നിരഞ്ജന അനൂപ്
മലയാള ചലച്ചിത്ര നടിയാണ് നിരഞ്ജന അനൂപ്(ജനനം :ഫെബ്രുവരി 6 1999).[1] ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച[2] ഇവർ രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്. ലോഹത്തിന് ശേഷം 2017 ൽ C/O സൈറ ബാനു ,പുത്തൻ പണം,ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.
നിരഞ്ജന അനൂപ് | |
---|---|
ജനനം | കോഴിക്കോട്, കേരളം, India |
തൊഴിൽ |
|
സജീവ കാലം | 2014–present |
മാതാപിതാക്ക(ൾ) | അനൂപ് അക്ബർ നാരായണി അനൂപ് |
ബന്ധുക്കൾ | Ranjith (uncle) Revathy (aunt) |
ചലച്ചിത്രങ്ങൾ
തിരുത്തുക- Yasagan (2014)
- Soan Papdi (2015)
- ലോഹം (2015)...മൈത്രി
- 455 (2017)
- പുത്തൻ പണം (2017)...മിയ
- ഗൂഢാലോചന (2017)...ഫിദ
- C/O സൈറ ബാനു (2017)...അരുന്ധതി
- ഇര (2018)...ജനിഫർ
- കല വിപ്ലവം പ്രണയം (2018)
- ബി.ടെക് (2018)...അനന്യ വിശ്വനാഥൻ
- ലളിതം സുന്ദരം (2020)
- ടർബോ (2024)
അവലംബങ്ങൾ
തിരുത്തുക- ↑ Thomas, Elizabeth (16 October 2018). "Onto a bigger stage". Deccan Chronicle.
- ↑ "Niranjana Anoop embodies Krishna in dance drama 'Govinda Madhava'". The New Indian Express.