മലയാളത്തിലെ പ്രമുഖ കാലിഗ്രാഫിക് ആർട്ടിസ്റ്റാണ് നാരായണ ഭട്ടതിരി (Narayana Bhattathiri).

നാരായണ ഭട്ടതിരി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയുടെ 2014 വാർഷിക മീറ്റപ്പിൽ (തിരുവനന്തപുരം)

കേരളത്തിലെ പന്തളത്തിനടുത്തുള്ള എടപ്പൊൺ എന്ന കൊച്ചുഗ്രാമത്തിലാണ് നാരായണ ഭട്ടതിരി ജനിച്ചത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ പഠനം പൂർത്തിയാക്കിയ ഭട്ടതിരി കഴിഞ്ഞ 50 വർഷമായി നിരവധി വാരികകളിലും മറ്റുമായി അനേകതരത്തിലുള്ള വ്യത്യസ്തമായ മലയാളം ടൈറ്റിലുകൾ ചെയ്തിട്ടുണ്ട്.[1]

കലാകൗമുദിയിലും പിന്നീട് മലയാളം വാരികയിലും പ്രവർത്തിച്ച ഭട്ടതിരി ഇപ്പോൾ വിവിധ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ഡിസൈൻ ജോലികൾചെയ്യുന്നു[2][3][4] [5][6][7]

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആർട്ട് ഗാലറികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ദേഹം നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്[8][9][10][11]. (ന്യൂഡൽഹി, മുംബൈ, ചെന്നൈ, തൃശ്ശൂർ, കൊച്ചി, തിരുവനന്തപുരം, പൊന്നാനി, മലപ്പുറം, പന്തളം, തിരൂർ എന്നിവിടങ്ങളിൽ)

കേരളത്തിലെ ഇന്റർനാഷണൽ കാലിഗ്രാഫി ഫെസ്റ്റിവൽ 2023, 2024 വർഷങ്ങളിൽ അദ്ദേഹം ഫെസ്റ്റിവൽ ഡയറക്ടറായിരുന്നു. ഇന്ത്യയിൽ കാലിഗ്രാഫിക്കായി മാത്രമുള്ള ഏക ഫെസ്റ്റിവലാണിത്.

മൂന്ന് മലയാളം യൂണികോഡ് ഫോണ്ടുകൾ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്.

