തെക്കൻ കരൊലൈന

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് തെക്കൻ കരൊലൈന. തെക്ക് ജോർജിയ, വടക്ക് വടക്കൻ കരൊലൈന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. അമേരിക്കൻ വിപ്ലവ കാലത്ത് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച 13 യൂണിയനുകളിൽ ഒന്നാണ് തെക്കൻ കരൊലൈന. ആഭ്യന്തരയുദ്ധത്തിൽ യൂണിയൻ വിട്ട ആദ്യ സംസ്ഥാനവും കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ആദ്യത്തേതുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ 2008 വരെയുള്ള കണക്കുകൾ പ്രകാരം 4,479,800 ജനസംഖ്യയുള്ള തെക്കൻ കരൊലൈന ഇക്കാര്യത്തിൽ 24-ആം സ്ഥാനത്തുള്ള സംസ്ഥാനമാണ്.

State of South Carolina
Flag of South Carolina State seal of South Carolina
Flag of South Carolina ചിഹ്നം
വിളിപ്പേരുകൾ: The Palmetto State
ആപ്തവാക്യം: Dum spiro spero* (Latin)
Animis opibusque parati† (Latin)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ South Carolina അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ South Carolina അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര് South Carolinian
തലസ്ഥാനം Columbia
ഏറ്റവും വലിയ നഗരം Columbia
വിസ്തീർണ്ണം  യു.എസിൽ 40th സ്ഥാനം
 - മൊത്തം 32,020 ച. മൈൽ
(82931.8 ച.കി.മീ.)
 - വീതി 200 മൈൽ (320 കി.മീ.)
 - നീളം 260 മൈൽ (420 കി.മീ.)
 - % വെള്ളം 6
 - അക്ഷാംശം 32° 2′ N to 35° 13′ N
 - രേഖാംശം 78° 32′ W to 83° 21′ W
ജനസംഖ്യ  യു.എസിൽ 24th സ്ഥാനം
 - മൊത്തം 4,479,800 (2008 est.)[1]
 - സാന്ദ്രത 143.4/ച. മൈൽ  (55.37/ച.കി.മീ.)
യു.എസിൽ 24 സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $39,326 (39th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Sassafras Mountain[2]
3,560 അടി (1,085 മീ.)
 - ശരാശരി 350 അടി  (110 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Atlantic Ocean[2]
സമുദ്രനിരപ്പ്
രൂപീകരണം  May 23, 1788 (8th)
ഗവർണ്ണർ Mark Sanford (R)
ലെഫ്റ്റനന്റ് ഗവർണർ André Bauer (R)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Lindsey Graham (R)
Jim DeMint (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 4 Republicans, 2 Democrats (പട്ടിക)
സമയമേഖല Eastern: UTC-5/-4
ചുരുക്കെഴുത്തുകൾ SC US-SC
വെബ്സൈറ്റ് www.sc.gov

ഭൂമിശാസ്ത്രം

തിരുത്തുക

പ്രകൃതിശാസ്ത്രപരമായി മൂന്ന് പ്രദേശങ്ങളായി തിരിക്കാവുന്ന തെക്കൻ കരോലൈന സംസ്ഥാനത്തെ, തുടർന്ന് അഞ്ച് വ്യത്യസ്ത സാംസ്കാരിക മേഖലകളായും തിരിക്കാവുന്നതാണ്. പ്രാകൃതിക പരിസ്ഥിതിയെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടായി അറ്റ്ലാന്റിക് തീര സമതലം, പീഡ്മോണ്ട്, ബ്ലൂ റിഡ്ജ് പർവതനിരകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. സാംസ്കാരികമായി, തീരദേശ സമതലത്തെ ലോകൺട്രി, പീ ഡീ എന്നീ മേഖലകളായി വിഭജിച്ചിരിക്കുന്നു. അതേസമയം, ഉന്നത പീഡ്‌മോണ്ട് മേഖലയെ പീഡ്‌മോണ്ട് എന്നും നിമ്ന്ന പീഡ്‌മോണ്ട് മേഖലയെ മിഡ്‌ലാന്റ്സ് എന്നും വിളിക്കുന്നു. ബ്ലൂ റിഡ്ജ് പർവതനിരകൾക്ക് ചുറ്റുമുള്ള പ്രദേശം അപ്‌സ്റ്റേറ്റ് എന്നാണറിയപ്പെടുന്നത്.[3] സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അറ്റ്ലാന്റിക് തീരപ്രദേശമാണ്. ടൈഡൽ, ബാരിയർ ദ്വീപുകളുടെ ഒരു ശൃംഖലയായ സീ ദ്വീപുകളാണ് ഇതിന്റെ കിഴക്കൻ അതിർത്തി. ലോകൺട്രി, അപ്‍കൺട്രി എന്നിവ തമ്മിലുള്ള അതിർത്തി നിർവചിച്ചിരിക്കുന്ന അറ്റ്ലാന്റിക് സീബോർഡ് ഫാൾ ലൈൻ നാവികയോഗ്യമായ നദികളുടെ പരിധി അടയാളപ്പെടുത്തുന്നു.

  1. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. Retrieved 2009-02-01.
  2. 2.0 2.1 "Elevations and Distances in the United States". U.S Geological Survey. April 29, 2005. Archived from the original on 2008-06-01. Retrieved 2006-11-07.
  3. "The Geography of South Carolina". Archived from the original on March 7, 2017. Retrieved 17 February 2017.
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 മേയ് 23ന് ഭരണഘടന അംഗീകരിച്ചു (8ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=തെക്കൻ_കരൊലൈന&oldid=3787094" എന്ന താളിൽനിന്ന് ശേഖരിച്ചത്