നിലീന എബ്രഹാം

ഇന്ത്യൻ പരിഭാഷക, എഴുത്തുകാരി

ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള എഴുത്തുകാരിയും പരിഭാഷകയുമാണ് നിലീന അബ്രഹാം (നീ ദത്ത ) (ജനനം: 27 ജൂലൈ 1925). ബംഗ്ലാദേശിലെ പബ്നയിലാണ് അവർ ജനിച്ചത്. [1]ബംഗാളി ഭാഷ, പൊളിറ്റിക്കൽ സയൻസ്, ചരിത്രം എന്നിവയിൽ മാസ്റ്റർ ഡിഗ്രി നേടി. അതിനുശേഷം കേരളത്തിലേക്ക് വരികയും മഹാരാജാസ് കോളേജിൽ ബംഗാളി പ്രൊഫസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. അതിനുശേഷം ഇന്റർനാഷണൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സ്, തിരുവനന്തപുരത്ത് ബംഗാളി പ്രൊഫസറായി ജോലിചെയ്തു . എട്ടിലധികം ബംഗാളി കൃതികൾ മലയാളത്തിലേക്കും പത്ത് മലയാള കൃതികൾ ബംഗാളിയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ മലയാള ചെറുകഥാ സമാഹാരമായ പാത്തുമ്മയുടെ ആടിന്റെയും ബാല്യകാലസഖിയുടെയും ബംഗാളി വിവർത്തനത്തിന് 1989 ൽ സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.[2] എറണാകുളത്ത് താമസിക്കുന്ന അവർ അബ്രഹാം തര്യനെ വിവാഹം കഴിച്ചു. [3] [4]

നിലീന എബ്രഹാം
ദേശീയതIndia
തൊഴിൽWriter, translator

ഭാഗിക ഗ്രന്ഥസൂചിക തിരുത്തുക

മലയാളത്തിലേക്കുള്ള വിവർത്തനങ്ങൾ തിരുത്തുക

  • ആരോഗ്യനിക്കേതൻ
  • ഏഴുവാട്
  • ഇരുമ്പഴിക്കൽ (2 ഭാഗങ്ങളായി)
  • മിഥുനലാഗ്നം
  • അവൻ വരുനു

അവലംബങ്ങൾ തിരുത്തുക

  1. Dutt, Kartik Chandra, Who's who of Indian Writers, 1999: A-M, Sahitya Akademi, New Delhi, 1999
  2. "404 - PAGE NOT FOUND". tesla.websitewelcome.com. Archived from the original on 2012-05-08. Retrieved 2020-02-09. {{cite web}}: Cite uses generic title (help)
  3. Akhilavijnanakosam; D.C.Books; Kottayam
  4. Sahithyakara Directory ; Kerala Sahithya Academy,Thrissur
"https://ml.wikipedia.org/w/index.php?title=നിലീന_എബ്രഹാം&oldid=3798165" എന്ന താളിൽനിന്ന് ശേഖരിച്ചത്