അൻവർ ഇബ്രാഹിം
(Anwar Ibrahim എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുൻ മലേഷ്യൻ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമാണ് അൻവർ ഇബ്രാഹിം 1947ആഗസ്റ്റ് 10ന് മലേഷ്യയിലെ പെനാംഗിന് സമീപം ബുക്കിറ്റ് മെർത്തജം എന്ന സ്ഥലത്ത് ജനിച്ചു.പിതാവ് പാർലമെന്റിലും, മിലിട്ടറി കൗൺസിലിലും അംഗമായിരുന്ന ഹാജി ഇബ്രാഹിം. 1998 വരെ മഹാതീർ മുഹമ്മദിന് കീഴിൽ മലേഷയിലെ ഉപ പ്രധാനമന്ത്രിയായിരുന്ന അൻവർ ഇബ്രാഹിം പിന്നീട് അഴിമതിക്കേസിൽ 1999ൽ അറസ്റ്റിലായി 6 വർഷം ജയിൽശിക്ഷ അനുഭവിച്ചു.പിന്നീട് 2000 ൽ സ്വവർഗ്ഗ ബാല പീഡനതതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും 2004ൽ മലേഷ്യൻ ഫെഡറൽ കോടതി അദ്ദേഹം കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. 2008 ൽ നടന്ന തെരെഞ്ഞെടുപ്പിൽ മലേഷ്യയിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുൾപ്പെടെയുള്ളവരുടെ മുന്നണിയുണ്ടാക്കി മൽസരിച്ചെങ്കിലും ഭരണം ലഭിച്ചില്ല.ഇപ്പോൾ മലേഷ്യയിലെ പ്രതിപക്ഷ നേതാവാണ്.
അൻവർ ഇബ്രാഹിം മലേഷ്യൻ പ്രതിപക്ഷ നേതാവ് | |
---|---|
ജനനം | |
കലാലയം | University of Malaya |
ഓഫീസ് | മലേഷ്യൻ പ്രതിപക്ഷ നേതാവ് പീപ്ൾസ് പാക്റ്റ് നേതാവ്(People's Pact) |
മുൻഗാമി | വാൻ അസീസ വാൻ ഇസ്മാഈൽ |
രാഷ്ട്രീയ കക്ഷി | പാർട്ടി രക്യാത് – പാർട്ടി കീദിലൻ രഖ്യാത് (2006–present) ബാരിസാൻ നാഷനൽ – യു.എം.എൻ.ഒ (1982–1998) |
ജീവിതപങ്കാളി(കൾ) | വാൻ അസീസ വാൻ ഇസ്മാഈൽ |
കുട്ടികൾ | നൂറ്ല് ഇസ്സാ അൻവർ Ehsan Anwar Nurul Nuha Anwar 3 others |
അവലംബം
തിരുത്തുക- Kamarudin, Raja Petra (7 November 2005). "The stuff politicians are made of". Malaysia Today. Archived from the original on 2008-01-23. Retrieved 17 July 2008.
- Yeoh, Oon (6 December 2005). "The return of Anwar Ibrahim". Malaysia Today. Archived from the original on 2008-06-05. Retrieved 17 July 2008.
- Shari, Izatun (30 June 2008). "Najib denies involvement in Anwar sodomy allegation". The Star. Retrieved 17 July 2008.
- "Anwar challenges PM and DPM to debate on fuel prices". The Star. 6 June 2008. Retrieved 17 July 2008.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Profile: Anwar Ibrahim
- Interview with Anwar Ibrahim: "We Face a Deficit of Democracy in Malaysia" Archived 2011-03-26 at the Wayback Machine.