നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) (/ɛn..ˈ/) ബയോമെഡിക്കൽ, പബ്ലിക് ഹെൽത്ത് റിസർച്ച് എന്നിവയിൽ ഉത്തരവാദിത്തമുള്ള അമേരിക്കൻ സർക്കാരിന്റെ പ്രാഥമിക ഏജൻസിയാണ്. 1880 കളുടെ അവസാനത്തിൽ സ്ഥാപിതമായ ഇത് ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസിന്റെ ഭാഗമാണ്. എൻ‌.എ‌.എച്ച് സൌകര്യങ്ങളിൽ ഭൂരിഭാഗവും ബെതെസ്ഡ, മേരിലാൻഡ്, വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുമായും മറ്റ് പ്രാഥമിക സൌകര്യങ്ങൾ തെക്കൻ കരോലൈനയിലെ റിസർച്ച് ട്രയാംഗിൾ പാർക്കിലും ചെറിയ ഉപഗ്രഹ സൗകര്യങ്ങൾ ഐക്യനാടുകൾക്ക് ചുറ്റുമുള്ള മറ്റു പ്രദേശങ്ങളിലുമാണുള്ളത്. എൻ‌.എ‌.എച്ച്. അതിന്റെ ഇൻട്രാമുറൽ റിസർച്ച് പ്രോഗ്രാം (ഐ‌ആർ‌പി) വഴി സ്വന്തമായി ശാസ്ത്രീയ ഗവേഷണം നടത്തുകയും എൻ‌.ഐ‌.എച്ച്. ഇതര ഗവേഷണ സൗകര്യങ്ങൾക്ക് എക്‌സ്ട്രാമുറൽ റിസർച്ച് പ്രോഗ്രാം വഴി പ്രധാന ബയോമെഡിക്കൽ ഗവേഷണ ധനസഹായം നൽകുകയും ചെയ്യുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് (NIH)
National Institutes of Health logo
National Institutes of Health logo
ഏജൻസി അവലോകനം
രൂപപ്പെട്ടത് ഓഗസ്റ്റ് 1887; 136 years ago (1887-08)
മുമ്പത്തെ ഏജൻസി Hygienic Laboratory
ആസ്ഥാനം Bethesda, Maryland, U.S.
ജീവനക്കാർ 20,262 (2012),[1] including 6,000 research scientists (2019).[2]
വാർഷിക ബജറ്റ്
  • Increase US$42 billion (2020)[3]
  • Increase US$39 billion (2019)[2]
  • Increase US$37 billion[4] (2018)[5]
മേധാവി/തലവൻമാർ Francis Collins, Director
 
Lawrence Tabak, Principal Deputy Director
മാതൃ ഏജൻസി Department of Health & Human Services
കീഴ് ഏജൻസികൾ National Cancer Institute
 
National Institute of Allergy and Infectious Diseases
 
National Institute of Diabetes and Digestive and Kidney Diseases
 
National Heart, Lung, and Blood Institute
 
National Library of Medicine
വെബ്‌സൈറ്റ്
www.nih.gov

2013 വരെ ഇൻട്രാമുറൽ റിസർച്ച് പ്രോഗ്രാമിൽ (ഐആർപി) 1,200 പ്രമുഖ സൂക്ഷ്‌മ നിരീക്ഷകരും അടിസ്ഥാന, പരിഭാഷക, ക്ലിനിക്കൽ ഗവേഷണ മേഖലകളിൽ ഏകദേശം 4,000 ൽ അധികം പോസ്റ്റ്ഡോക്ടറൽ അംഗങ്ങളും ഉണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ബയോമെഡിക്കൽ ഗവേഷണ സ്ഥാപനമായ ഇവിടുത്തെ എക്സ്ട്രാമ്യൂറൽ വിഭാഗം 2003 ലെ കണക്കുകൾ പ്രകാരം ബയോമെഡിക്കൽ റിസർച്ച് ഫണ്ടിന്റെ 28 ശതമാനം അല്ലെങ്കിൽ ഏകദേശം 26.4 ബില്യൺ യുഎസ് ഡോളർ പ്രതിവർഷം രാജ്യത്ത് ചെലവഴിക്കുന്നു.[6]

വിവിധ ബയോമെഡിക്കൽ വിഭാഗങ്ങളുടെ 27 പ്രത്യേക സ്ഥാപനങ്ങളും കേന്ദ്രങ്ങളും ഉൾക്കൊള്ളുന്ന എൻ‌.എ‌.എച്ച്, പല്ലുകളുടെ ശോഷണം തടയുന്നതിനുള്ള ഫ്ലൂറൈഡ് കണ്ടെത്തൽ, ബൈപോളാർ ഡിസോർഡർ കൈകാര്യം ചെയ്യുന്നതിന് ലിഥിയം ഉപയോഗിക്കൽ, ഹെപ്പറ്റൈറ്റിസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ ( HIB), ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) തുടങ്ങിയവയ്ക്കെതിരായ വാക്സിനുകൾ സൃഷ്ടിക്കുക തുടങ്ങിയ നിരവധി ശാസ്ത്രീയ നേട്ടങ്ങൾക്ക് ഉത്തരവാദികളാണ്.[7]

അവലംബം തിരുത്തുക

  1. Baye, Rachel (October 17, 2012). "NIH plans to move 3,000 employees to Bethesda campus". Washington Examiner. മൂലതാളിൽ നിന്നും March 17, 2018-ന് ആർക്കൈവ് ചെയ്തത്.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; philippides2019 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Final FY20 Appropriations: National Institutes of Health". www.aip.org. February 4, 2020.
  4. "Trump, Congress approve largest U.S. research spending increase in a decade". Science AAAS. March 23, 2018. മൂലതാളിൽ നിന്നും March 23, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 24, 2018.
  5. "Appropriations (Section 2)". The NIH Almanac (Report). National Institutes of Health. February 25, 2011. മൂലതാളിൽ നിന്നും October 31, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 26, 2011.
  6. Osterweil, Neil (September 20, 2005). "Medical Research Spending Doubled Over Past Decade". MedPage Today. മൂലതാളിൽ നിന്നും October 16, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 15, 2015.
  7. NIH Sourcebook "Archived copy" (PDF). മൂലതാളിൽ (PDF) നിന്നും January 5, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 20, 2012.{{cite web}}: CS1 maint: archived copy as title (link)