകളും ഉണ്ട്.
  • യൂറോപ്പിലെ നിമറ്റോഡ് സ്ലൈഡുകളുടെ ഏറ്റവും വലിയ ശേഖരമാണ് നിമറ്റോഡ് കളക്ഷൻ യൂറോപ്പ്.
  • ദക്ഷിണാഫ്രിക്കയിലെ ARC-പ്ലാന്റ് പ്രൊട്ടക്ഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ARC-PPRI) സൂക്ഷിച്ചിരിക്കുന്ന നിമറ്റോഡുകളുടെ ദേശീയ ശേഖരമായ നാഷണൽ കളക്ഷൻ ഓഫ് നിമറ്റോഡ്സിൽ (NCN) 7,209 തരം മാതൃകകൾ അടങ്ങിയിരിക്കുന്നു.

ശ്രദ്ധേയരായ നിമറ്റോളജിസ്റ്റുകൾ

തിരുത്തുക
  • നഥാൻ കോബ്
  • മിഷേൽ ലൂക്ക്
  • മെയ്‌നാർഡ് ജാക്ക് റാംസെ
  • ഗ്രിഗർ ഡബ്ല്യു. യെറ്റ്സ്
  • ഡയാന വാൾ

മറ്റ് ശാസ്ത്രങ്ങളിലേക്കുള്ള സംഭാവനകൾ

തിരുത്തുക

1800-കളിലെ നിമറ്റോളജിസ്റ്റുകൾ മറ്റ് ശാസ്ത്ര മേഖലകളിലും പ്രധാനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ബുഷ്ലി [22] (1875) ഒരു നിമറ്റോഡിൽ ന്യൂക്ലിയർ സബ്ഡിവിഷൻ വഴി പോളാർ ബോഡി രൂപപ്പെടുന്നത് ആദ്യം നിരീക്ഷിച്ചു, ബെനെഡൻ [23] (1883) അസ്കറിസ് മെഗലോസെഫലയെ പഠിക്കുമ്പോൾ, രണ്ട് മാതാപിതാക്കളിൽ നിന്നും ഓരോ ക്രോമസോമുകളുടെയും പകുതി ചേരുന്നതു മെൻഡലിയൻ ഹെറിഡിറ്റിയും കണ്ടെത്തി. ബോവേരി [24] (1893) ജെം പ്ലാസ്മിന്റെ തുടർച്ചയ്ക്കുള്ള തെളിവുകളും, സോമയെ പാരമ്പര്യത്തെ സ്വാധീനിക്കാതെ ഒരു ഉപോൽപ്പന്നമായി കണക്കാക്കാമെന്നതിനുള്ള തെളിവുകളും കാണിച്ചു. [2]

കെയ്‌നോർഹാബ്ഡിറ്റിസ് എലിഗൻസ് തുടക്കത്തിൽ നാഡീവ്യവസ്ഥയുടെ വികാസത്തിനും പിന്നീട് ജനിതകശാസ്ത്രത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു മോഡൽ സ്പീഷീസ് ആണ്. വോംബേസ് ഈ സ്പീഷിസുകളെക്കുറിച്ചുള്ള ഗവേഷണത്തെ സംയോജിപ്പിക്കുന്നു.

