മലേഷ്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ മലേഷ്യൻ ഉപ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ മകളുമാണ് നൂറുൽ ഇസ്സ അൻവർ [1] മലേഷ്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പികെആറിന്റെ നേതാവും പ്രതിപക്ഷ നേതാവുമാണ് ഇവർ. ഇവരുടെ മാതാവ് വാൻ അസീസ വാൻ ഇസ്മായീൽ ആണ് പികെആറിന്റെ അധ്യക്ഷ. നിലവിൽ ലെംബ പന്തായി മണ്ഡലത്തെ പ്രതിനിധീകരിച്ച് മലേഷ്യൻ പാർലമെന്റ് അംഗമാണ്. പാർടി കീഡിലാൻ റക്യാത് (പികെആർ) വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പ് ഡയറക്ടറുമാണ് ഇവർ.

Nurul Izzah Anwar
Member of the Malaysian Parliament
for Lembah Pantai
പദവിയിൽ
ഓഫീസിൽ
8 March 2008
മുൻഗാമിShahrizat Abdul Jalil
ഭൂരിപക്ഷം2,895 (2008)
1,847 (2013)
Vice-President of People's Justice Party
പദവിയിൽ
ഓഫീസിൽ
28 November 2010
വ്യക്തിഗത വിവരങ്ങൾ
ജനനം (1980-11-19) 19 നവംബർ 1980  (44 വയസ്സ്)
Kuala Lumpur, Malaysia
രാഷ്ട്രീയ കക്ഷിPKRPakatan Rakyat
പങ്കാളിRaja Ahmad Shahrir (m. May 2003 - d. January 2015)
കുട്ടികൾRaja Nur Safiyah
Raja Harith
മാതാപിതാക്കൾsAnwar Ibrahim
Wan Azizah Wan Ismail
അൽമ മേറ്റർUniversity Tenaga Nasional
Johns Hopkins University
ജോലിPolitician
വെബ്‌വിലാസംwww.nurulizzah.com

വിദ്യാഭ്യാസം

തിരുത്തുക

1980 നവംബർ 19ന് ജനിച്ച നൂറുൽ ഇസ്സ അൻവര്, ഇത് തുടർച്ചയായി രണ്ടു തവണ ലെംബ പന്തായി മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. എംപി എന്ന നിലയിൽ രാജ്യത്തെ മനുഷ്യാവകാശ, പൗരവകാശ വിഷയങ്ങളിലാണ് പ്രത്യേകം ശ്രദ്ധിക്കുന്നത്. ജയിൽ തടവുകാരുടെ വിഷയങ്ങളിലും അതീത താൽപര്യമെടുക്കുന്നുണ്ട്. മലേഷ്യൻ ജനാധിപത്യ മേഖലയിൽ സമഗ്രമായ പരിഷ്‌കരണ പ്രവർത്തനങ്ങൾക്കുള്ള അജണ്ടകളാണ് ഇവർ പിന്തുടരുന്നത്. മലേഷ്യയിലെ നിരവധി സാമൂഹിക മേഖലകളിലും സ്ഥാപനങ്ങളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. മലേഷ്യൻ ഇസ്‌ലാമിക് യൂത്ത് മൂവ്‌മെന്റ് (എ.ബി.ഐ.എം), സൗറ റക്യാത് മലേഷ്യ (എസ്.യു.ആർ.എ.എം), വിമൻ ലീഡേഴ്‌സ് ഇന്റർനാഷണൽ ഫോറം (ഡബ്ല്യു.എൽ.ഐ.എഫ്). ഫ്രെഡറിക് ഇബേർട്ട് സ്റ്റിഫങ് ( എഫ്.ഇ.എസ്) എന്നീ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മലേഷ്യൻ രാഷ്ട്രീയ തടവുക്കാരെയും മലേഷ്യൻ മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിച്ചും അന്താരാഷ്ട്ര വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ജനീവയിൽ നടന്ന 55ആമത് മനുഷ്യാവകാശ സമ്മേളനത്തിൽ പങ്കെടുത്തു. 1999ൽ പീപ്പിൾസ് ജസ്റ്റിസ് പാർട്ടി (KEADILAN) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ പാർട്ടിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയായ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇത് രണ്ടാം തവണയാണ് പ്രവർത്തിക്കുന്നത്. കൂടാതെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഡയറക്ടർമാരിൽ ഒരാളുമാണ്. വിമൻസ് കോക്കസ്, ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് കോക്കസ് എന്നിവയുടെ സ്ഥാപക അംഗമാണ്. മലേഷ്യൻ പാർലമെന്റിന്റെ പാർലമെന്ററി ഹോണററി ട്രഷററാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെതിരെ പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചു. വധശിക്ഷ ഉൾപ്പെടെയുള്ള കിരാതമായ ആഭ്യന്തര സുരക്ഷാ നിയമത്തിനെതിരെയും പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചിട്ടുണ്ട്. സെന്റർ ഓഫ് റിഫോം ഡെമോക്രസി ആൻഡ് സോഷ്യൽ ഇനീഷ്യാറ്റീവ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗം, രാഷ്ട്രീയക്കാർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന മനുസ്യാവി അക്കാദമിയുടെ സ്ഥാപക എന്നീ നിലകളിലും പ്രശസ്തയാണ് നൂറുൽ ഇസ്സ അൻവർ. ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിൽ നിന്ന് സൗത്ത് ഈസ്റ്റ് ഏഷ്യ സ്റ്റഡീസിൽ മാസ്റ്റർ ബിരുദം നേടി. 2004ൽ തെങ്കാന നാഷണൽ സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്‌സ് എഞ്ചിനിയറിങ്ങിൽ ബിരുദം നേടി.