നിലവിൽ തിരുവനന്തപുരം വഴുതക്കാട്ട് താമസം. ഭാര്യ: മിനി. മക്കൾ: അപ്പു, രാമു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക
  • കേരളശ്രീ പുരസ്കാരം 2024: കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി.
  • ജിക്ജി എക്സലൻസ് അവാർഡ് (ഇന്റർനാഷണൽ കാലിഗ്രാഫി): 2017, 2018, 2020, 2021 വർഷങ്ങളിൽ.
  • ജിക്ജി എക്സലൻസ് അവാർഡ് ജൂറി അംഗം: 2024.
  • കാലിഗ്രാഫേഴ്സ് ഇൻ കോൺവർസേഷൻ (അഞ്ചാമത് വാർഷിക ഇന്റർനാഷണൽ കാലിഗ്രാഫി എക്സിബിഷൻ, സാൻഫ്രാൻസിസ്കോ): അദ്ദേഹത്തിന്റെ സൃഷ്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
  • ഹെർബിൻ, ചൈനയിലെ കാലിഗ്രാഫി സ്റ്റോൺ പാർക്കിൽ: ലോകത്തിലെ മികച്ച കാലിഗ്രാഫി സൃഷ്ടികളോടൊപ്പം അദ്ദേഹത്തിന്റെ സൃഷ്ടികളും സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നു.
  • ഏഷ്യൻ ഇന്റർനാഷണൽ കാലിഗ്രാഫി ഫെസ്റ്റിവൽ: 2020 ലും 2023 ലും പങ്കെടുത്തു.
  • മിറാജ് ദി ഫസ്റ്റ് മൾട്ടി-ലിംഗ്വൽ ഇന്റർനാഷണൽ കാലിഗ്രാഫി എക്സിബിഷൻ ആൻഡ് സെമിനാർ - 2023, ബെംഗളൂരു: പങ്കെടുത്തു.
  • ഇന്റർനാഷണൽ ടൈപ്പോഡേ: ജോർദാനിൽ 2019 ലും വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ 2023 ലും മലയാളം കാലിഗ്രാഫിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു.
  • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2023: ദി കാലിഗ്രാഫി ഫൗണ്ടേഷൻ, ന്യൂഡൽഹി.
  • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2025: ടൈപ്പോഡേ 2025, ഐ.ഐ.ടി ബോംബെയിലെ ഐ.ഡി.സി സംഘടിപ്പിക്കുന്നു.
  • ഖസാക്കിന്റെ ഇതിഹാസം അടിസ്ഥാനമാക്കിയുള്ള കാലിഗ്രാഫി പരമ്പര: ഒ.വി. വിജയൻ സ്മാരകം, തസ്രാക്കിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നു.
  • സ്പീക്കർ: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ, കോഴിക്കോട് (2022), കെ.എ. ഫെസ്റ്റിവൽ (ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ്), തിരുവനന്തപുരം (2024), ടെഡെക്സ് എ.ജെ.സി.ഇ (2024), ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025 കൊച്ചി.
  1. "ഭട്ടതിരി - m3db.com".
  2. എം എസ് അശോകൻ (10 മെയ് 2015). "കൈപ്പട ചിത്രങ്ങൾ". ദേശാഭിമാനി. Archived from the original on 2022-05-17. Retrieved 2016-10-23. {{cite news}}: Check date values in: |date= (help)
  3. [www.mathrubhumi.com/books/excerpts/interview-with-calligraphy-artist-narayana-bhattathiri-1.5338848 "മലയാളത്തിന്റെ ലിപിയച്ഛൻ"]. Mathrubhumi. 7 ജനുവരി 2021. Retrieved 22 മേയ് 2025. {{cite web}}: Check |url= value (help)
  4. "നല്ല കൈയക്ഷരം വേണോ കാലിഗ്രഫിക്ക്? ; കാലിഗ്രഫി വിദഗ്ധൻ എൻ. ഭട്ടതിരി പറയുന്നു | Podcast". Mathrubhumi. 2 സെപ്റ്റംബർ 2024. Retrieved 22 മേയ് 2025.
  5. https://www.thefourthnews.in/fourth-special/the-great-calligraphy-artist-narayana-bhattathiri-conduct-an-camp-in-fine-arts-college-of-thiruvanathapuram[പ്രവർത്തിക്കാത്ത കണ്ണി]
  6. "പത്മരാജന് വേണ്ടി ഭരതൻറെ മുറിയിൽ കലിഗ്രഫി വിസ്‌മയം തീർത്ത നാരായണ ഭട്ടതിരി - Narayana Bhattathiri and Calligraphy". ETV Bharat News. 5 ജൂൺ 2024. Retrieved 22 മേയ് 2025.
  7. "ലിപികലയുടെ ഭട്ടതിരി". Mathrubhumi (in ഇംഗ്ലീഷ്). 7 ഡിസംബർ 2023. Retrieved 22 മേയ് 2025.
  8. M, Athira (1 ഓഗസ്റ്റ് 2022). "Calligrapher Artist Bhattathiri opens 'Ka Cha Ta Tha Pa', a gallery for Malayalam calligraphy". The Hindu (in Indian English). Retrieved 22 മേയ് 2025.
  9. Gladwin, Prescia (16 ഫെബ്രുവരി 2024). "Meeting Narayana Bhattathiri, the man behind the only gallery for calligraphy in India". The New Indian Express (in ഇംഗ്ലീഷ്). Retrieved 22 മേയ് 2025.
  10. Kader, Fathima Abdul (7 മേയ് 2024). "The Enduring Legacy Of Narayana Bhattathiri: The Father Of Malayalam Calligraphy". Homegrown (in ഇംഗ്ലീഷ്).
  11. "Turning Malayalam calligraphy into a fine art". The Times of India. 16 ജൂലൈ 2018. Retrieved 22 മേയ് 2025.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാരായണ_ഭട്ടതിരി&oldid=4533107" എന്ന താളിൽനിന്ന് ശേഖരിച്ചത്