നീർവേലി ശ്രീരാമസ്വാമിക്ഷേത്രം
ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ നീർവേലി ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് നീർവേലി ശ്രീരാമസ്വാമിക്ഷേത്രം. കേരളത്തിൽ ശ്രീരാമൻ മുഖ്യപ്രതിഷ്ഠയായ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെ വധിച്ചശേഷം രൗദ്രതയടങ്ങാത്ത ശ്രീരാമസ്വാമിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, ഹനുമാൻ, ശാസ്താവ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഉത്തരകേരളത്തിലെ പ്രസിദ്ധമായ നാലമ്പലങ്ങളിൽ ആദ്യത്തേതാണ് ഈ ക്ഷേത്രം. എളയാവൂർ സംഗമേശ്വരക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണക്ഷേത്രം, പായം ശത്രുഘ്നക്ഷേത്രം എന്നിവയാണ് മറ്റുള്ളവ.
നീർവേലി ശ്രീരാമസ്വാമിക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | നീർവേലി ശ്രീരാമസ്വാമിക്ഷേത്രം |
സ്ഥാനം | |
സ്ഥാനം: | നീർവേലി,കൂത്തുപറമ്പ് കണ്ണൂർ ജില്ല, കേരളം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശ്രീരാമൻ |
വാസ്തുശൈലി: | തെക്കേ ഇന്ത്യൻ, കേരളീയ രീതി |
പ്രതിഷ്ഠ
തിരുത്തുകചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. കിഴക്കോട്ട് ദർശനമായി അഞ്ജന ശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. ഘരൻ എന്ന അസുരനെ വധിച്ച് വിജയശ്രീലാളിതനായി വാഴുന്ന ശ്രീരാമന്റെ അതിരൗദ്രഭാവത്തിലുള്ള വിശ്വരൂപദർശനത്തെയാണ് ഈ വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു.
ചരിത്രം
തിരുത്തുകഅയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഋഷീശ്വരൻമാരാൽ പ്രതിഷ്ഠിതമായ ക്ഷേത്രമാണ് നീർവ്വേലി ശ്രീരാമസ്വാമി ക്ഷേത്രം. ഘരവധം കഴിഞ്ഞ രൗദ്ര ഭാവത്തിലുള്ള പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. ഉപദേവ സങ്കല്പത്തിൽ ശ്രീ ഗണപതി ഭഗവാൻ സ്ഥിതിചെയ്യുന്നു. മകരമാസത്തിലെ അശ്വതി നക്ഷത്ര നാളിലാണ് ക്ഷേത്രത്സവ ചടങ്ങുകൾ നടന്നു വരാറുള്ളത്. മേടമാസത്തിലെ രോഹിണി നക്ഷത്രത്തിൽ പുന:പ്രതിഷ്ഠ ചടങ്ങുകളും നടന്നു വരുന്നു. വടക്കേ മലബാറിലെ നാലമ്പലങ്ങളിൽ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണ് നീർവേലി ശ്രീരാമ ക്ഷേത്രം. കർക്കിടകനാളിൽ മഹാഗണപതി ഹോമം മഹാമൃത്യുഞ്ജയ ഹോമം എന്നി താത്രിക കർമ്മങ്ങൾ നടന്നുവരുന്നു. കേരളത്തിൽ അപൂർവ്വമായി കണ്ടുവരുന്ന പാതാളനാഗ പ്രതിഷ്ഠ ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്
കർക്കിടക മാസം നാലമ്പല ദർശനം പുണ്യം.
കണ്ണൂർ ജില്ലയിലെ നാലമ്പലങ്ങളിൽ പരമപ്രധാനമായ ക്ഷേത്രമാണ് നീർവ്വേലി ശ്രീരാമസ്വാമി ക്ഷേത്രം. രാമായണത്തിൽ പ്രതിഭാതിച്ചിട്ടുള്ള രാമ, ലക്ഷ്മണ, ഭരത, ശത്രുഘ്ന ക്ഷേത്രങ്ങൾ കർക്കിടമാസത്തിൽ ഒരു തവണ ദർശിച്ചാൽ രാമായണം ഒരു തവണ വായിച്ചതിന് തുല്യമായി കണക്കാക്കുന്നു.
കൂത്തുപറമ്പിനും മട്ടന്നൂരിനുമിടയിൽ (6KM) അളകാപുരി ആയിത്തറ റോഡിൽ 1 Km അകലെ സ്ഥിതി ചെയ്യുന്നു. പ്രഭാതത്തിൽ 5:30ന് നടതുറന്ന് 9:30 മണിക്ക് നട അടക്കുകയും വൈകുന്നേരം വീണ്ടും 5:30ന് നടതുറന്ന് 7:30 ന് നട അടയ്ക്കുകയും ചെയ്യുന്നു.
കർക്കിടകനാളിൽ രാവിലെ 5 മണിക്ക് നടതുറന്ന് ഉച്ചക്ക് 12 മണിവരെയും വൈകിട്ട് 5:30ന് വീണ്ടും നടതുറന്ന് 7:30 ന് നട അടയ്ക്കുകയും ചെയ്യുന്നു.
നെയ്യ് വിളക്കും പുഷ്പാഞ്ചലിയും പെട്ടെന്ന് എത്തുന്ന ഭക്തർക്ക് വഴിപാടായി സമർപ്പിക്കാം. പാൽ പായസവും മറ്റ് വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യ്ത് മാത്രമേ പ്രസാദം സ്വീകരിക്കാൻ സാധിക്കുകയുള്ളു.
പൂജാ ക്രമങ്ങൾ
തിരുത്തുകദിവസവും ഉഷ പൂജ, , ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ ,മൂന്നുനേരം പൂജ നടക്കുന്നു.
വഴിപാടുകൾ
തിരുത്തുകപാൽപ്പായസം, കളഭാഭിഷേകം, ചന്ദനം ചാർത്തൽ, നെയ്യ് വിളക്ക്, മഞ്ഞപട്ട് ഒപ്പിക്കൽ, നിറമാല
വിശേഷ ദിവസങ്ങൾ
തിരുത്തുകമകരമാസത്തിലെ അശ്വതി നക്ഷത്ര നാളിലാണ് ക്ഷേത്രത്സവ ചടങ്ങുകൾ നടന്നു വരാറുള്ളത്. മേടമാസത്തിലെ രോഹിണി നക്ഷത്രത്തിൽ പുന:പ്രതിഷ്ഠ ചടങ്ങുകളും നടന്നു വരുന്നു. കർക്കിടകനാളിൽ മഹാഗണപതി ഹോമം മഹാമൃത്യുഞ്ജയ ഹോമം എന്നി താന്ത്രിക കർമ്മങ്ങൾ നടന്നുവരുന്നു.
-
ഊട്ടുപുര
-
കുളവും ആലും
-
ഉത്സവബോർഡ്