കുടുംബ ജീവിതം

തിരുത്തുക

രാജ അഹമ്മദ് ഷരീർ ആണ് ഭർത്താവ്. രാജ നൂർ സഫിയ്യ, രാജ ഹാരിത് എന്നീ രണ്ടു മക്കളുണ്ട്.[2]

സാമൂഹ്യ പ്രവർത്തനം

തിരുത്തുക

സെന്റർ ഓഫ് റിഫോം ഡെമോക്രസി ആൻഡ് സോഷ്യൽ ഇനീഷ്യാറ്റീവ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗം, രാഷ്ട്രീയക്കാർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന മനുസ്യാവി അക്കാദമിയുടെ സ്ഥാപക എന്നീ നിലകളിലും പ്രശസ്തയാണ് നൂറുൽ ഇസ്സ അൻവർ മലായി പ്രസിദ്ധീകരണമായ സിനാറിൽ നിരന്തരമായി എഴുതുന്നുണ്ട്.

രാഷ്ടീയ രംഗത്ത്

തിരുത്തുക

2008ലെ പൊതുതിരഞ്ഞെടുപ്പ് കോലാലമ്പൂരിലെ ലെംബാ പന്തായി മണ്ഡലത്തിൽ നിന്ന് മൽസരിച്ച് കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. മലേഷ്യൻ വനിതാ, കുടുംബ ക്ഷേമ മന്ത്രിയും മൂന്ന് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ശഹ്‌റിസത്ത് അബ്ദുൽ ജലീലിനെ പരാജയപ്പെടുത്തിയാണ് ആദ്യ ജയം. 2004ലെ തിരഞ്ഞെടുപ്പിൽ നല്ല മാർജിനിൽ വിജയിച്ച ശഹ്‌റിസത്ത് അബ്ദുൽ ജലീൽ തന്നെ സീറ്റ് നിലനിർത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ജനകീയ മന്ത്രിയായിരുന്നു അവർ, 2004ൽ 15,288 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അവർ ജയിച്ചിരുന്നത്. എന്നാൽ, 21,728 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2008ൽ നൂറുൽ ഇസ്സ മുൻ മന്ത്രിയെ പരാജയപ്പെടുത്തിയത്. 2010 നവംബറിൽ നൂറുൽ ഇസ്സ അൻവർ പാർട്ടിയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ,2013ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കഷ്ടിച്ചാണ് സീറ്റ് നിലനിർത്തിയത്.[3]

  1. Anwar's daughter steps into political wilderness, Ahmad Pathoni, Reuters, 28 February 2008
  2. "Nurul Izzah Anwar". Nurul Izzah Anwar Official website. Archived from the original on 2008-03-14. Retrieved 10 March 2008.
  3. Emily Ding (6 May 2013). "Nurul Izzah slays second BN giant to keep Lembah Pantai". The Malaysian Insider. Archived from the original on 2014-10-19. Retrieved 18 October 2014.
"https://ml.wikipedia.org/w/index.php?title=നൂറുൽ_ഇസ്സ_അൻവർ&oldid=3805690" എന്ന താളിൽനിന്ന് ശേഖരിച്ചത്