നീലാംബരി

(നീലാംബരി (രാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലാംബരി

ആരോഹണംസ,രി2,ഗ3,മ1,ധ2,നി3,സ്*
അവരോഹണം സ*,നി3,പ,മ1,ഗ3,രി2,ഗ3,സ
ജനകരാഗംശങ്കരാഭരണം

കർണ്ണാടക സംഗീതത്തിലെ ഇരുപത്തൊമ്പതാം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ‍ ഒരു ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് നീലാംബരി. ഉറക്കത്തേയും ഉറക്കത്തിന്റെ ഗുണത്തേയും വളരെയധികം സ്വാധീനിക്കാൻ കഴിയുന്ന ഒരു രാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു.[1]. താരാട്ടുപാട്ടുകളാണ് ഈ രാഗത്തിൽ അധികവും ചിട്ടപ്പെടുത്തുന്നത്. കാരുണ്യം, ഭക്തി, വാത്സല്യം എന്നീ രസങ്ങൾ ജനിപ്പിക്കുന്നു. എന്നാൽ ഈ രാഗത്തിന്‌ ഉറക്കത്തെ സ്വാധീനിക്കാനുള്ള പ്രത്യേക കഴിവൊന്നുമില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ താരാട്ടുകൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയതുകൊണ്ടാണ്‌ ഇങ്ങനെയൊരു വിശ്വാസം വരാൻ കാരണമെന്നും കരുതപ്പെടുന്നു[2]. ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ട് ഈ രാഗത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

നിർവ്വചനം

തിരുത്തുക

വെങ്കിടമഖിയുടെ ചതുർദണ്ഡീപ്രകാശികയിൽ നീലാം‌ബരി രാഗത്തിന്റെ നിർവ്വചനം ഇപ്രകാരം പറയുന്നു

നീലാം‌ബര്യാഖ്യാ രാഗസ്തു

സമ്പൂർണ്ണോ വക്രധൈവത:

അവരോഹേ രി വക്രശ്ച

ഗീയതേ ലക്ഷ്യ വേദിഭി:

ആരോഹണാവരോഹണങ്ങൾ

തിരുത്തുക
  • ആരോഹണം:സ,രി2,ഗ3,മ1,ധ2,നി3,സ
  • അവരോഹണം:സ,നി3,പ,മ1,ഗ3,രി2,ഗ3,സ

അവരോഹണത്തിൽ ധ ഇല്ല.സ്വരങ്ങൾ രി,ഗ,മ,ധ,നി ഇവയാണ്.

കൃതി കർത്താവ്
ആനന്ദവല്ലി സ്വാതിതിരുനാൾ
കാന്തനോടുചെന്നു മെല്ലേ സ്വാതിതിരുനാൾ
ഉയ്യാല ലൂഗവയ്യാ ത്യാഗരാജ സ്വാമികൾ

മലയാള ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം
ഹർഷബാഷ്പം തൂകി മുത്തശ്ശി‍
കണ്മണിയേ ആരിരാരോ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കല്യാണി കളവാണീ അനുഭവങ്ങൾ പാളിച്ചകൾ
കിലുകിൽ പമ്പരം കിലുക്കം
മൈനാകപ്പൊന്മുടിയിൽ മഴവിൽക്കാവടി
തിരുവുൾലക്കാവിലിന്നു പൊന്നും പൂവും
സൂര്യനാളം പൊൻവിളക്കായ് തിമൃതകതോം തച്ചോളി വർഗ്ഗീസ് ചേകവർ
തൂവ്വൽ വിണ്ണിന്മാറിൽ തൂകി തലയണമന്ത്രം
  1. http://www.hinduonnet.com/thehindu/mp/2004/08/30/stories/2004083000120100.htm Archived 2008-12-11 at the Wayback Machine. ഹിന്ദുവിലെ ലേഖനം, 9-ആമത് ഖണ്ഡിക നോക്കുക (Neelambari raga is supposed to encourage sleep... )
  2. http://www.websciences.org/cftemplate/NAPS/archives/indiv.cfm?ID=19980893
"https://ml.wikipedia.org/w/index.php?title=നീലാംബരി&oldid=3776721" എന്ന താളിൽനിന്ന് ശേഖരിച്ചത്