  1. Chen, Z. X., Chen, S. Y., and Dickson, D. W. (2004). "A Century of Plant Nematology", pp. 1–42 in Nematology Advances and Perspectives, Vol 1. Tsinghua University Press, Beijing, China.
  2. 2.0 2.1 2.2 2.3 Chitwood, B. G., and Chitwood, M. B. (1950). "An Introduction to Nematology", pp. 1–5 in Introduction to Nematology. University Park Press, Baltimore.
  3. Holy Bible, King James Version. (1979) p. 227. The Church of Jesus Christ of Latter-day Saints. Salt Lake City, Utah.
  4. Hippocrates (460-375 B.C.) 1849. Works of Hippocrates, translated by F. Adams. London, "Aphorisms."
  5. Aristotle (384-322 B.C.) 1910. Historia animalium. Translated by D'Arcy Wentworth Thompson. In: Works. J. A. Smith and W. D. Ross, eds. Vol. IV. Garrison Morton.
  6. Celsus, A. C. (53 B.C.-7 A.D.) 1657. De medicina libri octo, ex recognitione Joh. Antonidae von Linden D. & Prof. Med. Pract. Ord.
  7. Galen, C. (130–200) 1552. De simplicum medicamentorum faculatibus libre xi. Lugdoni.
  8. Redi, F. (1684) p. 253 in Osservazioni...intorno agli animali viventi che si trovano negli animali viventi. 26 pls. Firenze.
  9. Borellus, P. (1653) p. 240 in Historiarum, et observationum medicophysicarum, centuria prima, etc. Castris.
  10. Tyson, E. (1683). "Lumbricus Teres, or Some Anatomical Observations on the Round Worm Bred in Human Bodies. By Edward Tyson M. D. Col. Med. Lond. Nec Non. Reg. Societ. Soc". Philosophical Transactions of the Royal Society of London. 13 (143–154): 154. doi:10.1098/rstl.1683.0023.
  11. Hooke, R. (1667). Micrographia: etc. London.
  12. Leeuwenhoek, A. (1722). Opera omnia seu arcana naturae (etc.). Lugduni Batavorum.
  13. 13.0 13.1 Needham, T. (1742). "A Letter from Mr. Turbevil Needham, to the President; Concerning Certain Chalky Tubulous Concretions, Called Malm: With Some Microscopical Observations on the Farina of the Red Lily, and of Worms Discovered in Smutty Corn". Philosophical Transactions of the Royal Society of London. 42 (462–471): 634. doi:10.1098/rstl.1742.0101.
  14. Spallanzani, L. (1769). Nouvelles recherches sur les decouvertes microscopiques, etc. Londres & Paris.
  15. 15.0 15.1 15.2 15.3 15.4 Thorne, G. (1961). "Introduction", pp. 1–21 in Principles of Nematology. McGraw-Hill Book Company, Inc., New York.
  16. Steiner, G. (1960). "Nematology-An Outlook", pp. 3–7 in Nematology: Fundamentals and Recent Advances. J. N. Sasser and W. R. Jenkins, eds. The University of North Carolina Press, Chapel Hill.
  17. 17.0 17.1 17.2 Van Gundy, S. D. (1987). "Perspectives on Nematology Research", pp. 28–31 in Vistas on Nematology. J. A. Veech and D. W. Dickson, eds. Society of Nematologists, Inc. Hyattsville, Maryland.
  18. Kuhn, J. (1874). "Ubers das Vorkommen von Ruben-Nematoden an den Wurzeln der Halmfruchte". Landwirts. Jahrb. 3:47–50.
  19. Cobb, N. A. (1918). "Estimating the nema population of soil". U.S. Department of Agriculture, Bur. Plant. Industry, Agr. Tech. Cir. 1:1–48.
  20. Jenkins, W. R., and Taylor, D. P. (1967). "Introduction", p. 7 in Plant Nematology. Reinhold Publishing Corporation, New York.
  21. Christie, J. R. (1960). "The Role of the Nematologist", pp. 8–11 in Nematology: Fundamentals and Recent Advances. J. N. Sasser and W. R. Jenkins, eds. The University of North Carolina Press, Chapel Hill.
  22. Butschli, O. (1875). "Vorlaufige Mittheilung uber Untersuchungen betreffend die ersten Entwickelungsvorgange im befruchehen Ei von Nematoden und Schnecken". Ztschr. Wiss. Zool. v. 25:201–213.
  23. Beneden, E. van. (1883). Recherches sur la maturation de l'oeuf, la fecondation et la division cellulaire. Gand & Leipzig.
  24. Boveri, T. (1893). "Ueber die Entstehung des Gegensatzes zwischen den Geschlectszellen und den somatischen Zellen bei Ascaris megalocephala, nebst Bemerkungen zur Entwicklungsgeschichte der Nematoden". Sitzungsb. Gesellsch. Morph. u. Physiol. in Munchen.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Mai, W. F., and Motsinger, R. E. 1987. History of the Society of Nematologists. Pages 1–6 in: Vistas on Nematology. J. A. Veech and D. W. Dickson, eds. Society of Nematologists, Inc. Hyattsville, Maryland.
  • Van Gundy, S.D. 1980. Nematology – status and prospects: Let's take off our blinders and broaden our horizons. Journal of Nematology 18:129–135.
"https://ml.wikipedia.org/w/index.php?title=നിമറ്റോളജി&oldid=3969519" എന്ന താളിൽനിന്ന് ശേഖരിച്ചത്