പഞ്ചസാരകൊണ്ട് നിർമ്മിക്കുന്ന സ്പോഞ്ചുപോലുള്ള ഒരു പലഹാരമാണ് കോട്ടൺ കാന്റി അഥവാ പഞ്ഞി മിഠായി. കാന്റി ഫ്ലോസ്, ഫെയറി ഫ്ലോസ് എന്നും ഇതിനുപേരുണ്ട്. പഞ്ചസാര സ്പോഞ്ചുപോലാക്കിയെടുക്കുന്നതുകൊണ്ട് ഇത് കാണാൻ വളരെ വലുതായിരിക്കും. ഉത്സവപ്പറമ്പുകളിലും സർക്കസ് മൈതാനങ്ങളിലും കാർണിവൽ ആഘോഷ സ്ഥലങ്ങളിലുമാണ് ഈ പലഹാരം സ്ഥിരമായി കാണാറുള്ളത്. വിവിധതരം കളറുകൾ ഇതിനെ ആകർഷകമാക്കാനായി ചേർക്കുന്നു. ഒരു കോട്ടൺ കാന്റിയിൽ ഏകദേശം 100 മുതൽ 150 കലോറി ഊർജ്ജം ലഭ്യമായിരിക്കും. മേളകൾ, സർക്കസുകൾ, കാർണിവലുകൾ, ഉത്സവങ്ങൾ എന്നിവയിൽ ഇത് പലപ്പോഴും വിൽക്കപ്പെടുന്നു. ഒരു പ്ലാസ്റ്റിക് ബാഗിലോ വടിയിലോ പേപ്പർ കോണിലോ ഇത് വിളമ്പുന്നു.[1][2][3]

Cotton candy
Spinning cotton candy at a fair
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Candy floss, fairy floss
സൃഷ്ടാവ് (ക്കൾ)William Morrison and John C. Wharton
വിഭവത്തിന്റെ വിവരണം
തരംConfectionery
പ്രധാന ചേരുവ(കൾ)Sugar, food coloring
കോട്ടൺ കാന്റി നിർമ്മാണം
കോട്ടൺ കാൻഡി മെഷീൻ

നിരോധനം

തിരുത്തുക

നിറംചേർത്ത് വിൽക്കുന്ന ബോംബെ മിഠായി (പഞ്ഞി മിഠായി) കേരളത്തിൽ വിൽക്കുന്നത് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിരോധിച്ചു. തിരുവനന്തപുരം ശംഖുംമുഖത്ത് നടത്തിയ പരിശോധനയിലാണ് ബോംബെ മിഠായിയിൽ റോഡോ മിൻ-ബി എന്ന നിറം ചേർത്തതായി കണ്ടെത്തിയത്. [4]

ചിത്രശാല

തിരുത്തുക
  1. "Best Of Worst -- July 4th Foods". cbsnews.com. July 1, 2008. Archived from the original on October 5, 2008. Retrieved September 13, 2009. Cotton Candy (1.5 oz serving) 171 calories, 0 g fat, 45 g carbs, 45 g sugar, 0 g protein
  2. Carter, Darla (August 21, 2009). "Enjoy the fair, but don't wreck your diet". Louisville Courier-Journal. Archived from the original on January 31, 2013. Retrieved September 13, 2009. A 5½-ounce bag of cotton candy can have 725 calories.
  3. "Cotton candy on a stick (about 1 ounce) has 105 calories, but when bagged (2 ounces) it has double that number: 210". Pocono Record. September 27, 2006. Archived from the original on 2013-12-02. Retrieved September 13, 2009.
  4. "http://www.mathrubhumi.com/story.php?id=297475". Archived from the original on 2012-08-28. Retrieved 2013-03-18. {{cite web}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=പഞ്ഞി_മിഠായി&oldid=3970381" എന്ന താളിൽനിന്ന് ശേഖരിച്ചത്